വിശുദ്ധ വാലന്റൈൻ
------------🌹🌹-----------
ഇന്ന് ഫെബ്രുവരി 14 ലോക പ്രണയദിനം അഥവാ വാലന്റൈൻസ് ഡേ. വിശുദ്ധ വാലന്റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചു തുടങ്ങിയത്. വാലൻ്റൈൻ (Saint Valentine) ദിനത്തെപ്പറ്റി പല കഥകളും നിലവിലുണ്ട്. അതിൽ ഏറ്റവും വിശ്വസനീയമെന്നു കരുതപ്പെടുന്ന ഒരു ചരിത്ര കഥ ചുവടെ ചേർക്കുന്നു.
എഡി 269-നും 278-നും ഇടയ്ക്ക് റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തിയുടെ
കാലത്ത് വാലൻ്റൈൻ ആയിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. പക്ഷേ, ബിഷപ്പ് വാലൻ്റൈൻ ഇതു വക വച്ചിരുന്നില്ല. അതിൽ പ്രണയാതുരരായ പലരുടേയും വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻ്റൈനിനെ ജയിലിൽ അടച്ചു.
വിചാരണയ്ക്ക് ശേഷം ഗദകൊണ്ട് തലക്ക് അടിച്ചശേഷം ഒടുവില്‍ ശിരഛേദനം ചെയ്യുവാനും കല്‌പനയിറക്കി! വിചാരണക്ക് ഇടയിൽ ചക്രവര്‍ത്തിയുടെ അന്ധയായ മകളെ സുഖപ്പെടുത്തിയ സംഭവവും വിശുദ്ധ വാലന്റൈയിന്റേതായി വിശ്വസിക്കപ്പെടുന്നു.
മരണം വിധിക്കപ്പെട്ട ശേഷം വാലന്റൈന്‍ ചക്രവര്‍ത്തിയുടെ മകള്‍ക്ക് അയച്ച സന്ദേശത്തില്‍ നിന്നാണത്രെ വാലന്റൈന്‍ സന്ദേശങ്ങളുടെ പിറവി. എ.ഡി. 469ലാണ് പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14 ന് വിശുദ്ധ വാലന്റൈന്റെ ഓര്‍മ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
അദ്ദേഹത്തിൻ്റെ വധശിക്ഷ നടപ്പാക്കിയ ഫെബ്രുവരി 14 വാലൻ്റൈൻ ദിനം /Saint Valentine Day ആയി കണക്കാക്കുന്നു. റോമിലെ സാന്താ മരിയ പള്ളിയിൽ (Santa Maria in Cosmedin, Rome) സെന്റ് വാലന്റൈനിന്റെ ഭൗതിക ശരീരത്തിൻ്റെ തിരുശേഷിപ്പ് എന്ന് കരുതുന്നവ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ഡോ.പൗസ് പൗലോസ് 🌹
ഹാപ്പി വാലൻറ്റൈൻസ് ഡേ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW