ഹിദ്ധ്മാ (Hiccups) ഒരു ചികിത്സാനുഭവം


ഏകദേശം മൂന്ന് ആഴ്ചകൾക്ക് മുമ്പ് ഒരു രോഗി എന്റെ അടുത്ത് ചികിത്സയ്ക്കായി വന്നു ആളുടെ പ്രധാന ബുദ്ധിമുട്ട് രണ്ട് മാസക്കാലമായി  നിർത്താത്ത അദ്ദേഹത്തിന് ഉണ്ടാവുന്ന ഇക്കിൾ  (Hiccups) ആണ്. ഈ നിർത്താതെയുള്ള ഇക്കിൾ കാരണം ജീവിതത്തിലെ സ്വസ്ഥത തന്നെ നഷ്ടപ്പെട്ട് അദ്ദേഹം ചികിത്സക്കായി നാട്ടിലോട്ട് വന്നതാണ്. വിദേശത്തായിരുന്ന അദ്ദേഹം വിദേശത്തും സ്വദേശത്തും പല ചികിത്സകളും ചെയ്തു എന്നാൽ കാര്യമായ ഫലപ്രാപ്തി ഉണ്ടായിരുന്നില്ല അസുഖം  വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നു. കഴിഞ്ഞ 3 ആഴ്ചയായി അദ്ദേഹം എന്റെ ചികിത്സയിലായിരുന്നു പ്രാണ, സമാന, അപാന വായുവിനെ കറക്റ്റ് ചെയ്യുന്ന ചികിത്സയാണ് ഞാൻ ചെയ്തത് ഇപ്പോൾ അദ്ദേഹത്തിന്റെ രോഗം പൂർണമായി മാറി കഴിഞ്ഞ ഒരാഴ്ചയായി എക്കിൾ ഇല്ല ആരോഗ്യം മെച്ചപ്പെടു സമാധാനമായി സംസാരിക്കാനും, ഉറങ്ങാനും, ഭക്ഷണം കഴിക്കാനും കഴിയുന്നു. ആ സന്തോഷത്തിൽ ഇന്ന് എനിക്ക് ഗിഫ്റ്റ് ചെയ്ത സെറാമിക് പൂക്കളാണ്. ഒരു വൈദ്യന്റെ ജീവിതത്തിൽ വളരെയധികം ആത്മസംതൃപ്തി തോന്നുന്ന നിമിഷങ്ങൾ ആണിത് അത് നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് തോന്നി....

ഹിദ്ധ്മാ (Hiccups) ഒരു ചികിത്സാനുഭവം
---------------------------------------------------

ഇടയ്ക്കെങ്കിലും എക്കിള്‍ വരാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ചിലർക്ക് ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിൾ വരാം. എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക ശാരീരിക പ്രവർത്തനമാണ് എക്കിൾ. (Hiccups) എന്നാൽ എക്കിൾ അമിതമാവുന്നത് മറ്റ് പല രോഗങ്ങളുടേയും ആദ്യ സൂചനകളായി കണക്കാക്കാം.

ന്യുമോണിയ, കിഡ്നിക്കുണ്ടാവുന്ന തകരാറുകൾ മൂലം ശരീരത്തിലെ ടോക്സിൻ അളവ് വർധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും എക്കിൾ ഉണ്ടായേക്കാം. അമിതമായി എക്കിൾ ഉണ്ടാവുന്നത് നിരീക്ഷിച്ചാൽ ഇത്തരം രോഗസാധ്യതകളെ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും.

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനൊപ്പം വായുവും വിഴുങ്ങുക,പുകവലി,കൂടുതല്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക,സ്ട്രോക്ക്, തലച്ചോറിലെ ട്യൂമര്‍,വാഗ്‌സ് നാഡികളുടെ ക്ഷതം,ചില മരുന്നുകള്‍,ഉത്കണ്ഠ,സമ്മര്‍ദ്ദം,കുട്ടികൾ കരയുമ്പോഴോ, ചുമയ്ക്കുമ്പോഴോ അല്ലെങ്കില്‍ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ലെക്സ്‌ കാരണമോ എക്കിള്‍ ഉണ്ടാകാം

