കൊടിത്തൂവ ചൊറിതനം ചൊറിയണം


കൊടിത്തൂവ ചൊറിതനം ചൊറിയണം

കേരളത്തിലാകമാനം കള സസ്യമായി കാണപ്പെടുന്നൊരു ചൊറിയണയിനമാണ് ആനക്കൊടിത്തൂവ. ആനച്ചൊറിയണം, ആനത്തൂവ, കുപ്പത്തുമ്പ എന്നീ പേരുകളിലും അറിയപ്പെടുന്ന ആനക്കൊടിത്തൂവ ചൊറിച്ചിലുണ്ടാക്കുന്നൊരു സസ്യമാണ്. ഉപദ്രവകാരിയായ ഈ കള ഭഷ്യയോഗ്യമായൊരു ഔഷധ സസ്യമാണെന്ന് എത്ര പേർക്കറിയാം? തലച്ചോറിന്റെ പ്രവർത്തനം ഉദ്ദീപിപ്പിക്കാനും, ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തടയാനുള്ള ശേഷിയുമാണ്‌ ആനക്കൊടിത്തൂവയുടെ ഔഷധ ഗുണങ്ങൾ. ഇതിനെ കേരളത്തിലെല്ലായിടങ്ങളിലും ഭാഷ്യാവശ്യത്തിനും ഉപയോഗിച്ചു വരുന്നു.
പരമ്പരാഗതമായി കർക്കിടക മാസ്സത്തിൽ കഴിക്കാൻ ആയുർവ്വേദം  നിർദ്ദേശിച്ചിട്ടുള്ള പത്തില തോരനിലും മരുന്ന് കഞ്ഞിയിലും ആനക്കൊടിത്തൂവ ഒരു പ്രധാന ചേരുവയാണ്. വെള്ളത്തിൽ നല്ലവണ്ണം കഴുകിയാൽ കൈ ചൊറിയാതെ ഇതിനെ അരിഞ്ഞെടുക്കാൻ കഴിയും ആനക്കൊടിത്തൂവ തിളപ്പിച്ച്‌ കഴിഞ്ഞാൽ പിന്നെ ചൊറിച്ചിൽ പമ്പ കടക്കും.

botanical name : tragia incolucrata
family : euphorbiaceae
sanskrit name : dusparsha, duralabha, yavasa
english name : stinging nettle

രസം : കടു, തിക്തം, മധുരം, കഷായം
ഗുണം : ലഘു സ്നിഗ്ധ
വീര്യം : ശീതം
വിപാകം : കടു

ACTIONS
diaphoretic
blood purifier
anti vatha
anti asthmatic

ആനക്കൊടിത്തൂവയുടെ ഉപയോഗങ്ങൾ

* പിത്ത രോഗങ്ങള്‍ മലബന്ധം, പ്രമേഹം
ത്വക് രോഗങ്ങള്‍ ചര്‍ദ്ദി തലവേദന ഇവയില്‍
ഫലപ്രദമാണ്.

* ഇതിന്റെ വേര് ചതച്ചു ഉണ്ടാക്കുന്ന കഷായം
പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവയില്‍
ഫലപ്രദമാണ്.

* ഇതിന്റെ വേരും പച്ച മഞ്ഞളും തുളസിയിലയും
ചേര്‍ത്ത് അരച്ച്ച്ചുണ്ടാക്കുന്ന പേസ്റ്റു ത്വക് രോഗങ്ങള്‍ക്ക്
ലേപനം ചെയ്യാം.

* ഇത് സമൂലം കഷായം വെച്ചത് നല്ല ഒരു blood purifier ആണ്. ഇത് നെയ്യോ പാലോ ചേര്‍ത്ത് കഴിച്ചാല്‍ വളരെ ഫലപ്രദമാണ്.

* ഇത് സമൂലം കഷായം വെച്ചത് തൃകടൂ ചൂര്‍ണ്ണം ചേര്‍ത്ത് കഴിച്ചാല്‍ എല്ലാ ശ്വാസ കോശ രോഗങ്ങള്‍ക്കും
ഫലപ്രദമാണ്.


* പത്തില_ഔഷധകഞ്ഞി

കർക്കിടക മാസ്സത്തിൽ കഴിക്കാൻ ആയുർവ്വേദം  നിർദ്ദേശിച്ചിട്ടുള്ള ഔഷധ കഞ്ഞി ആരോഗ്യ പ്രദായിനിയാണ്. നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളൻചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നിവയുടെ ഇലകളിട്ടുവേവിച്ച വെള്ളത്തിൽ അരിയിട്ടു കഞ്ഞി വയ്ക്കാം.

