Random Post

കഞ്ചാവ് /Bhanga/cannabis


കഞ്ചാവ് /Bhanga/cannabis
=======================
ശാസ്ത്ര നാമം:  കന്നാബിസ് സറ്റെവ
കുടുംബം      : കന്നാബിയേസി

ഇതര ഭാഷാ നാമങ്ങൾ
========================
സംസ്‌കൃതം : ഗഞ്ച, വിജയാ, സിദ്ധ പത്രി, ഭങ്ഗ, ഹർഷണ, മാതുലാനി,ഭംഗ, ജയ, മധാനി, ഇന്ദ്രശന, ഗഞ്ചയിക.
ഹിന്ദി : ചരസ് , ഗഞ്ച , ഭംഗ്.
ഇംഗ്ലീഷ് : ഇന്ത്യൻ ഹെംബ്,
തെലുങ്ക് : ഗഞ്ചേയ്, ജഗഗംഞ്ച
ബംഗാളി : സിദ്ധി , ഗഞ്ച, ബാങ്, 
മലയാളം: കഞ്ചാവ്
കന്നഡ   : ഭാംഗി സോപ്പ്
അറബി : ഹിനാബ്
തമിഴ്.    :ഭംഗി ഇലയ്, പങ്കി , കഞ്ച.

ആയുർവേദ ഗ്രന്ഥങ്ങളിൽ
========================
ഭാംഗ്‌നെ കുറിച്ച് അഥര്‍വ്വവേദത്തില്‍ പരാമർശിക്കുന്നുണ്ട്.ഭാവപ്രകാശ നിഘണ്ടുവിൽ കഞ്ചാവ് അതിസാര ഹരമായി പറയപ്പെടുന്നു. രാജ നിഘണ്ടുവിൽ കഞ്ചാവിന്റെ ഔഷധ പ്രയോഗത്തെ കുറിച്ചും ഔഷ ഗുണങ്ങളെ കുറിച്ചും പ്രതിപാതിക്കുന്നുണ്ട്.മധന പാല നിഘണ്ടുവിലും കഞ്ചാവിന്റെ ഔഷധ ഗുണത്തെ കുറച്ചു പറയുന്നു .കൂടാതെ ശോഡല നിഘണ്ടുവിലും കഞ്ചാവ്വിനെ കുറിച്ചു പരാമർശം ഉണ്ട്.ആചാര്യ ചരകൻ കുഷ്ഠ ചികിത്സയിൽ പുറമെ ഉപയോഗിക്കാൻ വിധിച്ചിരുന്നു. 

വിതരണം / Distribution
========================
ഹിമാലയ പർവത നിരകളിൽ ഇന്ത്യയിൽ കൂടുതലായി കണ്ടു വരുന്നു കാഷ്മീർ മുതൽ ആസ്സാം വരെ ഉള്ള കുളു, ചമ്പ, തെഹ്രി-ഗർവാൾ ,സിംല , ചക്രത , അൽമോറ ,മുസൂരിസ് ഹിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും കേരളം മുതൽ ഗുജറാത്ത് വരെ നീളുന്ന മലഞ്ചരിവുകളിലും കണ്ടു വരുന്നു നിയമപരമായി അല്ലാതെ നട്ടുവളത്തുന്നവയും  കണ്ടു വരുന്നു .നിയമപ്രകാരം വളരെ കുറച്ചു മാത്രം നട്ടുവളർത്തുന്നു.

രൂപ വിവരണം/Botanical Description
========================
1.5 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഏക വർഷ കുറ്റി ചെടി ആണ് ഇത്.തണ്ടിന് പച്ചയും ചാരനിറം കലർന്ന പച്ച നിറത്തിലും കാണ പെടുന്നു .തണ്ട് നീണ്ട് വളഞ്ഞു കോണാകൃതിയിൽ കാണപ്പെടും .ഇലകൾ ഹസ്തകരമായി കാണപ്പെടും (palmately divided.)
ചെടിയുടെ താഴെ ഉള്ള ഇലകൾ: സംമുഖമായും മുകൾബിഭാഗത്തു ഉള്ള ഇലകൾ ഏകാന്തര ക്രമത്തിലും വ്യന്യസിചിരിക്കുന്നു.ഇലയുടെ അടിവശം രോമങ്ങൾ പോലെ കാണപ്പെടും ഇവ വെള്ള നിറത്തിലോ ചാര നിരത്തിലോ ആയിരിക്കും .ഇലകൾക്ക് കടും പച്ച നിറമാണ് .പൂക്കൾ: ആണ് ചെടികളിലും പെൻ ചെടികളിലും പൂക്കൾ വ്യത്യസ്തമായാണ്
 ക്രമീകരിച്ചിരിക്കുന്നത് ആണ് പൂക്കുലയിൽ പെണ് പൂങ്കുലയിൽ എന്ന പോലെ ചെറിയ ഇലകൾ കാണില്ല ഇവ  തണ്ടിൽ നിന്നും താഴേക്ക് തൂങ്ങി കിടക്കും  .പെൻപൂങ്കുല 
ചെറിയ ഇലകളോടെ കൂടി കാണപ്പെടും  ഇവയ്ക്ക് ആണ് പൂങ്കുലയ്ക്ക് സമാനമായ നീളം കാണില്ല കട്ടി കൂടുതൽ പെണ്  പൂങ്കുലയ്ക്ക് ആണ്(short axillary spikes.)
ഫലം: തവിട്ടും ചാര നിറം കലർന്നതുമാണ് ചെറിയതും പരന്നുരുണ്ട ആകൃതി ആണ് ഇതിന് .

പ്രജനനം/ കൃഷി
========================
വിത്തുകൾ വഴിയാണ് പ്രജനനം വിത്തുകൾ പാകി പുതിയ തൈകൾ മുളപ്പിക്കാം .

രാസ ഘടകങ്ങൾ /chemical constituents
========================
 തൊലിയിൽ നിന്നും ശേഖരിക്കുന്ന കറയാണ് ചരസ് , കറയോടൊപ്പം പെണ്ണ് പൂങ്കുല മുഴുവൻ ഉണക്കി എടുക്കുന്നത് ആണ് ഗഞ്ച അതായത് കഞ്ചാവ്. മൂപ്പെത്തിയ ഇല ഉണക്കി  കറ അല്ലെങ്കിൽ ചരസ് ചേർത്തു പൊടിച്ചെടുക്കുന്നതാണ് ഭാംഗ്‌ ഒരു ചെടിയിൽ നിന്നും 26% ഭാംഗ്‌ , 10% ചരസ് , 40% കഞ്ചാവ് എന്നിവ വീതിരിച്ചെടുക്കാൻ സാധിക്കും. (bhang) കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം  ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്‌.  

രസാദി ഗുണങ്ങൾ
========================
രസം : തിക്തം
ഗുണം : ലഘു, തീക്ഷ്ണം, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു
കർമ്മം : കഫ -വാതഹര, ദീപന-പാചന, ഘ്രാഹി

കഞ്ചാവ് ശുദ്ധീകരിണം
========================
ആയുർവേദ ഔഷധങ്ങളിൽ കഞ്ചാവ് ഉപയോഗിക്കും മുൻപ് ശുദ്ധീകരിക്കണം കഞ്ചാവ് കിഷി കെട്ടി പാലിൽ 3 മണിക്കൂർ തിളപ്പിക്കുക പിന്നീട് ഇത് ഉണക്കി പൊടിച്ചു ഉപയോഗിക്കുക.

ഔഷധ ഗുണം/ indication 
========================
അതിസാരം, ഗ്രഹണി , ദീപന പാചന , അഗ്നി മന്ദ്യ , അനിദ്ര , അമ്ലപിത്ത , ജലസൻരസ, ധനു സ്തംഭ , നിദ്രാ നാശ , രക്ത പ്രദര , മാധാത്യായ , ശൂല.

ഔഷധ യോഗ്യ ഭാഗം/ part used
========================
ഇല , കായ് , വിത്ത് , കറ

ആയുർവേദ യോഗങ്ങളിൽ
========================
ജാതി ഫല ചൂര്ണം, ഇന്ദ്രശനരസായന, മധനാനന്തക മോദക , പുഷപധന്വരസ, നിദ്രോധയി രസ, ബഹു മൂത്രാന്തക് രസം, മഹാജ്വരഅങ്കുഷ് രസം.

ഇന്ത്യൻ നിയമപ്രകാരം
========================1985 സെപ്റ്റമ്ബര്‍ 16-ന് ലോകസഭ പാസാക്കിയ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിൿ സബ്സ്റ്റന്‍സസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs & Psychotropic Substances (NDPS) Act) പ്രകാരമാണ് ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാക്കിയത്.

Post a Comment

0 Comments