Random Post

നിലപ്പന

( ഒരു ഒൗഷധസസ്യം നിങ്ങള്‍ നട്ടു വളര്‍ത്തൂ...
ഒൗഷധ സമ്പത്തിനെ സംരക്ഷിക്കൂ...,)

                        " നിലപ്പന ,,

പനവൃക്ഷത്തോട് സാദൃശ്യമുള്ള ഇൗ ചെടിയുടെ പല പേരുകളും ഇതിന്‍െറ രൂപത്തെ വര്‍ണ്ണിക്കുന്നതാണ്,
സംസ്കൃതത്തിൽ: താലമൂലി, താലമൂലിക, താലപത്രിക, ഭൂമിതാലം, ഹംസപദി, ദീർഘകന്ദിക, വരാഹീ,
മുസലി എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു,

മധുര തിക്ത രസത്തോടും ഗുണത്തില്‍ ഗുരുവും ശീതവീര്യവും വിപാകത്തില്‍ മധുരവുമാണ്,

മൂത്രവികാരങ്ങളെ ശാന്തമാക്കുകയും.  സ്ത്രീ രോഗങ്ങൾക്കും. രക്തശുദ്ധിക്കും നല്ലതാണ്.
വിഷത്തെ ശമിപ്പിക്കും. പനിക്ക്  നല്ലതാണ്.
വാജീകരണശക്തിയുണ്ട്,, അതികമാത്രയിലെ ഉപയോഗം കൊണ്ട് വിവേചനം ഉണ്ടാകും,

നിലപ്പനകിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടച്ച പൊടി 3 മുതൽ 6 ഗ്രാം വരെ തേനിലോ പാലിലോ ചേർത്തു കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്. സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന മൂത്രച്ചുടിച്ചില്‍ മാറികിട്ടും,

നിലപ്പനയില അരച്ച് വേപ്പെണ്ണ ചേർത്തു നീരും വേദനയും ഉള്ള ഭാഗങ്ങളിൽ കനത്തിൽ പുരട്ടിയാല്‍ നീരും വേദനയും ശമിക്കും,

മുസലീഖദിരാമലകത്രികണ്ടജംബൂവരിക്വാഥഃ
എന്ന കഷായം അസ്ഥിസ്രാവത്തിനും രക്തസ്രാവം നില്ക്കാനും നല്ലതാണ്,

150 ml പശുവിന്‍ പാലില്‍ 300 മില്ലി വെള്ളവും ചേർത്തതില്‍ നിലപ്പന കിഴങ്ങും മുത്തങ്ങയും 7.1/2 ഗ്രാം വീതം ചതച്ച് കിഴികെട്ടിയിട്ട് ചെറു തീയിൽ തിളപ്പിച്ച് കുറുക്കി പാലളവാക്കി ആറിയതിനു ശേഷം അല്പം പഞ്ചസാര ചേർത്തു കഴിച്ചാൽ അസ്ഥിയുരുക്കം ശമിക്കും,

     " ഇക്ഷുരഗോക്ഷുര മര്‍ക്കടിബീജം
       മുസലിശതാവരി ശല്മലിസാരം
       അഷ്ടദിനം പ്രതിദുഗ്ദ്ധസമേതം 
       യൗവനകാമിനിസംഗസഹസ്രം ,,
~~~~~~~~~~~~~ ധാതുപുഷ്ടി വര്‍ദ്ധിക്കും,

വരാഹീ മധുകം ദ്രാക്ഷാ വാജിഗന്ധാ സുരദ്രുമം...
..................................~~~~~~~~~~~~~~~~~~
എന്ന പ്രശസ്ത ലേഹ്യയോഗമായ മദനകാമേശ്വരിയില്‍ നിലപ്പന ചേരുന്നുണ്ട്,
 
                               അവിഘ്നമസ്തു.


Post a Comment

0 Comments