ചുരക്ക

ചുരക്ക 

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.

വിവിധതരം ചുരക്കകൾ:- പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും, കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്.

പ്രത്യേകതകൾ:- ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാണ്. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു, കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. ചുരക്കത്തണ്ട് ആയുർവേദ മരുന്നു നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. 
ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്ത കോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. 

Comments