Random Post

ഷട്ധരണ ചൂർണ്ണം

ഷട്ധരണ ചൂർണ്ണം

 അഷ്ടാംഗ ഹൃദയത്തിൽ കുഷ്ഠ ചികിൽസയിൽ ആണ് വിവരിക്കുന്നത് 

" പാഠാ ദാർവീ വഹ്നി ഘുണേഷ്ഠാ കടു കാഭിഃ 
മൂത്രം യുക്തം ശക്രയെവെ : ച ഉഷ്ണ ജലം വാ
കുഷ്ഠീ പീ ത്വാ മാസമരുക് സ്യാൽ ഗുദ കീ ലീ 
മേഹീ ശോ ഫീ പാണ്ഡുര ജീർണ്ണീ കൃമി മാൻ ച | I (40 ) 

അർത്ഥം : - പാടക്കിഴങ്ങ് ,മരമഞ്ഞൾ ,കൊടുവേലിക്കിഴങ്ങ് ,അതിവിടയം ,കടുരോഹിണി ,കുടകപ്പാലയ രീ ഇവ സമം പൊടിച്ചു ചേർത്ത് ഗോമൂത്രത്തിലോ ചൂടുവെള്ളത്തിലോ ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ കുഷ്ഠം ശമിക്കും . അർശ്ശസ്സ് ,പ്രമേഹം ,ശോ ഫം ,പാണ്ഡു ,അജീർണ്ണം ,കൃമി ഇവയും ശമിക്കും ! 

അഷ്ടാംഗ സംഗ്രഹത്തിൽ വാത വ്യാധി ചികിൽസയിൽ " ദാർവീ കലിംഗ കടുക അതി വിഷ അഗ്നി പാഠ എന്നു തുടങ്ങുന്ന യോഗം തന്നെ .... അവിടെ ഷട് ധരണമെന്ന പ്രയോഗം ഉണ്ട് ... ഗ്രഹണി ... ഉരു സ്തംഭം അധികമായി പറഞ്ഞിരിക്കുന്നു ! 

സാമവാതത്തിൽ ആണ് ഷട് ധരണം പ്രയോഗിക്കേണ്ടത് ! കൂടാതെ ശോഫ ചികിത്സയിലും ഷട് ധരണ ചൂർണ്ണം കൊടുക്കാറുണ്ട് 

Post a Comment

0 Comments