കരി മഞ്ഞളും മഞ്ഞ കൂവയും

ആദ്യത്തെത് കരി മഞ്ഞൾ ,
രണ്ടാമത്തത് മഞ്ഞ കൂവ . 
മഞ്ഞ കൂവയാണ് കസ്ത്തൂരി മഞ്ഞൾ എന്ന് കരുതി പലരും നടുന്നത് . 
ഇലയുടെ നടുക്ക് ഉള്ള കളർ കൂടിയത് ആണ് കരിമഞ്ഞൾ എന്ന് മനസിലാക്കാൻ ഉള്ള എളുപ്പ വഴി
കരി മഞ്ഞൾ
സത്യവും മിഥ്യയും അതിനിടയിൽ വിശ്വാസത്തിന്റെ അതിർവരമ്പുകളുണ്ട്, യാഥാർത്ഥ്യത്തിന്റെ വിശാലതയും'
കരിമഞ്ഞളിന്റെ ജന്മദേശം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ഇന്ത്യയുടെ മധ്യ പ്രദേശവുമാണന്ന് കരുതുന്നു. ആദിവാസി ഗോത്രവർഗങ്ങളും ജാതി മത മേൽക്കോയ്മ ഉള്ളവരും മതപരമായ ചടങ്ങുകളിലും സാംസ്കാരിക ആചാരങ്ങളിലും മരുന്നുകളിലും കരിമഞ്ഞൾ ഉപയോഗപെടുത്തുന്നുണ്ട്. അവർ ദുർമന്ത്രവാദത്തിൽ നിന്ന് രക്ഷനേടാനും ദുഷ്ട പിശാചുക്കളെ അകറ്റി നിർത്താനും കരിമഞ്ഞൾ പോക്കറ്റിലൊ മരുന്ന് സഞ്ചിയിലൊ ഇട്ട് സൂക്ഷിക്കുന്നു.
മാത്രമല്ല ദുഷ്ടശക്തികളെ ആവാഹിച്ച് വരുത്താനും ആഭിജാരത്തിനും ചെകുത്താൻ സേവയ്ക്കും കരിമഞ്ഞളിൽ ചില സിദ്ധി പ്രയോഗത്തിലൂടെ ശക്തി വരുത്തി ദുഷ്ട പൂജയ്ക്കും, നിഗ്രിഹ പൂജയ്ക്കും ഉപയോഗപെടുത്തുന്നവരുമുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് കാളീ പൂജയ്ക്ക് വേണ്ടിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികൾ ഉപയോഗിച്ചിരുന്നു. 
ത്വക്ക് രോഗം, ഉളുക്ക്, ഉദരരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ ഏതും, പല്ല് വേദനയ്ക്കും വയറ് വേദനയ്ക്കും കരിമഞ്ഞൾ ഉപയോഗപെടുത്തുന്നുണ്ട്.
ക്യാൻസർ കോശങ്ങളെ തടയാനും കീ മൊതെറാപ്പിയോടൊപ്പം കരിമഞ്ഞൾ ഉപയോഗിച്ചുള്ള ചികിത്സാ സമ്പ്രദായം ഇപ്പോൾ നിലവിലുണ്ട്. നല്ലൊരു വേദനസംഹാരികൂടിയാണ് കരിമഞ്ഞൾ. ഒരു കഷണം വായിലിട്ട് ചവച്ചരച്ചാൽ രണ്ട് മണിക്കു റോളം തരിപ്പ് നിലനില്ക്കും. അമിതമായ വിശപ്പ് അനുഭവപെടുകയും ചെയ്യും. യാതൊരു വിത പാർശ്വഫലങ്ങളും കരിമഞ്ഞളിനില്ല.

           ഈശ്വരാ രക്ഷതു:

Comments