ചിറ്റമൃത്
അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ പേരുള്ള ഈ വള്ളിച്ചെടിയെ അമൃത് ടൈനോസ്പോറ കോര്‍ഡിഫോളിയ (Tinospora cordifolia ) എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത് ഇത് പ്രധാനമായും രണ്ട് തരത്തിൽ ഉണ്ട്.
ടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃതാണ് മറ്റൊന്ന്.
ഇതൊരു ലതാസസ്യമാണ്. അമൃത് എന്നും ചിറ്റമൃത് എന്നും പൊതുവെ അറിയപ്പെടുന്നു
മരണമില്ലാത്തത് അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നത് എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ് ഈ സസ്യം.
തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും ഈ സസ്യം അതിന്റെ വേരു മുളപ്പിച്ച് താഴേക്കു വിട്ട് അതിജീവിക്കുന്നതായി കാണാം. .
.
കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം.
കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളില്‍ പടര്‍ന്നു കയറുന്നവയാണ്. ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്. നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും
ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്.
ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം "ഇന്ത്യന്‍ ക്വിനൈന്‍ " എന്ന ഖ്യാതിയും അമൃതിനുണ്ട്.
വള്ളിതണ്ടാണ് ഇത് നടാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു.
ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ്
രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.
അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും.
വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം.
അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്.
ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും.
അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്.
അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW