കഫ ജ്വര കുടിനീർ

കഫ  ജ്വര  കുടിനീർ

എന്തൊക്കെയാണ്  അടങ്ങി  ഇരിക്കുന്നത്  എന്ന്  അറിയാൻ  ആഗ്രഹമില്ലേ?

ആദ്യത്തെ ആൾ  നമ്മുടെ  ചുക്കാണ്. ചുക്കിന്റെ വൈറസ് രോഗങ്ങൾക്കെതിരെ പ്രത്യേകിച്ചും ശ്വാസകോശത്തെ  ബാധിക്കുന്ന വൈറസുകൾക്കെതിരെ  പടപൊരുതാൻ കഴിവുള്ളവൻ  എന്ന്  ശാസ്ത്രീയ  പരീക്ഷണങ്ങളിൽ  കൂടി  തെളിയിച്ചിട്ടുണ്ട്. രണ്ടാമൻ  തിപ്പലി. പനി കുറയ്ക്കുന്നവനാണ്, വേദനാ സംഹാരി  ആണ്.ഇവന്റെ  ആന്റി ഓക്സിഡന്റ്  ആക്ടിവിറ്റി  അങ്ങാടിപ്പാട്ടാണ്. സൂക്ഷ ജീവികളുടെ  അന്തകൻ ആണ്. മൂന്നാമൻ  നമ്മുടെ കറികളിലൊക്കെ  ചേർക്കാറുള്ള  ഗ്രാമ്പു  ആണ്. തിപ്പലിയുടെ എല്ലാ  ഗുണങ്ങളും  തികഞ്ഞവൻ  ആണവൻ. നാലാമൻ കൊടി ത്തുവ ആണ്. ഇവനെ  തൊട്ടാൽ പിന്നെ ആരും  മറക്കില്ല  ചൊറിയാൻ  ആണിവൻ. പക്ഷെ  ഇവന്റെ  വേരിനു വലിയ  പനികളെ പോലും  കുറയ്ക്കാനുള്ള  ശേഷിയുണ്ട്. അഞ്ചാമൻ അക്കിരകാരം. പുള്ളി  പനി വേദന  ഇവയെ  ഒക്കെ  കുറയ്ക്കും. ആറാമൻ ചെറു  ചുണ്ട. കഫത്തെ  ഇല്ലായ്മ  ചെയ്യും. ഏഴാമൻ  കടുക്ക ആന്റി ഓക്സിഡന്റ്  ആണ്. ആന്റി വൈറൽ ആക്ടിവിറ്റിയും ഉണ്ട്. എട്ടാമൻ  നമ്മുടെ ആടലോടകം  ആണ്. കഫത്തെ  ഇല്ലാതാക്കും. പ്ലേറ്റ്ലറ്റ് കൗണ്ട്  വർധിപ്പിക്കും. ഒൻപതാമൻ കർപ്പൂര വല്ലി  എന്ന്  വിളിക്കുന്ന  പനിക്കൂർക്ക  ആണ്. പനിയെ  കുറയ്ക്കാനുള്ള  പണിക്കൂർക്കയുടെ കഴിവ്  കൊണ്ടാണല്ലോ  മലയാളികൾ  അങ്ങനെ  വിളിക്കുന്നത്‌. വേദനാ സംഹാരി  കൂടിയാണ്. പത്താമൻ കോഷ്ട്ടം പനി  കുറയ്ക്കും, വേദനകൂടി  സംഹാരി  ആണ്. പതിനൊന്നാമൻ ചിറ്റമൃതിന്റെ  രോഗ പ്രതിരോധ  ശക്തി  വർധിപ്പിക്കുക  എന്ന  കഴിവ് എയ്ഡ്‌സ്  രോഗികളിൽ  വരെ  ഫലപ്രദമായതു  നാം കണ്ടതാണ്. പനി  കുറയ്ക്കും. ശ്വാസ  നാള  രോഗങ്ങൾക്ക്  ഫലപ്രദമാണ് പന്ത്രണ്ടാമൻ  നമ്മുടെ  കാടുകളിൽ  കാണുന്ന  ചെറു  തേക്ക്  ആണ്. ചെറു  തേക്കിന്റെ  സൂക്ഷ്മാണുകൾക്കെതിരെയുള്ള പടയോട്ടം ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ  തെളിയിച്ചതാണ്. പതി മൂന്നാമൻ  നമ്മുടെ  മുത്ത്‌ നിലവേമ്പ് (കിരിയാത്ത് ) ആണ്. പനി  കുറയ്ക്കാനും, രോഗ പ്രതിരോധ ശേഷി  വർധിപ്പിക്കാനും ഉള്ള  കിരിയാത്തിന്റെ കഴിവ്  സുപരിചിതമല്ലോ

Comments