Random Post

ജളൗകാവചരണം ( Leech Therapy or Hirudotherapy


ജളൗകാവചരണം ( Leech Therapy or Hirudotherapy )

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

അശുദ്ധരക്തം വാർത്തുകളയുന്നതിന് പണ്ടു മുതൽക്കേ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ജലത്തിലും തണുപ്പേറിയ ജലാംശ പ്രദേശങ്ങളിലും കൂടുതലായി കണ്ടു വരുന്ന ജീവിയാണ് നീരട്ട. രക്തം ചോർത്തിയുള്ള ചികിത്സകൾക്കായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ശാസ്ത്രീയ നാമം: Hirudo medicinalis

വർഗം: Clitellata

ഫൈലം: അനലിഡ

സാമ്രാജ്യം: ജന്തു

കുടുംബം: Hirudinidae

ഉയർന്ന വർഗ്ഗീകരണം: Hirudo

ആയുർവേദത്തിലെ രക്തമോക്ഷ ചികിത്സയിൽ പ്രച്ഛാനം, ശൃംഗ യന്ത്രാവചരണം, അലാബു, ജളൗകാവചരണം, സിരാവേധവിധി എന്നിങ്ങനെ ദുഷിച്ച രക്തത്തെ പുറന്തള്ളുന്നതിനായി പല രീതികൾ ഉപയോഗിച്ചു  വരുന്നു. ഇതിലൊന്നാണ് വിഷമില്ലാത്ത അട്ടയെക്കൊണ്ട് രോഗമുള്ള ശരീരഭാഗത്ത് കടിപ്പിച്ച് ദുഷിച്ചരക്തം കുടിപ്പിക്കുന്ന രീതിയായ ജളൗകാവചരണം ( Leech Therapy).

വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, സോറിയാസിസ്, എക്സിമ, മറ്റു രക്തദൂഷ്യ രോഗങ്ങൾ എന്നിവയ്ക്ക്  ചികിത്സയുടെ ആദ്യഘട്ടത്തിൽ  സാധാരണയായി ലീച്ച് തെറാപ്പി ചെയ്തുവരുന്നു. വാർദ്ധക്യമോ അനാരോഗ്യമോ മൂലം ദുർബലരായവർ, സ്ത്രീകൾ, കുട്ടികൾ   തുടങ്ങി വേദന സഹിക്കാൻ ശേഷിയില്ലാത്തവർക്ക് ക്ലേശരഹിതമായി ദുഷ്ടരക്തത്തെ നിർഹരിക്കുന്നതിനുള്ള എളുപ്പമാർഗ്ഗമാണ് ഇത്. താമരപ്പൊയ്കയിൽ ഉണ്ടാവുന്ന പ്രത്യേക നിറവും  രീതികളുമുള്ള നിർവിഷകളായ ചെറിയ അട്ടകളെ നിർദ്ദിഷ്ട ഔഷധോപക്രമങ്ങളെക്കൊണ്ട് ചികിത്സയ്ക്കനുസരണമായി സജ്ജമാക്കിയെടുത്താണ്  ലീച്ച് തെറാപ്പിയ്ക്ക് ഉപയോഗിക്കുന്നത്. വളരെ ലളിതവും വേദനാരഹിതവുമായ ഈ ചികിത്സയ്ക്കു ശേഷം മറ്റൗഷധങ്ങൾ ഉപയോഗിച്ചു  തുടങ്ങുമ്പോൾ വേഗത്തിൽ ഫലപ്രാപ്തി കണ്ടുതുടങ്ങുന്നു. വെരിക്കോസ് അൾസർ ഉള്ള രോഗിക്ക് ജളൗകാവചരണം  ചെയ്യുന്ന വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments