ആസ്റ്ററേസീ സസ്യകുടുംബത്തിൽപ്പെട്ട, വാർഷിക ഓഷധി (Annual herb) ആണ് അപ്പ.
(ശാസ്ത്രീയനാമം: Ageratum Conyzoides) നായ്ത്തുളസി എന്നും പേരുണ്ട്. അമേരിക്കൻ സ്വദേശിയായ ഈ ചെടി കൃഷിത്തോട്ടങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു കളയാണ്. വിയറ്റ്നാമീസുകാരുടെയിടയിൽ വൃത്തികെട്ട മേഖലകളിലെ വളർച്ച കാരണം ഈ സസ്യത്തെ cứt lợn (meaning "pig feces") എന്ന് വിളിക്കുന്നു.
ലോമാവൃതമായ കാണ്ഡം നിവർന്നു വളരുന്നു. മൂലവ്യൂഹം (root system) ഭൂമിക്കടിയിലേക്ക് ആഴത്തിലിറങ്ങുന്നില്ല. ഇല ലോമാവൃതമാണ്; വക്കുകൾ ദന്തുരവും. പുഷ്പങ്ങൾ കാണ്ഡത്തിന്റെയോ ശാഖയുടെയോ അഗ്രഭാഗത്താണ് കാണപ്പെടുന്നത്. ഇതിനെ ശീർഷമഞ്ജരി എന്നു പറയുന്നു. പൂക്കൾ ഒരേ വലിപ്പമുള്ളവയും ദ്വിലിംഗികളുമാണ്. ബാഹ്യദളപുഞ്ജത്തിൽ അഞ്ച് ബാഹ്യദളങ്ങളും ദളപുഞ്ജത്തിൽ അഞ്ച് സംയുക്തദളങ്ങളുമുണ്ട്. സാധാരണ അഞ്ച് കേസരങ്ങൾ കാണപ്പെടുന്നു. പരാഗകോശങ്ങളുടെ അഗ്രഭാഗത്ത് ഒരു സൂക്ഷ്മഗ്രന്ഥിയുണ്ട്. ജനിയുടെ വർത്തികാഗ്രം വിഭജിക്കപ്പെട്ടിരിക്കുന്നു. അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW