പാടക്കിഴങ്ങ്

പാടക്കിഴങ്ങ്

ശാസ്ത്രീയ നാമം ‌-Cyclea peltata
പാടവള്ളി 
നേത്ര രോഗങ്ങൾ, വൃണങ്ങൾ, ഗർഭപാത്രഭ്രംശനം,വൃക്ക രോഗങ്ങൾ, മഹോദരം തുടങ്ങിയ അസുഖങ്ങളിലും വിഷ ചികിത്സയിലും ഉപയോഗിക്കുന്നു.

പാടത്താളി ,പാടവള്ളി ,പുഴുക്കൊല്ലി ,താളി വള്ളി , എന്നൊക്കെ പ്രദേശികമായി വിളിക്കുന്നു .പാഠാ ,അവിദ്ധ കർണ്ണ , ബഹുതിക്ത സംസ്കൃതത്തിൽ  നാമങ്ങളാലും അറിയപ്പെടുന്ന പാടക്കിഴങ്ങ്, മലയോര പ്രദേശങ്ങളിൽ ധാരാളമായും മറ്റിടങ്ങളിലും സാധാരണ കാണപ്പെടുന്നു. പാടക്കിഴങ്ങാണ്  അധികമായി ഉപയോഗിക്കുന്നതെങ്കിലും ഇതിന്റെ ഇല ഇടിച്ചു താളിയായി തലയിൽ തേച്ചു കുളിക്കുന്നത് മലയാളികളുടെ ശീലമായിരുന്നത്, ഇന്ന് ഓർമ്മ മാത്രമാവുന്നു. വേർ ആഴത്തിൽ പോവുന്നതാണ് ,വേര് വളഞ്ഞ് പിരിഞ്ഞാണ് .


വനങ്ങളിൽ കാൽനട യാത്ര ചെയ്യുന്നവരുടെ ശല്യക്കാരിൽ ഒന്നായ രക്തദാഹികളായ അട്ടകളെ തുരത്തുവാൻ പാടക്കിഴങ്ങിനു കഴിയും.

പാട കിഴങ്ങ് 100 ഗ്രാം ഇരുമ്പ് തൊടാതെ എടുത്ത് ഇടിച്ച് പിഴിഞ്ഞ നീർ 200 ഗ്രാം വെളിച്ചണ്ണയിൽ കാച്ചിയ എടുക്കുക . ഈ എണ്ണ മൂന്ന് ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങാം .വർഷങ്ങൾ കഴിഞ്ഞാലും ഗുണമേറുകയല്ലാതെ കുറയുക ഇല്ല .ഈ എണ്ണ കാലുകളിൽ തേച്ച് പിടിപ്പിച്ചതിനു ശേഷം കാട്ടിൽ കയറുക. അട്ട കടിക്കില്ലയെന്നത് നൂറ് ശതമാനവും ഉറപ്പാണ്. 
 
വയറിളക്കത്തിനും പനിക്കും ശമനമുണ്ടാകുവാൻ പാടക്കിഴങ്ങ് അരച്ച് തേനിൽ ചാലിച്ച് സേവിക്കാം. കടുകപ്പാലയരിയും, പാടക്കിഴങ്ങും  തേനിൽ ചാലിച്ച് സേവിക്കുന്നതും അതിസാര ശമനമുണ്ടാക്കും.
പാടക്കിഴങ്ങ് അരച്ച് ചേർത്ത് വെളിച്ചെണ്ണയിൽ ചെത്തിപ്പൂവ് ഇട്ട് കാച്ചിയരിച്ച് തേക്കുന്നത് കുട്ടികളിലെ ത്വക് രോഗങ്ങളിൽ ശമനമുണ്ടാക്കും .

അർശ്ശോ രോഗത്തിൽ ഇത് ആദിവാസി വൈദ്യത്തിലെ ഒരു രഹസ്യ യോഗമാണ് .


Comments