വ്യാധിക്ഷമത്വം ( രോഗപ്രതിരോധം)

ഈ ശാസ്ത്രം പഠിച്ചും പ്രയോഗിച്ചും അനുഭവം ഉള്ളത് കൊണ്ട്  എനിക്ക് നിങ്ങളോട് ഉറപ്പിച്ചു പറയാൻ സാധിക്കും ഇതൊരു മഹത്തായ ശാസ്ത്രമാണ്. ഈ ശാസ്ത്രത്തെ അടുത്തറിയാൻ ശ്രമിച്ച ഓരോ ആയുർവേദ ഡോക്ടർമാരെയും അവരുടെ ചികിത്സാ അനുഭവങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ഈ ലോകം ഇന്ന് മനസ്സിലാക്കിയതിലും കൂടുതൽ ആഴവും പരപ്പുമുള്ള ഒരു ശാസ്ത്ര ശാഖയാണിത്. രോഗമുള്ളവർക്ക് മാത്രമല്ല ആരോഗ്യം ഉള്ളവരുടെ ആരോഗ്യപരിപാലനത്തിനും ഓരോ കാലഘട്ടത്തിനനുസരിച്ച്, ദേശത്തിനും, കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് എന്തെല്ലാം ചെയ്യണമെന്ന് ഈ ശാസ്ത്രത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതാണ് പ്രിയ സുഹൃത്തുക്കളെ ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ ശരീരത്തിലെ വ്യാധിക്ഷമത്വം ( രോഗപ്രതിരോധം) കൂട്ടാൻ ആയുർവേദ മരുന്നുകൾ ഉപയോഗിക്കൂ എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്നത്. അത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും നിങ്ങൾ സ്നേഹിക്കുന്നവരുടെ ആരോഗ്യത്തിനും വേണ്ടിയാണ്. 

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments