1)വ്യോഷാദി ഗുൽഗുലു / നവ (ക) ഗുഗ്ഗുലു
(അ ഹൃ വാ രോ ചി )
വ്യോഷാഗ്നിമുസ്ത ത്രിഫലാ
വിഡംഗൈർ ഗുഗ്ഗുലും സമം |
ഖാദൻ സർവാൻ ജയേദ് വ്യാധീൻ
മേദശ്ലേഷ്മാമവാതജാൻ ॥
ഗുളിക /Tab രൂപത്തിലും
ചൂർണമായും കഷായമായും ഉണ്ടാക്കി വരുന്നു
2)നിശോത്തമാദികഷായം
(അ ഹൃ കു ചി)
നിശോത്തമാനിംബപടോലമൂല
തിക്താവചാലോഹിതയഷ്ടികാഭി: I
കൃത: കഷായ: കഫപിത്തകുഷ്ഠം
സുസേവിതോ ധർമ്മ ഇവോച്ഛിനത്തിII
ഈ യോഗം ചരകത്തിൽ
ത്രിഫലാനിംബപടോലം
മഞ്ജിഷ്ഠാരോഹിണീവചാരജനീ I
ഏഷകഷായോഭ്യസ്തോ
നിഹന്തി കഫപിത്തജം കുഷ്ഠം II
3)രാസ്നാദി തൈലം
(ചികിത്സാക്രമം)
തൈലന്തു രാസ്നാദശമൂലയഷ്ടീ-
ബലാദ്വയോത്ഥെ വിപചേത പാക്യേ I
യഷ്ട്യാഹ്വകല്ക്കം പയസാസ മേതം
പാനാദിഭിസ്ത്വർദ്ദിതവാതഹാരി II
രാസ്നാദി തൈലം
(അനുഭൂതം )
വില്വനിർഗുണ്ഡികാപത്ര-
സ്വരസെ ച വിപാചയേൽ I
രാസ്നാദിചൂർണയുക്തേന
തത്തൈലം ജലദോഷനുത് ॥
4)വരാ ചൂർണം/ ത്രിഫലാചൂർണം
( ശാർങ്ഗധരം)
ഏകാഹരീതകീ യോജ്യാ
ദ്വൗചയോജ്യാവിഭീതകൗ l
ചത്വാര്യാമലകാന്യേവം
ത്രിഫലൈഷാമനീഷിണ: II
5)ആരഗ്വധപത്രാദി ചൂർണം അഥവാ
കൊന്നയിലകടുകാദി
(ചികിത്സാമഞ്ജരി)
കൊന്നയിലകടുമഞ്ഞളൂമെളളം
നൽതകരക്കുരു മോരൊടു പൂശിൽ I
ചിക്കുചുണങ്ങുചിരങ്ങിവമാറും
മാന്തളിരൊത്ത നിറംപെടുമന്നേ II'
പാഠഭേദം (ബാലചികിത്സ )
കൊന്നയിലക്കടുമഞ്ഞളുമെള്ളും
നൽ തകരക്കുരു കാകബലാലേ!
മോരിലരച്ചവിടെണ്ണതലോടി
തേച്ചിടിൽ മാന്തളിർവർണ്ണമതാം മെയ് II
കണിക്കൊന്നയില, കടുക്, പച്ചമഞ്ഞൾമൊരിനീക്കി, എള്ള്, തകരക്കുരു പരിപ്പ് ഇവ സമം എടുത്ത് മോരുതളിച്ച് അരച്ചുരുട്ടി
അസുഖമുള്ള ഭാഗത്ത് യുക്തമായ തൈലം പുരട്ടിയ ശേഷം തേച്ചു തലോടി പിരിച്ചു കളയുക
വട്ടച്ചൊറി, ചുണങ്ങ് ,ചിരങ്ങു് എന്നിവയ്ക്ക് ഉത്തമം
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW