ഇന്ന് ഒരു ഫേസ്ബുക്ക് സുഹൃത്തിനെ വഴിയിൽ വച്ച് കണ്ടു

ഇന്ന് ഒരു ഫേസ്ബുക്ക് സുഹൃത്തിനെ വഴിയിൽ വച്ച് കണ്ടു. അദ്ദേഹം എന്നോട് ചില കാര്യങ്ങൾ ചോദിച്ചു അത് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു.  അതേ ഡോക്ടറെ IMA എന്ന ഒരു സംഘടനയുണ്ട് അതിന്റെ മുകളിൽ നിൽക്കുന്ന ഒരു സംഭവമാണ് AYUSH മന്ത്രാലയം. അവർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആയുർവേദ, ഹോമിയോ, സിദ്ധ മരുന്നുകൾ ഉപയോഗിക്കാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ നിങ്ങൾ ആയുർവേദ , ഹോമിയോ ഡോക്ടർമാർ അത്തരം മരുന്നുകൾ ഉപയോഗിക്കാൻ ഉറപ്പിച്ച് പറയുന്നതിൽ ഒരു മടി കാണിക്കുന്നുണ്ട്. വളരെ കുറച്ചുപേർ മാത്രം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അത് ഉപയോഗിക്കാൻ ഈ സമൂഹത്തോട് ഉറക്കെ പറയുന്നു. പിന്നെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു ഞാൻ എന്തായാലും ആയുർവേദ ഹോമിയോ മരുന്നുകൾ രണ്ടും കഴിക്കുന്നുണ്ട് ഈ രോഗത്തിനെതിരെ ഒരു പ്രതിരോധം എന്ന നിലയിൽ. നിങ്ങൾ ഈ ആയുർവേദ ഹോമിയോ ഡോക്ടർമാർ ഇങ്ങനെ ഒന്നും ആയാൽ പോരാ കുറച്ചുകൂടി ആക്റ്റീവ് ആകണം. നിങ്ങളുടെ മരുന്നുകളിൽ ഞങ്ങൾ സാധാരണ ജനങ്ങൾക്ക് വളരെയധികം വിശ്വാസമാണ് നിങ്ങൾക്ക് എന്തൊ ഒരു വിശ്വാസക്കുറവ് പോലെ തോന്നുന്നു. എനിക്കും ആളുടെ ചിന്തകൾ കുറെയൊക്കെ ശരിയാണെന്ന് തോന്നി 🤔 .അവസാനം പിരിയുന്നതിനുമുമ്പ് ഞാൻ ആളോട് ഒരു കാര്യം പറഞ്ഞു ഭൂരിഭാഗം ആയുർവേദ ഡോക്ടർമാരും മിതവാദികൾ ആണ് 'സർവ്വ ധർമേഷു മധ്യമം' എന്നു പറയുന്നവർ അതാണ് അവർ ഈ സമൂഹത്തിനോട് ഉറക്കെ ഉറക്കെ പറയാത്തത്. എന്നാൽ പുതിയ തലമുറ അങ്ങനെയല്ല അവർ ഈ സമൂഹത്തിനോട് ഈ ശാസ്ത്രത്തെ കുറിച്ച് ഉറക്കെ വിളിച്ചു പറയുന്ന ഒരു കാലം വരും. അതുകൂടാതെ ലോക രാഷ്ട്രങ്ങൾ ഈ ശാസ്ത്രത്തെ സ്വീകരിക്കുന്ന ഒരു കാലവും വരും അത്തരമൊരു സുവർണ കാലഘട്ടത്തിനായി ഞാനും കാത്തിരിക്കുന്നു എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു 😊.

(ഡോ. പൗസ് പൗലോസ്)

Comments