കായം
കുടുംബം Apiaceae
ശാസ്ത്രനാമം Ferula assafoetida
രസം :തികതം, കടു
ഗുണം : ലഘു, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു
ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യക്തമാണ് കായം. ഇംഗ്ലീഷ് നാമം :Asafoetida. ലോകത്തിൽ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകർഷകമായ നിറം ചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന് ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര് ലഭിച്ചത്ചെടി(ferula species )യുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട് .
കായം കൂടുതലായി കാണപ്പെടുന്നത് ഗൾഫ് രാജ്യങ്ങളിൽ ആണ്. അഫ്ഗാനിസ്ഥാൻ ബലൂചിസ്ഥാൻ പഞ്ചാബ് കാശ്മീർ എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്
കായത്തിന്
തികത, കടു രസവും
ലഘു, രൂക്ഷ ഗുണവും
ഉഷ്ണ വീര്യവും
കടു വിപാകവുമാണ്
കായം
ഹിംഗു - സഹസ്രവേധി - രാമഠം - അത്യുഗ്ര - ജന്തുഘ്ന - അഘോടഗന്ധം - ജരണ - പെരും കായം എന്നീ പേരുകളിൽ അറിയപെടുന്നു.
കായത്തിൻ്റെ ഔഷധ യോഗ്യ ഭാഗം കറയാണ് . ശ്വാസ കോശ രോഗത്തിനും ഉദര രോഗത്തിനും ഉദര ക്രമിക്കും ആർതവ ദോഷത്തിനും കായം ഉപയോഗിക്കുന്നു.
വേരിൽ നിന്നും ഊറി വരുന്ന കറയിൽ നിന്നുമാണ് ശരിയായ പാൽ കായം നിർമിക്കുന്നത്.
ചുവട്ടിൽ നിന്നും തടിയിൽ നിന്നും കറയെടുക്കും. ഇലയും തടിയും തിളപ്പിച്ച് മുകളിൽ പതഞ്ഞ് വരുന്ന കറ തെപ്പിയെടുത്ത് നാലാം തരവും അഞ്ചാം തരവും കായമുണ്ടാക്കും.
അറബിക്കായം, സോമനാദി കായം, പെരുങ്കായം, പാൽക്കായം എന്നീ പേരുകളിലൊക്കെ കായം ലഭിക്കും.
അറബിക്കായവും ,പാൽക്കായവും, പെരുങ്കായവും ഒരേ ചെടികളിൽ നിന്നും ലഭിക്കൂമ്പോൾ സോമനാദി കായം വലിയ ഇലകളുള്ള മറ്റൊരു ചെടിയിൽ നിന്നും ലഭിക്കും.
താരതമ്യേന ഗുണ കുറവുള്ള ഈ കായം വ്യവസായിക ആവശ്യത്തിനും ഔഷധ നിർമാണത്തിനും ഉപയോഗിക്കും.
ഇറാൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന കായമാണ് ഗുണ മൂല്യ മുള്ള കായം.
പച്ച കായം ഇറക്കുമതി ചെയ്തു് ഉപയോഗ്യമുള്ള കായം ഉണ്ടാക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
അമ്പത് ശതമാനം അരി പൊടിയൊ, ഗോതമ്പ് പൊടിയൊ ചേർത്ത് അറബിക്ക എന്ന പശയും ചേർത്താണ് ഉപയോഗ്യമായ കായമായി വിപണിയിൽ എത്തുന്നത്.
ശുദ്ധമായ കായം അതിന്റെ രൂക്ഷഗന്ധത്താലും, മനം മടുപ്പിക്കുന്ന അതിന്റെ രുചിയിലും ഒരിക്കലും ഉപയോഗിക്കാൻ കഴിയില്ല എന്നതും ഒരു വസ്തുതയാണ്.
തവിട് ,മണ്ണ്, മരപൊടി, ഫെവിക്കോൾ, എന്നിവ ചേർത്ത കായമേയല്ലാത്ത കായമായ കറിക്കായം നമ്മൾ ഏവരുടേയും വീടുകളിൽ ഇന്ന് സുലഭമായി കാണപ്പെടുന്നത് . കറികളിൽ ഉപയോഗിക്കാനായും അച്ചാറിടാനും കറിക്കായം വാങ്ങാതെ പട്ടണങ്ങളിലെ മൊത്ത വിതരണ അങ്ങാടി മരുന്ന് കടയിൽ നിന്നും പാൽക്കായം വാങ്ങി ഉപയോഗിക്കുകയാണ്ടങ്കിൽ ഉദരരോഗം പിടിപെടാതെ കുറച്ച് കാലം ജീവിക്കാം.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW