ചതുരമുല്ല

ചതുരമുല്ല 

ദക്ഷിണേന്ത്യൻ വനങ്ങളിൽ ധാരാളമായി കണ്ടുവരുന്നതും, കുറ്റി വള്ളിച്ചെടിയായി പടർന്ന് വളർന്ന് ചെറുമഞ്ഞപ്പൂക്കളാലും, ഹരിതാഭ പത്ര ശോഭയാലും കൗതുകമുണർത്തുന്ന ചതുരമു ല്ല ഏവർക്കും അറിവുള്ളതാണ്.  

ഇരുൾ മൂടിയവള്ളി പടർപ്പിന്റെ ശീതളിമയിൽ വിഷ നാഗങ്ങൾ വസിക്കാറുള്ളത് കൊണ്ട് ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്.  ആദിവാസി ചികിത്സകരുടെ ഒറ്റമൂലി പ്രയോഗങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഔഷധസസ്യമാണ് ചതുരമുല്ല. 

നാട്ടിൻ പുറങ്ങളിൽ വിരളമായിചതുരമുല്ല കാണാറുള്ളതും, ചികിത്സകർ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്, ചതുരമുല്ലയുടെ വേരും, ഇലയും ഔഷധയോഗ്യഭാഗങ്ങളാണ്. 

ഉളുക്ക് ചതവുകൾ മാറ്റുവാൻ ഇതിന്റെ ഇലകൾക്ക് പ്രത്യേക കഴിവുണ്ട്, 
തെളളിയും, കയ്യുളവേരിൻ തൊലിയും, കൂവക്കിഴങ്ങും ,ചതുരമുല്ലയിലയും ചേർത്ത് കല്ലിൽ ഇടിച്ച് അരച്ചെടുത്തത് ക്ഷതമുള്ള ഭാഗത്ത് കട്ടിയിൽ പുരട്ടിയതിനു ശേഷം, കയ്യൂളത്തൊലിയുടെ കരിംതൊലി കളഞ്ഞ് ചതച്ച് കെട്ടിവെക്കുന്നത് കൊണ്ട് വേഗത്തിൽ സുഖപ്പെടുന്നതാണ്. 

ഇലയും വേരും, കാട്ടുപിച്ചകത്തിന്റെ ഇലയും, പുറ്റുമണ്ണും ചേർത്ത് വെണ്ണപോലെ അരച്ച് പുരട്ടുന്നത് കുട്ടികളിലുള്ള ചൊറിചിരങ്ങുകൾക്ക് ശമനമുണ്ടാക്കുന്നതാണ്.
ഇല നീരിൽ സമം എണ്ണ ചേർത്ത് കാച്ചിയ രിച്ചു പുരട്ടുന്നതും നന്ന്. 

ചതുരമുല്ലയുടെ തളിർ നാമ്പ് തീക്കനലിൽ വാട്ടിപ്പിഴിഞ്ഞരിച്ച് രണ്ടോ, മൂന്നോ തുള്ളി ചെവിയിൽ ഒഴിക്കുന്നത്, വേദന കുറയ്ക്കുന്നതും, ചൊറിച്ചിലിനും, പഴുപ്പിനു ശമനമുണ്ടാക്കുന്നതിനും നന്ന്.

ചില ആദിവാസി ഗോത്രവിഭാഗത്തിലെ വൈദ്യ ശ്രേഷ്ഠൻമാർ ചതുരമുല്ലയിൽ അത്ഭു ത ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നുവെന്ന് അവകാശപ്പെടുന്നു. പകർച്ചവ്യാധികളെ ഒരു പരിധി വരെ തടഞ്ഞു നിർത്തുവാനും രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാനും, ചതുര മുല്ലയുടെ വേര് പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് നല്ലത്. 

Comments