സ്വപ്നങ്ങളുടെ വ്യാഖ്യാനം
വളരെ പ്രശസ്തമായ ഒരു പുസ്തകത്തെ കൂടി ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്താം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധീഷ്ണശാലിയായ മനശാസ്ത്രജ്ഞൻ ആണ് സിഗ്മണ്ട് ഫ്രോയിഡ്. അദ്ദേഹത്തിന്റെ അതി പ്രശസ്തമായ പുസ്തകമാണ് ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ് അഥവാ "സ്വപ്നങ്ങളുടെ വ്യാഖ്യാനം" 1899 ന് ഇറങ്ങിയ ഈ പുസ്തകം. ലോകം കണ്ട ശാസ്ത്രസാഹിത്യ ക്ലാസിക്കുകളിൽ ഏറ്റവും മികവോടെ നിൽക്കുന്ന രചനകളിലൊന്നാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകം. ഒരു കാലഘട്ടത്തിൽ ബുദ്ധിജീവികളും ശാസ്ത്രജ്ഞരും എഴുത്തുകാരും എല്ലാം അവഗണിച്ച് ഒരു പുസ്തകമായിരുന്നു ഇത്. ഇതിന്റെ ആദ്യ പതിപ്പിൽ ആകെ ചെലവായത് ഈ പുസ്തകത്തിൻറെ 351 കോപ്പികൾ മാത്രമായിരുന്നു ഇത് ഗ്രന്ഥകാരനെ കടുത്ത് വിഷാദരോഗത്തിന് അടിമയാക്കി.
ഈ പുസ്തകത്തെക്കുറിച്ച് വേണമെങ്കിൽ ഒരായുഷ്ക്കാലത്ത് ഒരിക്കലോ മറ്റോ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമായ രചന എന്നു പറയാം. എന്തായാലും കുറച്ചു വൈകിയാണെങ്കിലും ഈ പുസ്തകം 1913 ൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വന്നപ്പോൾ ഒരു തരംഗമായി മാറി. ന്യൂറോസിസ് പോലെ ഉള്ള രോഗാവസ്ഥകളിൽ അടുത്തറിയാൻ ഈ പുസ്തകം വളരെ അധികം സഹായകമാകുമെന്ന് പിന്നീട് മനസ്സിലായി.
സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു പഠിക്കാൻ മനശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു പ്രായോഗിക രീതി സാധ്യമാണെന്ന് സിഗ്മണ്ട് ഫ്രോയിഡ് ഈ ലോകത്തോട് പറഞ്ഞു. സ്വപ്ന പഠനങ്ങളും ആയി ബന്ധപ്പെട്ട ശാസ്ത്രീയ പുരോഗതി ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടായി എന്ന് വേണമെങ്കിൽ പറയാം. സ്വപ്നങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഒരുപാട് അന്ധവിശ്വാസങ്ങൾ തിരുത്തിയെഴുതാൻ ഗ്രന്ഥത്തിന് കഴിഞ്ഞു എന്നതും ഈ ഗ്രന്ഥത്തിന്റെ ഒരു നേട്ടമാണ്.
സ്വപ്നങ്ങളിൽ പ്രകൃത്യാതീത ശക്തികൾക്ക് സ്വാധീനമുണ്ടെന്ന് ഉള്ള ധാരണ വളരെ ശക്തമായിരുന്ന ആ കാലഘട്ടത്തിൽ അതിനെ കുറെയൊക്കെ തിരുത്തിയെഴുതാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു. ഓരോ പ്രായത്തിലും നമ്മൾ കാണുന്ന സ്വപ്നങ്ങൾ ഓരോ തരത്തിലുള്ളത് ആയിരിക്കുമെന്നും. സ്ത്രീകൾ കാണുന്ന സ്വപ്നങ്ങളും പുരുഷന്മാർ കാണുന്ന സ്വപ്നങ്ങളും വ്യത്യസ്തമായിരിക്കും എന്നും ഈ ഗ്രന്ഥം പറഞ്ഞുവയ്ക്കുന്നു. ആരോഗ്യമുള്ള അവസ്ഥയിലും രോഗാവസ്ഥയിലും നമ്മൾ കാണുന്ന സ്വപ്നങ്ങൾ വ്യത്യസ്തമായിരിക്കും എന്നും ഈ ഗ്രന്ഥം ആധികാരികമായി സമർപ്പിക്കുന്നു.
നമ്മുടെ സ്വപ്നങ്ങൾ പലതും നമ്മുടെ മനസ്സിന്റെ വൈകാരിക അവസ്ഥക്കനുസരിച്ച് വ്യത്യസ്തമാകും എന്നും മനോവികാരങ്ങൾക്ക് സ്വപ്നങ്ങളെ സ്വാധീനിക്കാൻ കഴിയും എന്നും ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ കാണിച്ചുതരുന്നു. മനുഷ്യർ പ്രധാനമായി കാണുന്ന സ്വപ്നങ്ങളാണ് വായുവിൽ പറക്കുക, പാമ്പുകളെ കാണുക, ഭൂതങ്ങളെ കാണുക, ജലവുമായി ബന്ധപ്പെട്ട പ്രതലങ്ങളിൽ വ്യവഹരിക്കുന്നത് ആയിട്ടുള്ള സ്വപ്നങ്ങൾ , ലൈംഗിക വികാരം ഉണർത്തുന്ന സ്വപ്നങ്ങൾ മുതലായവ. നമ്മുടെ ശരീരത്തിലുള്ള ഹോർമോണുകളുടെ വ്യതിയാനവും വിവിധ തരത്തിലുള്ള സ്വപ്നങ്ങൾ കാണാൻ കാരണമാകും എന്നും ഗ്രന്ഥകാരൻ പറഞ്ഞിരിക്കുന്നു.
സ്വപ്നം അതിനുവേണ്ട അസംസ്കൃത വസ്തുക്കളെ തേടിപ്പോകുന്ന മറ്റൊരിടം നമ്മുടെ ബാല്യകൗമാരങ്ങൾ ആണ്. നമ്മൾ കൂടുതൽ പ്രാർഥനയിൽ മുഴുകുന്നവരാണെങ്കിൽ നമ്മൾ പ്രാർത്ഥിക്കുന്ന ഈശ്വരനും ആയി ബന്ധപ്പെട്ട സ്വപ്നങ്ങൾ കാണുവാൻ സാധ്യതയുണ്ട്. ഉപബോധ മനസ്സിന്റെ ആഗ്രഹങ്ങൾ പലതും സ്വപ്നങ്ങളുടെ രൂപത്തിൽ നമ്മുടെ മുമ്പിൽ നിദ്രയുടെ സമയത്ത് പ്രത്യക്ഷപ്പെടാം. നമ്മുടെ ഓർമ്മകളുമായി സ്വപ്നങ്ങൾക്ക് വളരെയധികം ബന്ധമുണ്ട് നമ്മുടെ ഓർമ്മകളിൽ ഒളിച്ചിരിക്കുന്ന പല ഘടകങ്ങളും കടമെടുത്തതാണ് മസ്തിഷ്കം സ്വപ്നമെന്ന മായാ ലോകത്തെ നിർമ്മിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ സംഭവിച്ച പല സംഭവങ്ങളേയും ഉപബോധമനസ്സ് സ്വപ്നങ്ങളുടെ രൂപത്തിലാക്കി നമ്മുടെ മുമ്പിൽ വെക്കുന്നത് വളരെ വിചിത്രമായ രീതിയിലാണ്. പല അസുഖങ്ങളും ആയി ബന്ധപ്പെട്ട് ഒരേപോലെയുള്ള സ്വപ്നങ്ങൾ തുടരെത്തുടരെ ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്ന് സിഗ്മണ്ട് ഫ്രോയ്ഡ് ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നുണ്ട്. അടക്കിവെച്ച മനോവികാരങ്ങൾ പലപ്പോഴും സ്വപ്നങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട് എന്നും ഈ ഗ്രന്ഥങ്ങളിൽ പറയുന്നു. സ്വപ്നത്തെ അപൂർണ്ണമായ ഒരു ഉണർവാണ് എന്നാണ് ഗ്രന്ഥകാരൻ പറയുന്നത് അത് മനസ്സിന് എന്ന അവയവത്തിന്റെ ഒരു സങ്കീർണമായ പ്രവർത്തന ഫലമായി ഉണ്ടാകുന്നതാണ്. വേണമെങ്കിൽ തലച്ചോറിന്റെ ഭാഗികമായ ഉറക്കം എന്ന് സ്വപ്നത്തെ വ്യാഖ്യാനിക്കാം.
