പ്രതിരോധം ആയുർവേദത്തിൽ

തൃശ്ശൂരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആയുർവേദ ശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായം പറയാം ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറയാതെ ശ്രദ്ധിക്കുന്നത് എപ്പോഴും നന്നായിരിക്കും. ആയുർവേദത്തിൽ ഇമ്മ്യൂണിറ്റി കൂട്ടാൻ സഹായിക്കുന്നതായി പറയുന്ന ഇന്ദുകാന്തം കഷായം, വില്വാദി ഗുളിക, ഷഡംഗം കഷായം, പാചനാമൃതം കഷായം, ഗുളുച്യാദി കഷായം, സുദർശനാരിഷ്ടം, ചുക്കുംതിപ്പല്യാദി ഗുളിക, ദ്രാക്ഷാദികഷായം, അമൃതോത്തരം കഷായം, വെട്ടുമാറന്‍ ഗുളിക, ഗോരോചനാദി ഗുളിക, സൂര്യപ്രഭാ ഗുളിക, സുദർശനം ഗുളിക, ദൂഷീവിഷാരി ഗുളിക ഇവയിൽ യുക്തമായ ഔഷധങ്ങൾ ഒരു പ്രതിരോധം എന്ന നിലയിൽ ദേഹ പ്രകൃതിക്കനുസരിച്ച് വൈദ്യ നിർദേശപ്രകാരം മാത്രം ഉപയോഗിക്കാവുന്നതാണ്. നമുക്ക് ഒത്തൊരുമിച്ച് ആയുസ്സിന്റെ ശാസ്ത്രത്തെ കയ്യിലേന്തി ഈ രോഗത്തെ പ്രതിരോധിക്കാം 💪

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments