കാർകോകിൽ

കാർകോകിൽ 


ആ മുഖം 
കുടുംബം            ഫാ ബേസി 
ശാസ്ത്ര നാമം   സൊറാലിയ കൊറിലി ഫോളിയ 

രസം              .       തിക്തം   കടു
ഗുണം                    സരം  തീഷ്ണം 
വീര്യം                   ഉഷ്ണം  
വിപാകം             കടു

സംസ്കൃത നാമം - സോമരാജി - സോമ വല്ലിക - വാ കുചി - സു വല്ലി - അവല്ഗുജ- കൃഷണ ഫല - പുതിഫല - ദുർഗന്ധ - കാലമേഷി - കുഷ്ടനാശിനി - കഫനാശിനി - പൂതിഫലീ - ഭൂകേശി ബാക ചി 


കാർ കോകിൽ ഉത്തർ പ്രദേശ് ബംഗാൾ കൊങ്കൺ ഗുജറാത്ത് പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. ഏകദേശം ഒരു മീററർ വരെ ഉയരത്തിൽ വളരുന്ന ഏക വാർഷിക ഔഷധ  സസ്യമാണ് കാർ കോകിൽ 

രസം  തിക്തവും  കടുവും 
ഗുണം   സരവും തീഷ്ണവും 
വീര്യം ഉഷ്ണവും 
വിപാകം കടുവും ആണ്. 
ഇലയും വിത്തും എണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. 

ഇത് പ്രധാനമായും വെള്ള പാണ്ടിന് ഉപയോഗിക്കുന്നു - കഫവികാരങ്ങളെ ശമിപ്പിക്കും അഗ്നി ദീപ്തി വർദ്ധിപ്പിക്കും കുഷ്ടം  ക്രിമി അതിസാരം  വിഷം മൂലവും അലർജി മൂലവും  ഉണ്ടാകുന്ന  ത്വക് ദോഷങ്ങൾ എന്നിവയെ  ശമിപ്പിക്കും 

കാർ കോകിൽ കഫവികാരങ്ങളെ ശമിപ്പിക്കുന്നതും അഗ്നി വർദ്ധിപ്പിക്കുന്നതും ചർമ രോഗങ്ങൾ ഇല്ലാതാക്കുന്നതും ആണ് 

കാർകോ ല രി പൊടിച്ച് എണ്ണ ചേർത് സേവിക്കുകയോ  വിഴാലരി കൊടുവേലി (ശുദ്ധി ) പുരാണ കിട്ടം നെല്ലിക്ക തിപ്പലി എന്നിവയിൽ ഒന്ന് സമം കാrകോ ലരിയും കൂട്ടി പൊടിച്ച്  സേവിക്കുകയോ  ചെയ്താൽ എല്ലാ വിധ കുഷ്ടങ്ങളും ശമിക്കും 

കാർകോലരി  ഉണക്കി പൊടിച്ച് നെല്ലിക്ക കഷായത്തിൽ സേവിച്ചാലും കുഷ്ഠം ശമിക്കും 

കാർകോ ലരിയും മാക്കീരകല്ലും കൂടി വേറെ ചില മരുന്നുകളും ചേർത്  ഗോമൂത്രത്തിൽ അരച്ച് പുരട്ടി . വെയിൽ കാള്ളിച്ചാൽ  പാണ്ട് (ശ്വിത്രം) ശമിക്കും പൊള്ളി കുമളക്കാൻ സാദ്ധ്യത ഉണ്ട് .വി ധഗ്ദ്ധ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. അനുയോജ്യമായ ഔഷധം ഉള്ളിൽ കഴിക്കുകയും വേണം . ആദ്യം രോഗം വർദ്ധിക്കുന്നതായും കാണാറുണ്ട് 


കരിങ്ങാലികാതൽ, ദേവതാരം, കാർകോലരി, മരമഞ്ഞൾതൊലി, ത്രിഫലതോട്, തേൻ, പഞ്ചസാര, താതിരിപ്പൂവ്, തക്കോലം, നാഗപ്പൂവ്, ജാതിക്ക, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗം, തിപ്പലി  എന്നിവ ഖദിരാരിഷ്ടത്തിലെ  ചേരുവയാണ്  

ഇന്ത്യയിലും, പാകിസ്താനിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാർകോകിൽ. തവിട്ടു നിറം കലർന്ന കറുപ്പാണ്‌ അരിയുടെ നിറം. കുടുംബം:Fabaceae ശാസ്ത്രീയ നാമം :Psoralea corylifolia (Babchi)
വെള്ളപ്പാണ്ട്, കൃമി,കുഷ്ട്ടം എന്നിവയ്ക്കുള്ള മരുന്നാണ്.
 മൂത്രം വര്‌ദ്ധിപ്പിക്കും. വിയ‌ർ‌പ്പ് ഉണ്ടാക്കും.
 തേൾ വിഷത്തിനും, പാമ്പിൻ വിഷത്തിനും ഫലപ്രദമാണ് .