പാതി തുറന്നിരിക്കുന്ന മനസ്സിന്റെ സങ്കീർണമായ തുടർച്ച ഇല്ലാത്ത സ്മൃതികളുടെ അയവിറക്കൽ ആയി വേണമെങ്കിൽ സ്വപ്നങ്ങളെ പറയാം. ലൈംഗിക ചോദനകൾ ഉണർത്തുന്ന പല സ്വപ്നങ്ങളും സ്ത്രീപുരുഷന്മാർക്ക് കൗമാരത്തിലും യൗവനത്തിലും ഉണ്ടാകാറുണ്ട്. പ്രായത്തിനനുസരിച്ച് നമ്മൾ കാണുന്ന സ്വപ്നങ്ങൾക്കും വ്യത്യാസങ്ങൾ വരും. കുട്ടികൾക്ക് പ്രധാനമായും വെള്ളത്തിൽ കളിക്കുന്നതായി, ആകാശത്ത് പറക്കുന്നതായി, മഴയിൽ കളിക്കുന്നതായി, ഭൂതങ്ങളെയും, പ്രേതങ്ങളെയും, മാലാഖമാർ മുതലായവ ആകും കൂടുതലും സ്വപ്നങ്ങളിൽ കാണുന്നത്. മനോരോഗം ഉള്ളവരിൽ ഭ്രാന്തമായ സ്വപ്നങ്ങൾ ഉണ്ടാകുന്നു തന്നെ മറ്റുള്ളവർ കൊല്ലാൻ ശ്രമിക്കുന്നതായും , അതുപോലെ തന്നെ മറ്റു പല ഭ്രാന്തമായ ദർശനങ്ങളും ചിന്തകളും എല്ലാം സ്വപ്ന രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.
മനസ്സിന്റെ ഒരു ഭാവന സൃഷ്ടിയാണ് ഈ അതിസങ്കീർണമായ സ്വപ്നങ്ങളായി നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ വളരെ വിചിത്രമെന്ന് പറയട്ടെ ചില വ്യക്തികൾക്ക് അവരുടെ ശരീരത്തിൽ ഉള്ള അസുഖങ്ങൾ സ്വപ്ന രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട് എന്നത് ഈ ഗ്രന്ഥത്തിൽ പറയുന്നു. സ്വപ്നങ്ങളുടെ ആന്തരാർത്ഥം പൂർണമായി വ്യാഖ്യാനിക്കുക എന്നത് ഒരു ബാലികേറാമല തന്നെയാണെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് സമ്മതിക്കുന്നു.നമ്മുടെ ആഗ്രഹങ്ങൾ പലപ്പോഴും സ്വപ്നങ്ങളുടെ രൂപത്തിൽ നമുക്ക് സമ്മാനിച്ച് നമ്മുടെ ഉപബോധമനസ്സ് നമ്മെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാറുണ്ട് എന്ന് ഫ്രോയ്ഡ് പങ്കുവെക്കുന്നു. കുട്ടികൾ പലപ്പോഴും സ്വപ്നം കാണുന്നത് അവരെ വളരെയധികം ഭയപ്പെടുത്തുന്ന വസ്തുക്കളെയും അല്ലെങ്കിൽ അവർ വളരെയധികം സ്നേഹിക്കുന്ന പക്ഷിമൃഗാദികളെയും, കളിപ്പാട്ടങ്ങളും, വ്യക്തികളെയും ആയിരിക്കും.
മനോരോഗികളിൽ മനോരോഗികളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ വളരെ വിചിത്രവും യാഥാർത്ഥ്യബോധവും ഇല്ലാത്ത സ്വപ്നങ്ങൾ ആയിരിക്കും അവർ കാണുന്നത്. അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങൾ പലതും സ്വപ്ന രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് വളരെ യാഥാർത്ഥ്യമാണ്.വിവിധതരം ന്യൂറോസിസ് ഉള്ള രോഗികളിൽ ലൈംഗിക ചോദനകളെ ഉണർത്തുന്ന സ്വപ്നങ്ങളാണ് കൂടുതൽ ഉണ്ടാകുന്നത് എന്ന് ഫ്രോയ്ഡ്
പങ്കുവെക്കുന്നു. നമ്മുടെ കുട്ടിക്കാലത്ത് കൗമാരകാലത്തും ഉണ്ടായ പല ദുരനുഭവങ്ങളും സ്വപ്നങ്ങളുടെ രൂപത്തിൽ തുടരെത്തുടരെ പ്രത്യക്ഷപ്പെടുന്നതാണ്. ചിലർക്ക് നല്ല സ്വപ്നങ്ങൾ തുടരെത്തുടരെ ഉണ്ടാകുമ്പോൾ വേറെ ചിലർക്ക് മോശമായ സ്വപ്നങ്ങൾ തുടരെത്തുടരെ ഉണ്ടാവും ഇതിന് പ്രധാന കാരണം ബാല്യകാലത്തും കൗമാരകാലത്തും ആ വ്യക്തിക്ക് മനസ്സിലെ ഉണ്ടായ നല്ല അനുഭവങ്ങളും എന്നാൽ മറുവശത്ത് മനസ്സിനേറ്റ ക്ഷതങ്ങളും, അമർത്തി വയ്ക്കപ്പെട്ട ആഗ്രഹങ്ങളും ആണ്.
നമ്മൾ വായിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കത്തിന് അനുസരിച്ച് വളരെ വിചിത്രമായ സ്വപ്നങ്ങളും നമുക്ക് ഉണ്ടാക്കാം. ഇതെല്ലാം നമ്മുടെ ഭാവനയ്ക്ക് ഉപബോധമനസ്സിന് മേലുള്ള അതിസങ്കീർണമായ സ്വാധീനത്താൽ ഉണ്ടാകുന്ന സ്വപ്നങ്ങളാണ്.നമ്മുടെ വളർച്ചയുടെ വിവിധ കാലഘട്ടത്തിനനുസരിച്ച് നമുക്കുണ്ടാകുന്ന ആഗ്രഹങ്ങളും, ചിന്തകളും, സ്വപ്നങ്ങളും വ്യത്യസ്തമായിരിക്കുമെന്ന് നമ്മൾ എപ്പോഴും മനസ്സിലാക്കിയിരിക്കേണ്ടതാണ്. മരണം അടുക്കാറാകുമ്പോൾ പലരും പൂർവ്വീകരെയും പിശാചുക്കളും മാലാഖമാരും വേറെ മരിച്ചു പോയ പല വ്യക്തികളെയും സ്വപ്നം കാണാറുണ്ട് എന്നതും തികച്ചും വിചിത്രമായ ഒരു പ്രതിഭാസമാണ്. ഫോബിയ എന്ന രോഗാവസ്ഥ ഉള്ളവരിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ വളരെ തുടർച്ചയായി ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്.
