കിരിയാത്ത ( ചിരയിത്ത )

കിരിയാത്ത ( ചിരയിത്ത )

ശാസ്ത്രീയ നാമം :Andrographis paniculata

ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്. 

സംസ്കൃതത്തിൽ കിരാതതിക്തം, കാണ്ഡതിക്തം, ഭൂനിംഭ, തിക്തക (किराततिक्तम्, काण्डतिक्तम्, भूनिम्भ, तिक्तका) എന്നും ഇംഗ്ലീഷിൽ Chiretta Plant എന്നും ഹിന്ദിയിൽ किर्यात എന്നും അറിയപ്പെടുന്ന നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പുരുചിയാണുള്ളതു്. ഇലകൾ കടും പച്ച. മെലിഞ്ഞ് ചതുർഭുജാകൃതിയിൽ നീണ്ടു വളരുന്ന തണ്ട് 50 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാം. ആയുർവ്വേദമനുസരിച്ച് ചെടിയ്ക്ക് തിക്തരസവും ലഘുരൂക്ഷഗുണവും ഉഷ്ണവീര്യവും ആണുള്ളതു്. കയ്പ്പുരസമുള്ള ഔഷദസസ്യങ്ങളുടെ വിഭാഗത്തില്പ്പെടുന്നു. കിരിയാത്ത, ഭൂനിംബ, മഹാതിക്തക എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഹിമാലയ പ്രാന്തങ്ങളിലും കാശ്മീർ മുതൽ അസ്സം വരേയും കാടുകളിൽ കാണുന്നു. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി കാണുന്നു. 
അരമീറ്റർ വരെ ഉയരത്തിൽ വളരുന്നു, ഇടതൂർന്ന ചെറുശാഖകളായി പടർന്നു വളരുന്നു. ഇളം നീലയും വെളുത്തതുമായ പുഷ്പങ്ങൾ ഉണ്ടാകുന്നു.

രസാദി ഗുണങ്ങൾ
രസം :തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു 
ഔഷധയോഗ്യ ഭാഗം
സമൂലം
ഔഷധ ഉപയോഗം
പനി,മലമ്പനി,മഞ്ഞപ്പിത്തം,ക്ഷീണം,വിശപ്പില്ലയ്മ,പാമ്പ് വിഷം,വിര,മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു

Comments