Random Post

സുഭാഷിതം

സുഭാഷിതം 

അനഭ്യാസേ വിഷം വിദ്യാ 
അജീർണ്ണേ ഭോജനം വിഷം I
വിഷം സഭാ ദരിദ്രസ്യ 
വൃദ്ധസ്യ തരുണീ വിഷം II

അർത്ഥം : - അഭ്യാസമില്ലാത്തവന് വിദ്യ വിഷമാകുന്നു .അജീർണ്ണമുള്ളവന് ഭോജനം വിഷമാകുന്നു .ദരിദ്രന് സഭ വിഷമാകുന്നു .വയസ്സന് യൗവനയുക്തയായ സ്ത്രീ വിഷമാകുന്നു .


അഭ്യാസാൽ പ്രാപ്യതേ ദൃഷ്ടി : 
കർമ്മ സിദ്ധി പ്രകാശിനി ।
രത്നാദി സദസത് ജ്ഞാനം 
ന ശാസ്ത്രാദേവ ജായതേ II

നല്ല അനുഭവസമ്പത്തുള്ള ഒരു രത്നവ്യാപാരിക്കു മാത്രമേ ശരിയായ രത്നമേത് / തട്ടിപ്പേത് എന്ന് തിരിച്ചറിയാൽ സാധിക്കുകയുള്ളു .കേവലം രത്നങ്ങളെ ക്കുറിച്ചുള്ള ശാസ്ത്ര പുസ്തകങ്ങൾ വായിച്ചതുകൊണ്ടു മാത്രം ആ തിരിച്ചറിവ് ഉണ്ടാകില്ല. അത് അഭ്യാസത്തിലുടെ മാത്രം  സ്വായത്തമാകുന്ന ഒരു കഴിവ് ആണ് .അതേ പോലെ വൈദ്യ ഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയതുകൊണ്ടു മാത്രം. ആയുർവേദ വിജ്ഞാനം കരഗതമാകുകയില്ല .അത് സ്വന്തം ജീവിതത്തിൽ പ്രവൃത്തികമാക്കുകയും രോഗികളെ പരിശോധിച്ച് ചികിത്സ നടത്തിയാൽ മാത്രമേ സ്വായത്തമാക്കുക ഉള്ളൂ

Post a Comment

0 Comments