ഇനി ചില സ്വപ്നങ്ങളുടെ ഉദാഹരണം ഞാൻ പറയാം വിശക്കുന്ന ഒരു പയ്യൻ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതായി സ്വപ്നം കാണും, കുടിലിൽ താമസിക്കുന്ന വ്യക്തി കൊട്ടാരത്തിൽ താമസിക്കുന്നതായി സ്വപ്നം കാണും, പൈസയുടെ ആർത്തിയുള്ള വ്യക്തി നിധി കണ്ടെത്തുന്നതിനായി സ്വപ്നം കാണും, ആരെങ്കിലും ശത്രുതയുള്ള വ്യക്തി അയാളുടെ ശത്രു മരിക്കുന്നതായി സ്വപ്നം കാണാം. സ്വപ്നങ്ങൾ പല വിധമാണ് ഒരു വ്യക്തിയുടെ അവസ്ഥക് അനുസരിച്ച് അത് പല രൂപഭാവങ്ങളും വരും എന്ന് ഫ്രോയ്ഡ് പറഞ്ഞുവയ്ക്കുന്നു.നമ്മൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഇഷ്ടപ്പെട്ട പ്രവർത്തി പെട്ടെന്ന് നിർത്തേണ്ടത് വന്നാൽ അത് മറ്റൊരു രീതിയിൽ വിചിത്രമായ സ്വപ്നങ്ങളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാം.
ഒരു കാര്യം ഓർക്കുക പറക്കുന്നതും, വായുവിൽ സഞ്ചരിക്കുന്നതും, ഉയരത്തിൽ നിന്നു വീഴുന്നതും, നീന്തി തുടിക്കുന്നത് എല്ലാം ലക്ഷണമൊത്ത കുട്ടികളുടെ സ്വപ്നങ്ങളാണ് ഈ സ്വപ്നങ്ങളുടെ കുട്ടികൾക്ക് ഒരു സാഹസികമായ സംതൃപ്തി ലഭിക്കുന്നു അവരുടെ ഉപബോധമനസ്സിൽ ഇത്തരത്തിലുള്ള വിനോദങ്ങൾക്ക് വേണ്ടിയുള്ള ആഗ്രഹം ആണ് ഈ സ്വപ്നങ്ങൾ ആയി മാറുന്നത് വളരെ വ്യക്തവും നിഷ്കളങ്കവുമായ സ്വപ്നങ്ങളാണ് ഇവയെല്ലാം. അതുപോലെതന്നെ കൊള്ളക്കാർ, പ്രേതങ്ങൾ എന്നിങ്ങനെ ഉറങ്ങുമ്പോൾ നിദ്രാഭംഗത്തിനു കാരണമാകുന്ന പല പല സ്വപ്നങ്ങളും കുട്ടികൾ കാണാറുണ്ട്. മരിച്ചുപോയ വ്യക്തികളെ തുടർച്ചയായി സ്വപ്നം കാണുന്നവരുണ്ട് ആ വ്യക്തി മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിന് ഏറ്റ ക്ഷതം ആണ് ഇത്തരത്തിലുള്ള തുടർച്ചയായ സ്വപ്നങ്ങൾക്ക് കാരണമായിത്തീരുന്നത്.
