വില്വാദി ഗുളിക

ഇവനാണ് നല്ല സാക്ഷാൽ വില്വാദി ഗുളിക, ആളുടെ ഓമനപ്പേര് പോലെ തന്നെ  രോഗങ്ങൾക്ക് ഒരു വില്ലൻ തന്നെയാണ് ഈ വെടിയുണ്ട പോലെ ഇരിക്കുന്ന സാധനം. ഇന്നലെ എന്റെ പ്രിയ സുഹൃത്ത് കൃഷ്ണദാസ് ഡോക്ടറെ ചുമ്മാ സൗഹൃദ സംഭാഷണത്തിന് വേണ്ടി കാണാൻ ചെന്നപ്പോൾ നല്ല സ്വയമ്പൻ ആട്ടിൻ മൂത്രത്തിൽ അരച്ച് ഉരുട്ടി ഉണ്ടാക്കിയ നല്ല കിടുക്കാച്ചി വില്വാദി ഉണ്ടെന്നു പറഞ്ഞു. എനിക്കും കുറച്ച് ഗുളിക ഫ്രീയായി കിട്ടി സാക്ഷാൽ ആട്ടിൻ മൂത്രത്തിൽ അരച്ച് ഉരുട്ടി ഉണ്ടാക്കിയ നല്ല സൂപ്പർ സാധനം. പല പ്രശസ്തമായ ആയുർവേദ പ്രബന്ധങ്ങളും ഇവന്റെ പേരിൽ ഇറങ്ങിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഇവന്റെ വീര കഥകൾക്ക് ദഹനക്കേട് മുതൽ വിഷ ചികിത്സക്ക് വരെ ഉപയോഗിച്ച് ഫലപ്രാപ്തി കണ്ട പത്ത് തലയുള്ള രാക്ഷസൻ👺. ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട് ഈ ഗുളിക എന്നത് ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ മനസ്സിലാകും. അതിനാൽ ഈ കോവിഡ് കാലഘട്ടത്തിൽ വൈദ്യ നിർദ്ദേശാനുസരണം രോഗ പ്രതിരോധം എന്ന നിലയിൽ ഈ ഗുളിക ഉപയോഗിക്കാവുന്നതാണ്.

വില്വാദി ഗുളിക
-----------------------

വില്വസ്യ മൂലം സുരസസ്യ പുഷ്പം 
ഫലം കാരഞ്ജസ്യനതം സുരാഹ്വം
ഫലത്രയാ വ്യോഷനിശാദ്വായംശ്ച ബാസ്തസ്യമൂത്രേണ സുസൂക്ഷ്മപപിഷ്ടം ഭുജംഗലൂതേന്ദുരു വൃശ്ചികാദ്യർ 
വിഷൂചികാ ജീർണഗരജ്വരിശ്ച 
ആർത്താൻ നരാൻ ഭൂതവിധർഷിതാംശ്ച   
സ്വസ്തി കരോത്യാഞ്ജനപാനനസ്യ:
                                             (അ. ഉ. അ.36)

കൂവളത്തിന് വേര് , തുളസിപുഷ്പ്പം , ഉങ്ങിൻകുരു, തകരം, ദേവതാരം, കടുക്ക, താനിക്ക, നെല്ലിക്ക, ചുക്ക്, മുളക്, തിപ്പലി, മഞ്ഞൾ, മരമഞ്ഞൾ, ഇവ സമം ആട്ടിൻ മൂത്രത്തിൽ നല്ലപോലെ അരച്ചുരുട്ടി ഗുളിക ആക്കി അഞ്ജനം ആയും ഉള്ളിൽ കഴിക്കാനും നസ്യം ചെയ്യുവാനും ഉപയോഗിക്കുന്നു . സർപവിഷം, ചിലന്തിവിഷം, എലിവിഷം, തേൾ വിഷം, മുതലായവയ്ക്കും വിഷൂചികാ, അജീർണം, കൈവിഷം, ഖര വിഷം, പനി, മനോരോഗങ്ങൾ ഇവ ഉള്ളവർക്കും ഇത്  ഉപയോഗിക്കാവുന്നതാണ്  
                               
നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments