അരിമ്പാറയും കളയാൻ ഇത്തരം രിതികൾ പരീക്ഷിക്കരുത്

അരിമ്പാറയിൽ മുടിനാര് കെട്ടി ഇൻഫെക്ഷൻ അടിച്ച് അത് ഒരു നെല്ലിക്ക വലുപ്പത്തിൽ വീർത്ത് വേദനകൊണ്ട് പുളഞ്ഞ് എന്റെ അടുത്തു വരുന്ന നാലാമത്തെ രോഗിയാണ്. ഇതിന് മുമ്പ് ചുണ്ണാമ്പ് തേച്ച് അരിമ്പാറ പൊള്ളിച്ച് ഒരു രോഗി വന്നിരുന്നു പിന്നെ ചന്ദനത്തിരി കൊണ്ട് പൊള്ളിച്ചും ഒരാൾ വന്നിരുന്നു. ഈ വിക്രിയകൾ ഒക്കെ ഓരോരുത്തർ ഉപദേശിച്ച് കൊടുത്തതാണ്. ദയവു ചെയ്തു ഇത്തരം ഉപദ്രവങ്ങൾ സ്വന്തം ശരീരത്തോട് ചെയ്യരുത്. ഇതിലും വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായിരുന്നു ഒരിക്കൽ ഒരു രോഗി മുഖത്തെ അരിമ്പാറ കളയാൻ വെളുത്തുള്ളി ഇട്ട് ഉരച്ച് ആ ഭാഗം മുഴുവനായി പൊളിച്ച് കൊളമായി ചികിത്സ തേടി വന്നിരുന്നു. അരിമ്പാറയും പാലുണ്ണി കളയാൻ ഇത്തരം കാടൻ രിതികൾ ദയവായി സ്വന്തം ശരീരത്തിൽ പരീക്ഷിക്കരുത്. അതിന് വളരെ ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്.

(ഡോ.പൗസ് പൗലോസ്)

Comments