ദുർമരണങ്ങൾക്കും, അപകടങ്ങൾക്കും , യുദ്ധത്തിനും കലാപത്തിനും സാക്ഷിയാകേണ്ടി വന്ന വ്യക്തികൾക്ക് അത് മൂലം സംഭവിച്ച മാനസികമായിട്ടുള്ള ആഘാതം പിന്നീട് ഇതുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്ക് കാരണമാവുകയും ആ വ്യക്തിക്ക് നിദ്രാ ഭ്രംശം തുടർച്ചയായി ചിലപ്പോൾ ഉണ്ടാക്കാം. ചില സ്വപ്നങ്ങൾ അസംബന്ധവും നിഗൂഢവും ആണെന്ന് പറയാം എന്ന് ഫ്രോയ്ഡ് എടുത്തുപറയുന്നു.സ്വന്തം സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനും രേഖപ്പെടുത്തുവാനും അത് അപഗ്രഥിക്കാനും ഒരുപാട് ആത്മ നിയന്ത്രണം ആവശ്യമാണ് എന്ന് ഫ്രോയ്ഡ് പറഞ്ഞു വെക്കുന്നു. ഹിസ്റ്റീരിയ ലക്ഷണങ്ങളുടെ ഏറ്റവും അടുത്ത മുൻഗാമി ആണ് ദിവാസ്വപ്നങ്ങളും, ഫാന്റസിയും എന്ന് ആശ്ചര്യജനകമായ സത്യം ഫ്രോയ്ഡ് വെളിപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ സ്വപ്നങ്ങൾ പലതും സൂപ്പർ ഈഗോ അഥവാ വിവേകത്തെ പ്രവർത്തിപ്പിക്കുകയും സാമൂഹിക നിയമങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തകരണശക്തി ആയി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നമ്മൾ ഉറങ്ങിയാലും നമ്മുടെ ഉപബോധമനസ്സും അതിലെ ചിന്തകളും ആശങ്കകളും ഉറങ്ങാതെ പ്രവർത്തിക്കും എന്ന് നമ്മൾ മനസ്സിലാക്കണം പലപ്പോഴും അതാണ് സ്വപ്നങ്ങൾ ആയി മാറുന്നത്. ഒരിക്കൽ കണ്ട സ്വപ്നം വീണ്ടും നിദ്രയിൽ പുനരുത്പാദിപ്പിക്കപ്പെടുന്നത് വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഒരു പ്രതിഭാസമാണ്. ഇത്തരത്തിൽ സ്വപ്നങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ചിന്തകളും , സിദ്ധാന്തങ്ങളും, അപഗ്രഥനങ്ങളും സിഗ്മണ്ട് ഫ്രോയ്ഡ് ഈ ഗ്രന്ഥത്തിൽ നമ്മോടു പങ്കുവയ്ക്കുന്നു.
സ്വപ്നങ്ങളെ ഓർത്തിരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ ഫ്രോയ്ഡ് പറയുന്നു നിങ്ങളുടെ സ്വപ്നങ്ങളിൽ നിങ്ങൾ കൂടുതൽ താൽപര്യം കാട്ടി നോക്കൂ അപ്പോൾ ഉണർന്ന് ശേഷം ഓർക്കുന്ന സ്വപ്നങ്ങളുടെ എണ്ണം അതിനനുസരിച്ച് കൂടി വരികതന്നെ ചെയ്യും. വളരെ അപൂർവ്വമായി മാത്രമേ സ്വപ്നങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്ന വ്യക്തികൾ ഉണ്ടാകുകയുള്ളൂ എന്ന് ഫ്രോയ്ഡ് ഉറപ്പിച്ചുപറയുന്നു. ഒരു കാര്യം ഓർക്കുക ഭയപ്പെടുത്തുന്നതും വീചിത്രവുമായ കാര്യങ്ങൾ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് വളരെ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വപ്നങ്ങൾക്ക് കാരണമാകും.
ഭാവിയിൽ സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളും സ്വപ്ന രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട് എന്ന സിഗ്മണ്ട് ഫ്രോയ്ഡ് എടുത്തുപറയുന്നു ഉപബോധ മനസ്സിന്റെ അതിസങ്കീർണ്ണമായ പ്രവർത്തനങ്ങളാൽ ഉണ്ടാകുന്ന സ്വപ്നങ്ങളാണിത്. ഇത്തരത്തിൽ വേണമെങ്കിൽ ഈ ബൃഹത്തായ പുസ്തകത്തെ ഒന്ന് സംഗ്രഹിക്കാം കഴിയുമെങ്കിൽ ഒന്ന് വായിക്കുക.
(ഡോ. പൗസ് പൗലോസ്)
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW