ലശുനക്ഷീരം

ലശുനക്ഷീരം 

സാധയേൽ ശുദ്ധ ശുഷ്ക സ്യ
ല ശുനസ്യ ചതുഷ്പലം
ക്ഷീരോദകേ അഷ്ട ഗുണിതേ
ക്ഷീര ശേഷം പി ബേ ൽ സ്രുതം
വാത ഗുൽമ മുദാ വർത്തം
ഗൃദ്ധസീം വിഷമ ജ്വരം
ഹൃദ്രോഗം വി ദ്ര ധീം ശോഷം
സാധയത്യാശു തൽ പയഃ ll

അർത്ഥം : - വിധി പ്രകാരം ശുദ്ധി ചെയ്ത് ഉണക്കിയെടുത്ത വെളുള്ളി നാലു പലം എട്ടിരട്ടി പാലും വെള്ളവും കൂട്ടി ചേർത്ത് ( 32 പലം ) അതിൽ കാഥിച്ച് പാലളവാക്കി വറ്റിച്ച് അരിച്ചെടുത്ത് കുടിച്ചാൽ വാത ഗുൽമം ,ഉദാവർത്തം ,ഗൃദ്ധസി ,വിഷമ ജ്വരം ,ഹൃദ്രോഗം ,വി ദധി ,ശോഷം എന്നിവ
ശമിക്കും

ദ്രവ്യാൽ അഷ്ട ഗുണം ക്ഷീരം 
ക്ഷീരാൽ നീ രം ചതുർഗുണം 
ക്ഷീരാവ ശേഷം തൽ ഗ്രാഹ്യം 
ക്ഷീര പാകേ ത്വയം വിധിഃ എന്ന ശാർങ്ങ ധര സംഹിത വിധി ആയിരിക്കാം മേൽ പറഞ്ഞ ക്ഷീരകഷായവിധിയിൽ ഉദ്യേശിച്ചിരിക്കുന്നത് ! 

30 gm വെളുത്തുളളി ചതച്ച് കിഴികെട്ടി 200 ml പാലും , 400 ml വെള്ളവും ചേർത്തു കാച്ചി പാലളവാക്കി വറ്റിച്ച് കിഴി പിഴിഞ്ഞ് കളഞ്ഞു് സേവിക്കുക 

Comments