Random Post

മുറിവെണ്ണ

മുറിവെണ്ണ
=========

1)ഒരു ലിറ്റർ വെളിച്ചെണ്ണ

2)30ഗ്രാം ഉങ്ങിൻതൊലി 

3)30ഗ്രാംതാർതാവൽ

4)മുരിങ്ങയിലനീര്200മില്ലി

5)വെറ്റിലനീര്200മില്ലി

6)മുരിക്കിനിലനീര്200മില്ലി

7)കറ്റാർവാഴനീര്200മില്ലി

8)ചെറിയ ഉള്ളിനീര്200മില്ലി

വെളിച്ചെണ്ണയും ബാക്കി നീരുകളും ചേർത്ത് കാച്ചാൻ തുടങ്ങുക.

തിളച്ച് പകുതിയാകുബോൾ താർതാവലും,ഉങ്ങിൻതൊലിയും പൊടിച്ച് ഇടുക.

തിളവറ്റി പതയുബോൾ ഇറക്കി ആറിയതിന് ശേഷം അരിച്ച് സൂക്ഷിക്കുക.
 മുറിവെണ്ണ,ഉളുക്ക്,ചതവ്,നീർക്കെട്ട്,മുറിവ്,വേദന,കടച്ചിൽ, എന്നിവക്ക് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ ഇരുന്നതിന് ശേഷം കഴുകികളയാം.
 
മുറിവെണ്ണ തയ്യാറാക്കുമ്പോൾ തൊട്ടാവാടി കൂടി ചേർക്കുക കൽക്ക നായി ശതാവരി ചേർക്കുമ്പോൾ ശതാവരിക്കിഴങ്ങ് നാരു നീക്കംചെയ്തു വെണ്ണപോലെ അരച്ച് ചേർക്കുക ചെറിയ തീയിൽ വളരെ സാവകാശം അരിച്ചെടുക്കുക വളരെ ഫലപ്രദമായ ഈ എണ്ണ പൊട്ടൽ ഉള്ള അസ്ഥികൾ കൂടി ചേരുന്നതിനും ചതവുകൾ സംഭവിച്ച ഭാഗങ്ങളിൽ നീർക്കെട്ട് വലിക്കുന്നതിനും ചതവ് സംബന്ധമായ വേദനകളെ അകറ്റുന്നതിനും വളരെ ഫലപ്രദമാണ് കൂടാതെ ആക്സിഡൻറ് സംഭവിച്ചവർക്ക് ആശുപത്രി ചികിത്സക്ക് ശേഷം നീര് വലിക്കുന്നതിനും സന്ധികൾ അയഞ്ഞു കിട്ടുന്നതിനും വളരെ നല്ലതാണ് തൊട്ടാവാടി ചേർക്കുന്നതുകൊണ്ട് അത്ഭുതഫലം കാണാൻ സാധിക്കും ആയുർവേദ ഡോക്ടർമാരും വൈദ്യന്മാരും ദയവായി പരീക്ഷിച്ചുനോക്കി ക്ഷിപ്ര ഫലത്തെ കാണുന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക

"ചൊല്ലുകിറോം പുങ്കിൻവേർ പാലകൻവേർ
അടുത്തൊരു കറ്റാഴൈ വെള്ളതാറാ
വടമാക മുരിങ്ങയിലൈ ഉള്ളിച്ചാറേ
ചാറോടു മുരുക്കിലൈ വെറ്റിലച്ചാറും
മിതമാക വകയൊന്റു പടിതാൻ പാതി
വളമാക കാലമതു ചെമൻറകാടി
വളമാക പാതിയതു അളന്തു ചേർത്തു
വാറാക ഇവയെല്ലാം ഒൻറായ് വിട്ടു 
വളമാക അടുപ്പേറ്റി തീയെ മൂട്ടി 
ചീരാക തെങ്ങിൻ നെയ്യ് പടി താൻ 
ചിറപ്പാക പതം പാർത്തു ഇറക്കി കൊള്ളെ
പതമതു പാർപ്പതർക്കും കുമരിച്ചാറും
പതം പാർത്തു ഇറക്കിയെ മുറിവിൽ 
പോട്ടാൽ എതമാന മുറിവും ഊറിപ്പോകും"
  
 {അഗസ്ത്യ മമ്മർമ്മ ശാസ്ത്രം}          
                        [മർമ്മ കണ്ണാടി]

Post a Comment

0 Comments