ഹാപ്പി ഈസ്റ്റർ


ഇന്നാണ് ക്രിസ്തു ഉയർത്തെഴുന്നേറ്റ ദിവസം എന്നുപറഞ്ഞാൽ തന്റെ  സ്വർഗ്ഗസ്ഥനായ പിതാവ് ഏല്പിച്ച ദൗത്യം മരണ യാതനകളിലൂടെ വിജയകരമായി പൂർത്തീകരിച്ച് മരണത്തെ ജയിച്ച ദിവസം. ഉയർത്തെഴുന്നേറ്റ് കുറച്ചുദിവസം കൂടി ക്രിസ്തു തന്റെ ശിഷ്യന്മാരെ ശക്തിപ്പെടുത്താൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നു. അതിനുശേഷം ക്രിസ്തു
തന്റെ പിതാവിന്റെ പക്കലേക്ക് തിരിച്ചുപോയി തന്നിൽ വിശ്വസിക്കുന്നവർക്ക്  താൻ വാഗ്ദാനം ചെയ്ത സഹായകനെ (പരിശുദ്ധാത്മാവിനെ)
അവരുടെ അടുത്തേക്ക് അയച്ചു. ആ പരിശുദ്ധാത്മാവിനെ സാന്നിധ്യം ഇന്നും സഭയിൽ ഉണ്ട് അതാണ് സഭയെ തകർക്കാൻ മറ്റുള്ളവർ ശ്രമിക്കുമ്പോഴും അത് പൂർവാധികം ശക്തിയോടുകൂടി  വളർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ആ പരിശുദ്ധാരൂപി തരുന്ന കൃപകൾ ദുരുപയോഗം ചെയ്യുന്ന ഒരുപാട് വ്യാജ പ്രവാചകന്മാർ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് വേണമെങ്കിൽ അവരെ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ എന്ന് വിളിക്കാം. അവരുടെ കരാളഹസ്തങ്ങളിൽ അമർന്ന് ഒരുപാട് ജീവിതങ്ങൾ തകർന്നു പോയിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ദൈവത്തെ വിറ്റ് കാശാക്കുന്നവർ അല്ലെങ്കിൽ ദൈവനാമം ദുരുപയോഗം ചെയ്യുന്ന കാട്ടാളൻമാരാണ് ഈ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ. മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തിക്കണ്ണികൾ ആയി ഇന്നും അവർ സമൂഹത്തിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നു. നമ്മളെ ഭയപ്പെടുത്തുന്ന ഈ കൊറോണാ വൈറസിനെകാളും നമ്മൾ ഭയപ്പെടേണ്ട വൈറസുകളാണ് ഈ വ്യാജ പ്രവാചകന്മാർ. കാരണം ഇത്തരം വ്യാജ പ്രവാചകന്മാർ നമ്മുടെ ശരീരത്തിനും മനസ്സിനും മാത്രമല്ല ആത്മാവിനെയും നശിപ്പിക്കാൻ ശക്തിയുള്ളവരാണ്. കർത്താവ് പറഞ്ഞ ഒരു കാര്യമുണ്ട് പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ നിങ്ങൾ  ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ എന്ന് കാരണം നമ്മുടെ ഉൾകണ്ണ് തുറന്നാൽ മാത്രമേ ഇത്തരം തെറ്റായ പ്രബോധനങ്ങൾ വിളമ്പുന്ന വ്യാജ പ്രവാചകന്മാരെ തിരിച്ചറിയാൻ നമുക്ക് സാധിക്കുകയുള്ളൂ അല്ലെങ്കിൽ നിങ്ങൾ അവരുടെ മനോഹരമായ എട്ടുകാലി വലയിൽ വീണ് പോകും. നിങ്ങളെ ഭയപ്പെടുത്തിയും നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തും ജീവിക്കുന്ന ഇത്തരം ആട്ടിൻ തോലിട്ട ചെന്നായ്ക്കളിൽ നിന്ന് മോചിതരായി ക്രിസ്തുവിനെപ്പോലെ ഉയർത്തെഴുന്നേൽക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഉയർപ്പ് തിരുന്നാളിന്റ മംഗളാശംസകൾ നേരുന്നു.

Dr.Pouse

Comments