ചൊറിയണം_തോരൻ
ആനക്കൊടിത്തൂവ, ചിരകിയ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില, ഉഴുന്ന്, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിത്രയുമാണ് തോരനുണ്ടാക്കാനാവശ്യമുള്ള സാധനങ്ങൾ. 
ചൊറിയണം തോരനുണ്ടാക്കുന്ന വിധം
നന്നായി കഴുകിയ ആനക്കൊടിത്തൂവ ഇലകൾ അടർത്തിയെടുത്ത് തോരന് അരിയുന്ന രീതിയിൽ അരിഞ്ഞെടുക്കുക. നനഞ്ഞിരിക്കുന്നത് കൊണ്ട് കൈ ചോറിയുമെന്നു പേടിക്കേണ്ട. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ ഉഴുന്നിട്ടു മൂപ്പിക്കുക. അതിൽ ഇല ഒഴികെയുള്ള ചേരുവകൾ ഇട്ടു വഴറ്റിയെടുക്കുക. ഇലയും പാകത്തിന് ഉപ്പും ചേര്ത്തു പാത്രം അടച്ചു വച്ച് വേവിക്കുക. നിങ്ങളുടെ ചൊറിയണം തോരൻ തയ്യാറായിക്കഴിഞ്ഞു. 
  
* പത്തില_തോരൻ*

നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളന്ചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നീ പത്തു സസ്യങ്ങളുടെ ഇലകൾ തന്നെയാണ് പത്തില തോരനുണ്ടാക്കാനും ഉപയോഗിക്കുന്നത്.  ചൊറിയണം തോരന്റെ പാചക രീതിയിൽ തന്നെ പത്തില തോരനും തയ്യാറാക്കാം. 
  
* ചൊറിയണം_പരിപ്പിട്ടുകറി

വേണ്ട സാധനങ്ങൾ;

പരിപ്പ്-100 ഗ്രാം, ചൊറിയണം- ഒരു പിടി, സവാള- 1, വെളുത്തുള്ളി- ഒരല്ലി, കറിവേപ്പില- ഒരു തണ്ട്, ഉപ്പ്, മുളകുപൊടി, എണ്ണ എന്നിവ ആവശ്യത്തിന്.

പാചക രീതി 

പരിപ്പ് വെള്ളം കൂടുതലോഴിച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ കഴുകി വൃത്തിയാക്കിയ ചൊറിയണം ഇലയും ഉപ്പും ചേര്ത്തു 10 മിനിട്ട് കൂടി വേവിക്കുക. വെള്ളം മുഴുവൻ വറ്റരുത്.ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായിട്ടരിഞ്ഞ  സവാളയും വെളുത്തുള്ളിയും കറിവേപ്പിലയും അതിലിട്ട് മൂപ്പിക്കുക. സവാള ബ്രൌണ്‍ നിറമാകുമ്പോൾ മുളക് പൊടിയും ചേർത്തിളക്കുക.വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചൊറിയണവും ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. ചോറിന്റെയോ ചപ്പാത്തിയുടെയോ ഈ കറി ഉപയോഗിക്കാം.

പത്തില_ഔഷധകഞ്ഞി

കർക്കിടക മാസ്സത്തിൽ കഴിക്കാൻ ആയുർവ്വേദം  നിർദ്ദേശിച്ചിട്ടുള്ള ഔഷധ കഞ്ഞി ആരോഗ്യ പ്രദായിനിയാണ്. നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളന്ചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നിവയുടെ ഇലകളിട്ടുവേവിച്ച വെള്ളത്തിൽ അരിയിട്ടു കഞ്ഞി വയ്ക്കാം.
ചൊറിയണം തോരൻ
ആനക്കൊടിത്തൂവ, ചിരകിയ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില, ഉഴുന്ന്, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിത്രയുമാണ് തോരനുണ്ടാക്കാനാവശ്യമുള്ള സാധനങ്ങൾ. 
ചൊറിയണം തോരനുണ്ടാക്കുന്ന വിധം
നന്നായി കഴുകിയ ആനക്കൊടിത്തൂവ ഇലകൾ അടർത്തിയെടുത്ത്തോരന് അരിയുന്ന രീതിയിൽ അരിഞ്ഞെടുക്കുക. നനഞ്ഞിരിക്കുന്നത് കൊണ്ട് കൈ ചോറിയുമെന്നു പേടിക്കേണ്ട. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ ഉഴുന്നിട്ടു മൂപ്പിക്കുക. അതിൽ ഇല ഒഴികെയുള്ള ചേരുവകൾ ഇട്ടു വഴറ്റിയെടുക്കുക. ഇലയും പാകത്തിന് ഉപ്പും ചേര്ത്തു പാത്രം അടച്ചു വച്ച് വേവിക്കുക. നിങ്ങളുടെ ചൊറിയണം തോരൻ തയ്യാറായിക്കഴിഞ്ഞു. 

Comments