അർഹിക്കാത്തവർക്ക് സന്താനങ്ങളെ ചിലപ്പോൾ ആവശ്യത്തിന് അധികം കൊടുക്കും

കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് ദമ്പതികളെ സീതാറാമിൽ വർക്ക് ചെയ്ത ഈ അഞ്ചു വർഷ കാലഘട്ടത്തിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് ചികിത്സകൾ ചെയ്തു ധാരാളം പണം നഷ്ടപ്പെട്ടു നിരാശയുടെ പടുകുഴിയിൽ നിൽക്കുന്ന പല ദമ്പതികളും ഒരു അവസാന ആശ്രയം എന്ന നിലയിൽ സീതാറാമിലെ ഡോ.ഭഗവതി അമ്മാളിന്റെ അടുത്ത് ചികിത്സയ്ക്കായി സമീപിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം കുട്ടികൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന് വിധിയെഴുതിയ പല ദമ്പതികളും  സന്താനസൗഭാഗ്യം ഉള്ളവരായി തീർന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. കുറച്ചു ദിവസം മുൻപ്  കാമവെറി പൂണ്ട ഒരു വൃത്തികെട്ട സ്ത്രീ സ്വന്തം കുട്ടിയെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു എന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ഒരുപാട് വിഷമം തോന്നി. ഒരിടത്ത് ദൈവം തന്ന സന്തതികളെ കൊല്ലാൻ നടക്കുന്ന നികൃഷ്ട ജീവികളായ അമ്മമാർ ചിലർ കുട്ടികളെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊല്ലുന്നു, വേറെ ചില താടകകൾ കാമ വെറിപൂണ്ട് സ്വന്തം മകളെ വെട്ടിനുറുക്കുന്നു,  വേറെ ചിലർ അബോഷൻ ചെയ്യാൻ ഉള്ള തന്റെ ഊഴം കാത്തു ആശുപത്രി വരാന്തയിൽ കാത്തിരിക്കുന്നു. എന്നാൽ ഇതിനു നേർ വിപരീതമെന്നോണം മക്കളില്ലാതെ ദമ്പതികൾ ധ്യാന കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും, ആശുപത്രികളിലും , കണ്ണീരോടെ ഒരു കുഞ്ഞിക്കാലു കാണാൻ കയറി ഇറങ്ങുന്നു. പലപ്പോഴും ഇതിനെ ദൈവത്തിന്റെ വികൃതികൾ ആയി തോന്നിയിട്ടുണ്ട്. അർഹിക്കാത്തവർക്ക് സന്താനങ്ങളെ ചിലപ്പോൾ ആവശ്യത്തിന് അധികം കൊടുക്കും വേറെ ചിലർ ഒരു കുഞ്ഞിക്കാൽ കാണാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും.

(ഡോ.പൗസ് പൗലോസ്)

Comments