വളരെ അപൂര്‍വമായി മാത്രമേ ഇക്കിളിനെക്കുറിച്ചു ആകുലപ്പെടേണ്ടതുള്ളൂ. എക്കിള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയോ മൂന്നു മണിക്കൂറിലധികമോ ഉണ്ടാകുന്നുവെങ്കില്‍ ,അല്ലെങ്കില്‍ ഉറക്കം,ഭക്ഷണം കഴിക്കല്‍ എന്നിവയെ ബാധിക്കുന്നുവെങ്കില്‍, ഛര്‍ദ്ദില്‍,വയറുവേദന,ശ്വാസതടസ്സം,രക്തം തുപ്പുക,തൊണ്ട അടഞ്ഞതുപോലെ തോന്നുക എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഒരു മിനിറ്റിൽ 4 മുതൽ 60 തവണവരെ എക്കിൾ വരാം. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ എക്കിൾ വരും. കുറച്ചു കഴിയുമ്പോൾ അത് താനേ പോകും. അല്പസമയം ശ്വാസം പിടിച്ചിരുന്നാൽ ചില എക്കിൾ പോകും. ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ .ഈ പേശികള്‍ തുടരെത്തുടരെ സങ്കോചിക്കുകയാണെങ്കില്‍ വോക്കല്‍ കൊടിനിടയിലുള്ള സുഷിരം അടയുകയും വായു അകത്തേക്ക് കടക്കുന്നത് എക്കിള്‍ ശബ്ദത്തോടെ ആകുകയും ചെയ്യും.ഈ അസ്വസ്ഥത കഴുത്തില്‍ നിന്നും നെഞ്ചു വരെ വ്യാപിക്കുകയും ചെയ്യും.ഇത് ചിലപ്പോള്‍ പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കും

രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും (Present hiccups) ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും (Interactable hiccups) വന്നാൽ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രത്യേക രോഗാവസ്ഥകളുടെ സൂചനകളാവാം അവ. വിട്ടുമാറാത്ത എക്കിൾ വന്നാൽ അത് ഭക്ഷണം കഴിക്കുന്നതിനെയും മറ്റുള്ളവരോട് ഇടപെടുന്നതിനെയും ഉറക്കത്തെപ്പോലും ബാധിക്കും. 

ഗിന്നസ് ബുക്ക് ഓഫ് വേൾ‍ഡ് റിക്കോർഡ്സിൽ കയറിയ ഒരു എക്കിൾ ഉണ്ട്. അയോവയിലെ ഒരു കൃഷിക്കാരന് തുടർച്ച യായി 69 വർഷവും ഒൻപതു മാസവും ആണ് എക്കിൾ വന്നത്. ഡയഫ്രത്തിന്റെ ചുരുങ്ങൽ (contraction) മൂലമാകാം എക്കിൾ വരുന്നത്. വോക്കൽ കോർഡുകൾക്കിടയ്ക്കുള്ള glottis അടഞ്ഞുപോകുന്നതു മൂലം ശ്വസനം പൂർണമാകാത്തതു കൊണ്ടുമാകാം. എക്കിൾ ഒരു involuntary പ്രവർത്തനം ആണ്. നമ്മൾ വിചാരിച്ചാൽ അത് തടയാനാകില്ല. അത് നമ്മുടെ നിയന്ത്രണത്തിലുമല്ല. 

ധാരാളം ഭക്ഷണം വയറു നിറയെ കഴിക്കുന്നതു മൂലമോ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നതു മൂലമോ എക്കിൾ വരാം. ഉത്കണ്ഠയോ സമ്മർദ്ദമോ ഉണ്ടെങ്കിലും വരാം. മദ്യപാനം, പുകവലി, എരിവ് കൂടിയ ഭക്ഷണം ഇവ മൂലവും എക്കിൾ വരാമെന്ന് ഗവേഷകർ പറയുന്നു. 

വിട്ടുമാറാത്ത എക്കിളിന് കാരണം മറ്റു പലതുമാവാം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ (pulmonary embolisms) മൂലം എക്കിൾ ഉണ്ടാകാം. ചില മരുന്നുകളും എക്കിൾ വരാൻ കാരണമാകും. collar bone, breast bone  ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന sternoclavicular joint ന് ഉണ്ടാകുന്ന സന്ധിവാതം ആകാം ചിലപ്പോൾ വിട്ടുമാറാത്ത എക്കിളിന് കാരണം.

