ഏൽ.. ഏൽ.. ല്മാ സബക്ധാനി..

ഏൽ.. ഏൽ.. ല്മാ സബക്ധാനി.. ക്രൂശിതനായ ക്രിസ്തുവിന്റെ ഹൃദയ വിലാപമാണ് ഈ വാക്കുകൾ.....എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു എന്നാണ് ഈ ഹൃദയം തുളച്ച് കയറുന്ന വിലാപത്തിന്റെ അർത്ഥം. പലപ്പോഴും ജീവിതത്തിൽ  പ്രതിസന്ധികളും, വേദനകളും, ദുഃഖങ്ങളും ഉണ്ടാകുമ്പോൾ ഞാനും എന്റെ മനസ്സിൽ ഈശ്വരനോട് ചോദിക്കാറുണ്ട് ഏൽ.. ഏൽ.. ല്മാ സബക്ധാനി........ എന്നാൽ എനിക്കതിന് ഉത്തരം ഒന്നും കിട്ടാറില്ല..... അപ്പോഴെല്ലാം ഞാൻ എന്റെ കയ്യിലുള്ള ക്രൂശിതരൂപം എടുത്ത് ആ ക്രൂശിതനെ കുറച്ച് നിമിഷങ്ങൾ നോക്കും...... ദൈവമേ നിന്റെ തിരുഹിതം എന്തെന്ന് വെളിപ്പെടുത്തി തരേണമേ എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിച്ച ക്രൂശിതന്റെ മുഖത്തേക്ക് നോക്കുമ്പോൾ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരു അദൃശ്യമായ ശക്തി കിട്ടും......ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ എന്ന് തന്നെ ക്രൂശിലേറ്റിയവർക്ക് വേണ്ടി പ്രാർത്ഥിച്ച ക്രൂശിതനെ കുറിച്ച് ഓർക്കുമ്പോൾ മറ്റുള്ളവരോട് ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാനും തോന്നും..... എന്റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ എന്ന് പറഞ്ഞ ആ നസ്രിയയോട് എന്നും ഒരുപാട് ഇഷ്ടമാണ്........കാരണം സ്നാപകയോഹന്നാൻ പറഞ്ഞപോലെ ഇവനാണ് ലോകത്തിന്റെ പാപങ്ങൾ തീർക്കുന്ന കറയറ്റ ദൈവത്തിന്റെ കുഞ്ഞാട്.....

Dr.Pouse

Comments