നിങ്ങളും ഈ കണക്ക് വിവരങ്ങൾ അറിഞ്ഞിരിക്കണം

നിങ്ങളും ഈ കണക്ക് വിവരങ്ങൾ അറിഞ്ഞിരിക്കണം എന്ന് തോന്നി അപ്പോൾ നിങ്ങൾക്ക് ഒന്നും കൂടെ ജാഗരൂകരാകാൻ  തോന്നും. 2011 -ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 860 ആളുകള്‍ എന്നതാണ് കേരളത്തിന്റെ ജനസാന്ദ്രത ഇന്ന് അതിലും കൂടുതൽ ആയിരിക്കും. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെ ജനസാന്ദ്രത 555, കര്‍ണ്ണാടക 319, ആന്ധ്രാപ്രദേശ് 308, ദേശീയ ശരാശരി 382 എന്നിങ്ങനെയാണ്. ജില്ലകളില്‍ തിരുവനന്തപുരം ഒന്നാമതും (1,508) ഇടുക്കി ഏറ്റവും പിന്നിലും ആണ് (255). അതിനാൽ കോവിഡ് 19 എന്ന മഹാമാരിയുടെ സാമൂഹിക വ്യാപനം തടയുന്നതിൽ നമ്മൾ ഓരോരുത്തരും 100% ആത്മാർത്ഥത പുലർത്തണം അതിനുവേണ്ടി ഗവൺമെന്റും ബന്ധപ്പെട്ട ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും നമ്മൾ ചെയ്തിരിക്കണം. അടുത്ത ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ ഈ മഹാമാരി നിയന്ത്രണ വിധേയമാക്കാതെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ പടർന്നു പിടിച്ചാൽ നമ്മളോരോരുത്തരും അതിനു വലിയ വില കൊടുക്കേണ്ടി വരും എന്ന് നിസ്സംശയം പറയാം. നിങ്ങളുടെ വിലപ്പെട്ടവരുടെ ജീവന് നിങ്ങൾ മൂല്യം കല്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ജാഗരൂകരായിരിക്കുക.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments