Random Post

കൂതാശപ്പാന അഥവാ ഒരു ഉമ്മാടെ ദുഃഖം

വെറുതെ ഇരിക്കല്ലേ ചില ഗ്രന്ഥങ്ങളെ കുറിച്ച് അവലോകനം എഴുതാൻ തോന്നി ചുമ്മാ ഒരു രസം ഇതാണ് പുത്തൻപാന അർണോസ് പാതിരി എഴുതിയ ഗ്രന്ഥം. നമ്മുടെ മലയാള ഭാഷക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഇദ്ദേഹം. ക്രൈസ്തവ ആത്മീയതയുടെ ആഴവും അർത്ഥവും നിർണയിച്ച ഒരു ജനപ്രിയ കാവ്യമാണ് ഈ ഗ്രന്ഥം. തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ നിന്ന് ഇന്ന് ലഭിച്ച താളിയോലയിൽ നിന്നാണ് ഈ ഗ്രന്ഥം അച്ചടിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥമാണിത്. ഈ അർണോസ് പാതിരി ഒരു സംസ്കൃത പണ്ഡിതനായിരുന്നു ഗുരുമുഖത്തുനിന്ന് സംസ്കൃതം പഠിക്കുകയും പലരെയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിൽ വളരെ  പ്രശസ്തി ആർജ്ജിച്ച ഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം. പാമ്പുകടിയേറ്റാണ് അദ്ദേഹം മരണമടഞ്ഞത്. പശ്ചാത്യ മിഷണറിമാരിൽ ഏറ്റവും തിളക്കമാർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അകാലത്തെ ജനകീയ കാവ്യങ്ങളിൽ ഒന്നായിരുന്നു കൂദാശ പാന എന്ന പുത്തൻപാന പിൽക്കാലത്ത് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞ പേരാണ് പുത്തൻ പാന എന്നത്. ഒരു കണക്കിനു പറഞ്ഞാൽ അർണോസ് പാതിരി ക്രൈസ്തവർക്ക് വേണ്ടി രചിച്ച ജ്ഞാനപ്പാന ആണ് ഈ പുത്തൻ പാന.ഒരു വിദേശിയുടെ കൈകളിൽ നിന്നാണ് ഇത്രയും മനോഹരമായ കാവ്യം രൂപം കൊണ്ടത് എന്ന് വിശ്വസിക്കാൻ പ്രയാസമാണ് കാരണം അത്രയും മനോഹരമാണ് അതിന്റെ രചന. ക്രൈസ്തവ ആത്മീയതയുടെ ഹൃദയമായ ഉമ്മയുടെ ദുഃഖവും പുത്തൻ പാനയും ശരിക്കും ആത്മാവിനുള്ള ഒരു തലോടലാണ് ഈ കാവ്യ മാല. യേശുവിന്റെ മരണത്തിൽ ചങ്കു പൊട്ടിയ അമ്മയുടെ വേദനകളെ  ആവാഹിച്ച് എഴുതിയ ഇതിലെ കാവ്യഭംഗി മറ്റൊന്നിനോടും ഉപമിക്കാൻ സാധിക്കാതെ വിധം അതിമനോഹരമാണ്.

അതിലെ ചില വരികൾ ആണ്
----------------------------------------------
ഉണ്ണി നിന്റെ തിരുമേനി തിരുമുഖ ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യം സുഖമേ പുത്രാ
കണ്ണിനാനന്ദകരം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളക്കും പോൽ മുറിച്ചോ പുത്രാ

'കൂതാശപ്പാന അഥവാ ഒരു ഉമ്മാടെ ദുഃഖം', എന്നായിരുന്നു അർണ്ണോസ് പാതിരി ഗ്രന്ഥത്തിനിട്ട പേര്. ('കൂതാശ'യെന്നാൽ 'കൂദാശ' തന്നെ. വിശുദ്ധി...Holiness...എന്നർത്ഥമുള്ള ആറാമായ ഭാഷാപദം.) പിന്നീട് ഭാഷ അല്പം പരിഷ്കരിച്ചപ്പോഴാണ്, 'പുത്തൻ പാന' എന്നു പറഞ്ഞുതുടങ്ങിയത്.

തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലേയ്ക്കായി താളിയോല ഗ്രന്ഥം സംഭാവനചെയ്തത്, കോട്ടയത്തിനടുത്ത് കിടങ്ങൂരിലെ പ്രസിദ്ധമായ ഒരു നമ്പൂതിരിയില്ലത്തുനിന്നാണ് എന്നുള്ളത് കൗതുകകരമായ മറ്റൊരു കാര്യം. 

'അമ്മ'യും 'ഉമ്മ'യും മലയാളഭാഷയ്ക്ക് ലഭിച്ചത്, വ്യാപാരാവശ്യത്തിനായി കേരളത്തിൽ കുടിയേറിയിരുന്ന യഹൂദർ സംസാരിച്ചിരുന്ന ആറാമായ ഭാഷയിൽനിന്നാണ്. (ബി.സി. പത്താം നൂറ്റാണ്ടിൽ പ്രചാരത്തിൽവന്ന ആറാമായ ഭാഷ, ഇന്നത്തെ അഫ്ഘാനിസ്ഥാൻ വരെ വ്യാപിച്ചുകിടന്നിരുന്ന, പഴയ പേഴ്സ്യൻ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയും ഏഷ്യയിലെ പ്രമുഖ വ്യാപാരഭാഷയുമായിരുന്നു.) ആറാമായ ഭാഷയിലെ 'എമ്മ'യുടെ തദ്ഭവമാണ് മലയാളത്തിലെ അമ്മയും ഉമ്മയും.

'അമ്മ' മാത്രമല്ല, 'അപ്പ'യും ആ വഴിതന്നെ വന്നതാണ്. ആറാമായ ഭാഷയിലെ 'അബ്ബ' യാണ് മലയാളത്തിൽ 'അപ്പ'യും പിന്നീട് അപ്പനുമായിത്തീർന്നത്.

ആറാമായ ഭാഷ പിൽക്കാലത്ത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്നു. 1653 ൽ കൂനൻ കുരിശു സത്യത്തോടെ, സുറിയാനി സഭ രണ്ടായിപ്പിരിഞ്ഞു. യാക്കോബായർ എന്നു അന്ന് വിളിക്കപ്പെട്ട സഭാവിഭാഗം പിൽക്കാലത്ത് ആത്മീയ ആവശ്യങ്ങൾക്കായി അന്ത്യോഖ്യായിലെ സഭയുമായി ബന്ധപ്പെടുകയും അവിടെനിന്ന്, ആറാമായയുടെ വകഭേദമായ (dialect) മറ്റൊരു ഭാഷയിലുള്ള ആരാധനാരീതികൾ അവർക്കു ലഭിക്കുകയും ചെയ്തു. അതാണ് സുറിയാനി (Syriac) ഭാഷ. 
യൂറോപ്യൻ ഭാഷാപണ്ഡിതന്മാർ ആറാമായ (Aramaic) ഭാഷയെ പൗരസ്ത്യ സുറിയാനി (East Syriac) എന്നും സുറിയാനി ഭാഷയെ, പാശ്ചാത്യ സുറിയാനി ( West Syriac) അഥവാ മാറാനായ (Maranaic) സുറിയാനി എന്നും പറയുന്നു.

Post a Comment

0 Comments