മതഗ്രഹണി

മതഗ്രഹണി
------------------
മതം എന്ന പാൽ പായസം
മൂക്കറ്റം കുടിച്ച് മതഗ്രഹണി പിടിച്ച 
ഒരു കൂട്ടം മദം പൊട്ടിയ മനുഷ്യർ 
ഈ ആർഷഭാരതത്തിന്റെ 
തലസ്ഥാനത്ത് മതഗ്രഹണി 
മൂത്ത് മൂലത്തിൽ കുരു മുളച്ച്
നിക്കാനും ഇരിക്കാനും പറ്റാതെ
തെക്ക് വടക്ക് ഓടിനടക്കുന്നുണ്ട്
മതചെന്നി മൂത്ത് വർഗീയത ഛർദ്ദിച്ച് 
തലസ്ഥാനം നാറ്റിച്ച
ഈ മതഗ്രഹണിക്ക് ആര്
മരുന്നു കണ്ടുപിടിക്കും 🤔

(ഡോ. പൗസ് പൗലോസ്)

Comments