Random Post

ഇറ്റലിയിൽ ഉള്ള ഒരു പ്രിയ സുഹൃത്തുമായി ഇന്നലെ സംസാരിച്ചിരുന്നു

ഇറ്റലിയിൽ ഉള്ള ഒരു പ്രിയ സുഹൃത്തുമായി ഇന്നലെ സംസാരിച്ചിരുന്നു ആ നാടുമായി ബന്ധപ്പെട്ട ന്യൂസ് എല്ലാം കേട്ട് തെല്ലു ഭയത്തോടെ കൂടിയാണ് വിളിച്ചത്. എന്നാൽ അദ്ദേഹം അവിടെ സുരക്ഷിതനായി ഇരിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നി. അവിടെ ഇപ്പോൾ നടപ്പാക്കി ഇരിക്കുന്ന രീതി എന്താണെന്ന് വച്ചാൽ ഓരോ പഞ്ചായത്തും അവിടുത്തെ അധികൃതർ ക്ലോസ് ചെയ്തിരിക്കുകയാണ്. ഒരു പഞ്ചായത്തിൽ ഉള്ളവർക്ക് മറ്റു പഞ്ചായത്തിലേക്ക് പോകാൻ അനുവാദമില്ല. അവശ്യ സാധനങ്ങൾ എല്ലാം ഗവൺമെന്റ് അധികൃതർ എല്ലാ പഞ്ചായത്തിലും എത്തിച്ചു കൊടുക്കും. അദ്ദേഹം താമസിക്കുന്നത് ഇറ്റലിയിലെ ഒരു ഗ്രാമപ്രദേശമാണ് ആ ഭാഗത്തേക്ക് ഇതേവരെ വൈറസ് ബാധ ഒന്നും എത്തിയിട്ടില്ല. എന്നാൽ അവിടെയുള്ള ജനങ്ങൾ എല്ലാവരും ഭയത്തോടെ കൂടി തന്നെയാണ് ഇപ്പോഴും കഴിഞ്ഞു കൂടുന്നത്. നഗരങ്ങളിലും അതുപോലെതന്നെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റു ഇടങ്ങളിലും ആണ് വൈറസ് ബാധ കത്തിപ്പടരുന്നത്. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ഓരോ വ്യക്തിയും അവിടെ ഒരു മാസത്തോളം സ്വയം ഐസൊലേറ്റ് ചെയ്യുന്നു. അത് വളരെ മാതൃകാപരവും അനുകരണീയവും ആണെന്ന് തോന്നി. വൃദ്ധ ജനങ്ങൾ വളരെയധികം കൂടുതലുള്ള രാജ്യം ആണത് ഏകദേശം 30 ശതമാനത്തിന് മുകളിൽ അതും ഇറ്റലിയിൽ മരണ നിരക്ക് കൂടാൻ ഒരു കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ആള് പങ്കുവെച്ച് ഒരു കാര്യമുണ്ട് കേരളത്തിൽ നിങ്ങൾ കാണുന്നത് ഒരു മഞ്ഞുമലയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് താഴെ ഒരു വലിയ ഭാഗം ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ കരുതലോടും കൂടി ഇനിയുള്ള നാളുകൾ ജീവിക്കണം അല്ലെങ്കിൽ ഞങ്ങൾ അഭിമുഖീകരിച്ച അതേ പ്രശ്നങ്ങളും നിങ്ങൾ നേരിടേണ്ടിവരും. 

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments