ഇരുവേലി

ഇരുവേലി 

ഇരുവേലി.. ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ക്കച്ചെടിയില്‍നിന്നും വേര്‍തിരിച്ചറിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പനിക്കുര്‍ക്കില കട്ടിയുള്ളതും മാംസളവുമാണ് പക്ഷേ ഇരുവേലി ഇല നനുത്തതും താരതമ്യേന ജലാംശം കുറഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.

 ഇരുവേലിയേക്കുറിച്ചാകാം ഇന്നത്തെ കുറിപ്പ്. തുളസീ കുലമായ Laminaceae ലെ അംഗമാണ് ഇരുവേലി. ശാസ്ത്രീയനാമം Plectranthus vettiverioides.  (ചിത്രം ശ്രദ്ധിക്കുക.) സംസ്കൃതത്തില്‍ ഹ്രീബേരം, വാളകം എന്നും അറിയപ്പെടുന്നു. ബഹുവര്‍ഷി മൃദുകാണ്ഡ സസ്യമാണിത്. ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. പ്രഭയുള്ള പച്ചനിറത്തിലുള്ള പരുക്കന്‍ ലഘുപത്രങ്ങള്‍ സന്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടി മുഴുവന്‍ ഒട്ടുന്ന മൃദുരോമങ്ങളാല്‍ ആവൃതമാക്കപ്പെട്ടിരിക്കുന്നു. അപൂര്‍വമായി പൂക്കുന്നു. പ്രധാനമായും തണ്ടു മുറിച്ചു നട്ടാണ് പ്രത്യുല്‍പാദനം. 

ഹൈന്ദവപൂജകളില്‍ ഉപയോഗിക്കുന്ന അഷ്ടഗന്ധത്തിലെ പ്രധാന ദ്രവ്യമാണ് ഇരുവേലി. (അഷ്ടഗന്ധം - അകില്‍, കുന്തിരിക്കം മാഞ്ചി, ഗുഗ്ഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം. ഇവയെല്ലാം ഔഷധദ്രവ്യങ്ങളുമാണ്.  വീടുകളില്‍ അഷ്ടഗന്ധം പുകയ്ക്കുന്നത് മംഗളകരവും, രോഗനാശകവുമാണ്.)

ഔഷധപ്രയോഗങ്ങള്‍ - 

1. ഇരുവേലിയുടെ 2  ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിവെള്ളമായി ഉപയോഗിച്ചാല്‍ മൂത്രക്കല്ല്, മുത്രക്കടച്ചില്‍ മുതലായ മൂത്രാശയരോഗങ്ങള്‍ പമ്പകടക്കും. 

2. പനിക്കുള്ള ഏറ്റവും വിശിഷ്ടമായ ഷടംഗം കഷായത്തിലെ ഒരു പ്രധാന ചേരുവയാണ് ഇരുവേലി. 


Comments