ബ്രെയിന്‍ സ്റെമ്മിലാണ് സ്ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്ക്ക ട്യൂമറുകള്‍ ഉണ്ടാകുന്നത്.ചില ദീര്‍ഘകാല രോഗങ്ങളും ഇക്കിളിനു കാരണമാകും.മസ്തിഷ്ക്ക ട്രോമാ,മെനിഞ്ചറ്റിസ് തുടങ്ങിയവയും എക്കിള്‍ ഉണ്ടാക്കും.
വാഗ്‌സ് അഥവാ ഫ്രുനിക് നാഡികള്‍ക്ക് ക്ഷതം ഉണ്ടാകുമ്ബോള്‍ എക്കിള്‍ ദീര്‍ഘകാലം നില്‍ക്കും.കരള്‍ രോഗം,അണുബാധ,വീക്കം,ഡയഫ്രത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ എക്കിള്‍ ഉണ്ടാക്കും

ശ്വാസം പിടിച്ചു വെച്ച് പതുക്കെ അയച്ചു വിടുന്ന ബ്രെത്ത് എക്സര്‍സൈസ് ചെയ്യുന്നത് എക്കിള്‍ മാറാനുള്ള ഏറ്റവും പ്രാഥമികവും വളരെ പൊതുവായതുമായ വഴിയാണ്. അതുപോലെതന്നെ
കുറച്ച് പഞ്ചസാര വായിലിട്ട് അലിച്ചു കഴിച്ചാല്‍ എക്കിള്‍ പ്രശ്‌നം വളരെ പെട്ടന്ന് മാറും.

ഹിദ്ധ്മാ ഒരു ആയുർവേദ വീക്ഷണം
--------------------------------------------------------

ശ്വാസൈക ഹേതു പ്രഗ്രൂപസംഖ്യാ പ്രകൃതിസംശ്രയ' മാണ് ഹിധ്മാ.എന്നാൽ ഇത് ശ്വാസ രോഗം പോലെ ദീർഘാനുബന്ധി ആകുന്നില്ല.
ജ്വരം മുതലായ രോഗങ്ങളാൽ ക്ഷീണിതനായ രോഗിയുടെ ജഠരത്തെയും ഹൃദയത്തെയും ആശ്രയിച്ചു വായു, തന്റെ സഞ്ചാരം മാർഗ്ഗങ്ങളിൽ കഫം നിറയുകയാൽ ഗതി ഹാനി വരുക നിമിത്തം സ്രോതസ്സുകളെ ദുഷിച്ച് വായുവിന്റെ ഗതി അതിവേഗത്തിൽ ആക്കി ഹിദ്ധ്മാ (എക്കിൾ)
ഉണ്ടാകും. ഇതിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന മഹതി എന്ന ഹിദ്ധ്മാ മൃത്യുവിന് കാരണമാകുന്നു. 'യമള' എന്നു പേരായ ഹിദ്ധ്മായമളങ്ങൾ ( ഇരട്ടിച്ചത്) ആയ വേഗങ്ങളോട് കൂടിയതായിരിക്കും. ഈ യമള എന്ന ഹിദ്ധ്മാ
ചികിത്സിച്ചാൽ സാധ്യമാണ്.
ബന്ധപ്പെട്ട അവയവങ്ങളെ ബാധിച്ച ഏതെങ്കിലും രോഗത്തിന്റെ അനുബന്ധം ആയിട്ടാണ് ഹിദ്ധ്മാ ഉണ്ടാകുന്നതെങ്കിൽ അടിസ്ഥാന രോഗം ശമിക്കുന്നതോടൊപ്പം ഹിദ്ധ്മയും ശ്രമിക്കുന്നതാണ്. 'തേഷാം  പ്രധാന പ്രശമേ പ്രശമ:' എന്നാണല്ലോ പറയുന്നത്. 'തൂർണ്ണംവാബലവന്തമുപദ്രവം' എന്ന നിലയ്ക്ക് എത്രയും വേഗം ഹിദ്ധ്മാ ശമിപ്പിക്കാൻ ശ്രമിക്കണം. നിദാന സമ്പ്രാപ്തികൾ കൊണ്ട് ഹിദ്ധ്മാ ശ്വാസാനുരൂപമാണ്. ചികിത്സയും ആ നിലക്ക് സാധർമ്മ്യമുണ്ട്. രണ്ടും കഫവാത പ്രധാനമാണ്. ആശ്രയസ്ഥാനവും വ്യത്യസ്തമല്ല. ഹിദ്ധ്മാ രോഗത്തിൽ സംഭവിക്കുന്നത് പ്രാണോപതാപമാണ്. ഹിദ്ധ്മയിൽ കഫരോധം സംഭവിക്കുന്നുണ്ട്. വായുവിനാണ് ഹിദ്ധ്മാ
പ്രാധാന്യം. ഹിദ്ധ്മാ രൂക്ഷണം യാതൊരു കാരണവശാലും ചെയ്യരുത് 'വൃദ്ധിസമാനൈസ്സർവേഷാം' എന്നല്ലേ പറയുന്നത്. വാതാനുലോമനത്തിന് തന്നെ പ്രാധാന്യം കൊടുക്കണം. കൂടെ കഫ ശമനവും ചെയ്യണം. 

ഇനി ഞാൻ ഒരു ചികിത്സാനുഭവം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഏകദേശം മൂന്ന് ആഴ്ചകൾക്ക് മുമ്പ് ഒരു രോഗി എന്റെ അടുത്ത് ചികിത്സയ്ക്കായി വന്നു ആളുടെ പ്രധാന ബുദ്ധിമുട്ട് രണ്ട് മാസക്കാലമായി  നിർത്താത്ത അദ്ദേഹത്തിന് ഉണ്ടാവുന്ന ഹിദ്ധ്മാ  ആണ്. ഈ നിർത്താതെയുള്ള ഇക്കിൾ കാരണം ജീവിതത്തിലെ സ്വസ്ഥത നഷ്ടപ്പെട്ട് വിദേശത്തായിരുന്ന അദ്ദേഹം ചികിത്സക്കായി നാട്ടിലോട്ട് വന്നതാണ്. അദ്ദേഹം വിദേശത്തും സ്വദേശത്തും പല ചികിത്സകളും ചെയ്തു എന്നാൽ കാര്യമായ ഫലപ്രാപ്തി ഉണ്ടായിരുന്നില്ല അസുഖം  വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നു. പിന്നീടാണ് അദ്ദേഹം എന്റെ അടുത്ത് ചികിത്സയ്ക്കായി സമീപിച്ചത് അദ്ദേഹത്തിന് രാത്രിയും പകലും ഇടവേളകൾ ഇല്ലാതെ വരുന്ന ഹിദ്ധ്മാ കാരണം ഊണും ഉറക്കവും നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്നെ സമീപിച്ചത്. ആരോഗ്യവും നല്ല പോലെ ക്ഷയിച്ചിരിക്കുന്നു. നന്നായി അപാന വൈഗുണ്യവും ഉണ്ട്. ജഡരാഗ്നി മാന്ദ്യവും ഉണ്ട്. പ്രാണ വായു കോപം ഉള്ളതിനാൽ നിദ്ര നഷ്ടപ്പെട്ട അവസ്ഥയാണ്. ഞാൻ അദ്ദേഹത്തിന് ഗോരോചനാദി ഗുളിക, ധന്വന്തരം ഗുളിക, ദശമൂല ജീരകം അഭയാരിഷ്ടം, ഡാഡിമാദി ഘൃതം, ജാതീലവങ്കാദി ചൂർണ്ണം, ദുർദുരപത്രാദി വെളിച്ചെണ്ണ, രാസ്നാദി ചൂർണം മുതലായ ഔഷധങ്ങളാണ് നിർദേശിച്ചത്. അദ്ദേഹത്തിന്റെ അടുത്ത് വറുത്തതും , തണുത്തതും പൂർണ്ണമായി ഉപേക്ഷിക്കാൻ നിർദേശിച്ചു. ഏകദേശം ഒരു പത്തു ദിവസം ഔഷധസേവ കഴിഞ്ഞപ്പോൾ  അദ്ദേഹത്തിന്റെ ഹിദ്ധ്മാ പൂർണമായി മാറി. അതിനുശേഷം എന്റെ എടുത്ത് വീണ്ടും കൺസൾട്ടേഷന് വന്നപ്പോൾ  എക്കിൾ അശേഷം ഇല്ല ആരോഗ്യം മെച്ചപ്പെടു സമാധാനമായി സംസാരിക്കാനും, ഉറങ്ങാനും, ഭക്ഷണം കഴിക്കാനും കഴിയുന്നു. നഷ്ടപ്പെട്ട ആരോഗ്യം പൂർണമായി വീണ്ടെടുത്ത് ഹിദ്ധ്മയിൽ നിന്നും  മോചനം നേടി അദ്ദേഹം ഒരുപാട് നിയോഗങ്ങളുമായി വീണ്ടും വിദേശത്തേക്ക് യാത്രയായി.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ





Comments