Random Post

നീല അമരി

നീല അമരി 
         
രസാദി ഗുണങ്ങൾ :
രസം : തിക്തം .   
ഗുണം : രൂക്ഷം , ലഘു . 
വീര്യം : ഉഷ്ണം .     
 ഔഷധ ഉപയോഗങ്ങൾ : 
സമൂലം ഉപയോഗിക്കുന്നു.  വിഷ ഹരമാണ്. കേശീഗണത്തിൽ പ്പെടുന്നു. സന്ധിവാതം , രക്ത വാതം , ആമവാതം , തലചുറ്റൽ , മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നു. നീലീഭൃംഗാദി എണ്ണ , നീലതുളസ്യാദി തൈലം , ചെമ്പരത്യാദി തൈലം , അസനേ ലാദിതൈലം എന്നിവയിലെ ഒരു ചേരുവയാണ്.  
മുകളിൽ പറഞ്ഞതെല്ലാം നീല അമരിയുടെ ആയുർവ്വേദത്തിലുള്ള സ്ഥാനമാണ്. 
വീടുകളിൽ നമ്മൾ എണ്ണ 
മൂപ്പിയ്ക്കുമ്പോൾ , നീല അമരി ഇല ഇട്ട് മൂപ്പിച്ചെടുത്ത എണ്ണ തലയിൽ തേച്ചാൽ മുടിയ്ക്ക് കേമം .
നീല അമരി...
ലെഗൂമിനേസി കുടുംബത്തിൽപ്പെട്ട ഒരു അംഗമാണ്‌ നീല അമരി. ഇതിന്റെ ശാസ്ത്രീയനാമം ഇൻഡിഗോഫെറ ടിൻക്ളോറിയ(Indigofera tinctoria) സംസ്കൃതത്തിൽ നീല, നീലിനി, തുതല, ഗ്രാമിണി എന്നും ഇംഗ്ലീഷിൽ ഇൻ‌ഡിഗൊ പ്ലാന്റ‌` എന്നും വിളിക്കുന്നു. സമതല പ്രദേശങ്ങളിൽ സാധാരണ കാണുന്നു. രണ്ടു മീറ്റർ‌ വരെ ഉയരത്തിൽ വളരുന്നു.നീല കലർന്ന പച്ച നിറമാണ് ഇലകൾക്കു്. ഇൻഡിഗൊ നിറത്തിലുള്ള പ്രകൃതിദത്ത ചായം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഏഷ്യയാണ് നീല അമരിയുടെ ജന്മദേശം.... സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റൽ, മഞ്ഞപിത്തം എന്നിവയുടെ ചികിൽസക്കു് ഉപയോഗിക്കുന്നു. നീലിഭൃംഗാദി എണ്ണ, നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെ ഒരു ചേരുവയാണു്.
വിത്താണ് നടീല് വസ്തുവായി ഉപയോഗിക്കുന്നത്...ചെറു ചൂട് വെള്ളത്തിൽ വിത്തിട്ടാൽ പിളർന്നു അകത്തെ ചെറുവിത്തുകൾ പുറത്തു വരും...പിറ്റേ ദിവസം ഗ്രോ ബാഗിൽ പാകാം..

Post a Comment

0 Comments