ഒറ്റമൂലികാ പ്രയോഗം

ഒറ്റമൂലികാ പ്രയോഗം


( ബ്രഹ്മരഹസ്യം )

നെല്ലിതൻ കായെടുത്തിട്ടു
കുരുനീക്കിയരച്ചുടൻ
പാലിൽ കലക്കിസ്സേവിച്ചാൽ
പ്രമേഹം പീനസങ്ങളും
ശമിച്ചീടുമതെന്നല്ല
ത്രിദോഷശമനം ഫലം
ഇതിന്നിലയിടിച്ചിട്ടു
കാടികൂട്ടിപ്പിഴിഞ്ഞുടൻ 
അരിച്ചിട്ടിതുസേവിച്ചാൽ
സുഖശോധന വന്നിടും II

ബാലന്മാരുടെ കർണരോഗത്തിന്
ഏരണ്ഡശിഗ്രുകരിനൊച്ചിദളോത്ഥനീരിൽ
കാറെഷ്ടികൊട്ടമിവയിട്ടു പ ചിച്ചതൈലം I
പൂരിച്ചുകൊണ്ടു ചെവിയിൽ, തലയിൽ തലോടിൽ
തീരും പ്രിയെ! ചെവിയിലുള്ള സമസ്ത രോഗം  II
(ബാലചികിത്സ )

ആവണക്കില, മുരിങ്ങയില, കരിനൊച്ചിയില ഇവ ഇടിച്ചു പിഴിഞ്ഞരിച്ച നീരിൽ മുത്തങ്ങയും, എരട്ടിമധുരവും കല്ക്കനായി തൈലം കാച്ചി ചെവിയിൽ തുളിക്കുകയും തലയിൽ തേച്ചു തുടക്കുകയും ചെയ്താൽ ചെവിയിലുള്ള എല്ലാ രോഗവും ശമിക്കുമെന്നു താല്പര്യം
അഷ്ടാംഗഹൃദയത്തിലെ ഏരണ്ഡശിഗ്ര്വാദി യോഗം വേറെയാണ്
ഏരണ്ഡശിഗ്രുവരുണ
വില്വകാല്പത്രജെരസേ l
ചതുർഗുണെ പചേത്തൈലം
ക്ഷീരേചാഷ്ടഗുണോന്മിതേ
യഷ്ട്യാഹ്വക്ഷീരകാകോളീ
കല്ക്കയുക്തം നിഹന്തി തൽ
നാദബാധിര്യശൂലാനി
നാവനാഭ്യംഗപൂരണൈ: II
ക്ഷീരകാകോളിക്കു പകരം അശ്വഗന്ധ ചേർക്കുന്നു 
മൂലകാൽ എന്നതിൻ്റെ സ്ഥാനത്ത് വില്വകാൽ എന്നാണ് ഗ്രന്ഥപാഠം'

കറുകാമൃതയെളളുമഞ്ഞളും
കുറുകെപ്പാലൊടുവെന്തരച്ചതു l
നറുവെണ്ണയൊടും പിരട്ടുകിൽ
ചെറുപിള്ളക്കു കുരുക്കൾ വേരറും II
(ബാലചികിത്സ )

ആവണക്കുരുവൊടെള്ളു കടുക്കയും
വേവു ചിറ്റമൃതുമായ് പയസി, പ്രിയേ!
നോവു വീക്കമതു ശോണിതവാതജം
പോവതിന്നു ഗുണമാണിതരച്ചിടാൻ II

മേലുണ്ണികൾക്കു പലദിക്കിലുമായ് മുളക്കും
പാലുണ്ണികൾക്കു മധുവിൽ മധുയഷ്ടിതേയ്ക്ക I
മൈലെണ്ണയീർക്കലുകരിച്ചതു ചേർത്തുമാര്യേ!
പാലുണ്ണികൾക്കു തടവാമുടയാൻ ക്ഷണത്തിൽ II
(ബാലചികിത്സ - എം.കെ.കു. രാ.വൈദ്യർ )

പഥ്യാ ഗോപാംഗനാ നിംബൈ
ക്വാഥസ്യാൽ ശോണിതാമൃതം  I
പിടകാകുഷ്ഠവീസർപ്പ
രക്തദോഷഹരം പരം II

നിഹന്തി തുളസീ ക്വാഥ:
പാദംശം മരിചാന്വിതം I
ശീതജ്വരാരിനാമ്നോയം
അഖിലാൻ വിഷമജ്വരാൻ ॥

ഭദ്രാപുനർന്നവദ്രാക്ഷാ
ബലാജീരകഗോക്ഷുരൈ: l
ഏഷ: ക്വാഥ: പിബേൽ നിത്യം
ഗർഭരക്ഷണമുത്തമം II

Comments