വെള്ളപ്പാണ്ട് ന്
50 ഗ്രാം കാർകോകിലരി 200 മില്ലി ലിറ്റർ‌ വെന്ത വെളിച്ചെണ്ണയിൽ ചുവക്കുന്ന വരെ വറുത്തരച്ച് 
കാലത്തും വൈകീട്ടും പാണ്ടുള്ള സ്ഥലത്ത്  പുരട്ടി ഓരോ മണിക്കൂർ വീതം വെയിൽ കൊള്ളിച്ച്, ശേഷം പുളിച്ച മോരുകൊണ്ടു് കഴുകുക. ത്വക്കിൽ പൊള്ളൽ തോന്നുന്നുവെങ്കിൽ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് നേർപ്പിച്ച്  ഉപയോഗിക്കണം.
 അരിയാറിൽ പെട്ട ഒന്നാണ് കാർകോകിലരി. തവിട്ടു നിറം കലർന്ന കറുപ്പാണ് കാർകോകിലരിക്ക്. രൂക്ഷമായ കയ്പുരസവും സുഖകരമായ വാസനയും ഉണ്ടായിരിക്കും . വിപാകത്തിൽ എരിവാണ്. വിത്തിന്  നല്ല ബലം ഉണ്ടായിരിക്കും. രസായനവും ശീത വീര്യവും രുചികരവുമാണ്. 

സാധാരണയായി കാർകോകിലിന്റെ അരി മാത്രമേ ഉപയോഗിച്ച് കാണുന്നുള്ളൂ.

കഫം രക്തപിത്തം ഇവയെ ശമിപ്പിക്കും. ശ്വാസരോഗം , പ്രമേഹം , കൃമി, ശോഫം, ആമദോഷം, പാണ്ടുരോഗം  ഇവയെ ശമിപ്പിക്കും. തലമുടിക്കും തൊലിക്കും ഗുണകരമാണ്. ഇത് സൗമ്യമായ ഉത്തേജകവും വാതനാഡികൾക്ക് ബലത്തെ പ്രദാനം ചെയ്യുന്നതും, കൃമിഹരവും ത്വക്ക് ദോഷഹരവും വ്രണശോധകവും മൃദുവിരേചനം  ഉണ്ടാക്കുന്നതും മൂത്രത്തേയും വിയർപ്പിന്റെയും വർദ്ധിപ്പിക്കുന്നതും ആകുന്നു .

വെള്ളപ്പാണ്ട്, കുഷ്ഠം, സോറിയാസിസ്, ഗജ ചർമ്മം മുതലായ പലവിധ ത്വക്ക് രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ് കാർകോകിലരി. കാർകോകിലരിയുടെ എണ്ണ  ചർമ്മരോഗങ്ങളിലും ശ്ലേഷ്‌മപടലങ്ങളിലും പ്രത്യേക ഫലം ഉളവാക്കും. എണ്ണ പുരട്ടിയാൽ വെള്ളപ്പാണ്ട് ചുവപ്പായിത്ത്തീരും . പിന്നീട് കറുപ്പുനിറത്തിൽ പുള്ളികൾ ഉണ്ടാകും . കൂടിച്ചേർന്നു വെള്ളപ്പാണ്ട് മാറുന്ന കാഴ്ച അത്ഭുതകരമാണ്. അപൂർവ്വം ചിലർക്ക് കറുപ്പുനിറം വെള്ളപ്പാണ്ടുള്ളിടത്ത് കാർകോകിലരി പുരട്ടിയാൽ പൊള്ളുന്നതാണ് . അതുകൊണ്ടു ആ എണ്ണ  വീര്യം കുറച്ച് പുരട്ടേണ്ടതാണ് . എണ്ണ ചർമ്മ സുഷിരങ്ങളിലൂടെ പ്രവേശിച്ചു  ഉത്തേജിപ്പിച്ച് സ്വാഭാവിക നിറത്തെ ത്വക്കിന് ഉണ്ടാക്കുന്നു .

കാർകോകിലരി ത്വക്ക് രോഗത്തിനും  വിശിഷ്യാ പാണ്ടുരോഗത്തിനും നല്ലതാണെന്ന് യൂനാനി ചികിത്സകരും അംഗീകരിക്കുന്നു. കൂടാതെ ആന്തരിക വ്രണങ്ങളിൽ ഒരു വേദന സംഹാരിയായി പ്രവർത്തിക്കുമെന്ന് യൂനാനി വൈദ്യഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . 

വെള്ളപ്പാണ്ടിനും കുഷ്ഠരോഗത്തിനും കാർകോകിലരിയുടെ പ്രവർത്തനശേഷി എല്ലാ വൈദ്യശാസ്ത്രങ്ങളും അംഗീകരിച്ച്ചിട്ടുണ്ട് .ചൂർണ്ണമായും പുറമെ പുരട്ടുന്ന ലേപനമായും ഉപയോഗിക്കുന്നു . കാർകോകിലരിക്ക് കുഷ്ഠനാശിനി എന്നൊരു പേരുകൂടി ഉണ്ട് .ആവൽഗുജബീജാനി ചൂർണ്ണം കാർകോകിലരി  ചേർന്നതാണ് .

Comments