Random Post

കാട്ടു പടവലം


കാട്ടു പടവലം

കുടുംബം         : കുക്കുർബിറ്റേസി 
ശാസ്ത്രനാമം  : ട്രൈക്കോ സാന്തസ് കുക്കുമെറിന 

രസം        :  തിക്തം 
ഗുണം      : ലഘു - സ്നി ഘ്നം  
വീര്യം       :  ഉഷ്ണം   
വിപാകം  :  കടു
സംസ്കൃത നാമം പടോല, തിക്താ, രാജിഫല

പ്രയോഗാംഗം:-   വേര്, തണ്ട്, ഇല, പൂവ്, കായ്

ഉയരത്തിലേക്ക് പടരുന്ന മൃദുലതാസസ്യമാണ്. രൂപത്തിൽ കോവയ്ക്കായോട് സാദൃശ്യമുണ്ട്. ഇലകൾ സാധാരണ പടവകത്തേക്കാൾ ചെറുതാണ്. പച്ചയിൽ വെള്ള വരകൾ കായുടെ പ്രത്യേകതയാണ്. ഇത് അധികം നീളത്തിൽ വളരാറില്ല. കായ്കൾ 9 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ആൺചെടിയും പെൺചെടിയും പ്രത്യേകമായുണ്ട്. കായ്കൾക്ക് കയ്പ്പുണ്ടെങ്കിലും ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് വെളുത്ത നിറമാണ്
കായ പിഴിഞ്ഞ നീര് വിരേചന ഔഷധമായി ഉപയോഗിക്കാം.വള്ളി കൊണ്ടുള്ള കഷായം ശ്വാസകോശത്തിലെ കഫം ചുമപ്പിച്ച് കളയുവാൻ സഹായിക്കുന്നു. (Expectorant)കുഷ്ഠരോഗ, മസൂരി ചികിത്സകളിൽ കാട്ടുപടവലം ഉത്തമ ഔഷധമായി ഗണിച്ചിരുന്നു.
കാട്ടു പടവലം ബംഗാൾ ഗുജറാത്ത് ഡക്കാൻ കേരളം എന്നിവടങ്ങളിലെ കാടുകളിൽ  ധാരാളമായി കണ്ടുവരുന്നു. അപൂർവമായി ഗ്രാമങ്ങളിലും കാണുന്നുണ്ട്. ഇപ്പോൾ ധാരാളമായി കൃഷി ചെയ്യുന്നുമുണ്ട് . 
കാട്ടു പടവലം  പടോല -  തിക്ത - രാജിഫല - കഷ്ഠഘ്ന -   പാണ്ഡുഫല  -  അമൃത ഫല-  ബീജലത -  പരവൽ എന്നെല്ലാം അറിയപ്പെടുന്നു. പ്രാദേശികമായ  വേറേയും പല പേരുകളും ഉണ്ട്. 
വളരെ ഉയരത്തിൽ പടർന്നു കയറുന്ന വള്ളി ചെടി ആണ് കാട്ടു പടവലം.  ഇത്  സമൂലം ഔഷധ യോഗ്യമാണ്. കാട്ടു പടവലം ചേരുന്ന ഔഷധ യോഗങ്ങൾ ധാരാളമുണ്ട്. തലവേദനക്കും ചർമ രോഗത്തിനും നീരിനും വീക്കത്തിനും കരളിലേയും പിത്താശയത്തിലേയും കല്ലുകൾക്കും പ്രമേഹത്തിനും  രക്തശുദ്ധിക്കും ജ്വരത്തിനും കാട്ടു പടവലം ഫലപ്രദമാണ്. 
 സമൂലം ഔഷധ മായ കാട്ട് പടവലം ഇപ്പോൾ കൃഷി ചെയ്യണ്ട അവസ്ഥയിൽ എത്തി .

മുളയുടെ ചീളുപയോഗിച്ച് കായയിലെ തൊലി ചുരണ്ടി നീക്കി ഉപ്പിട്ട് തോരന്‍ വെക്കണം. ഇരുമ്പ് തൊട്ട് പാചകം ചെയ്യരുത്.  കയ്പന്‍ പടവലം ഉണക്കി കൊണ്ടാട്ടം തയ്യാറാക്കാം.
ഔഷധ ഗുണങ്ങൾ 
വിത്തിന് വിര ശല്യം നിയന്ത്രിക്കാന്‍ കഴിവുണ്ട്. 
ദീപന വര്‍ധനയ്ക്കും രക്തശുദ്ധീകരണത്തിനും , ത്വക് രോഗ  നിവാരണത്തിനും , നേത്ര രോഗ ശമനത്തിനും , ശ്വാസരോഗ ശമനത്തിനും , കാട്ടു പടവലം  ഉത്തമമാണ്. പടോലാസവം, ഗുല്‍ഗുലുതിക്തം, തൈലം, പടോലാദിഘൃതം, പടവലാദി കഷായം എന്നിവയില്‍ കയ്പന്‍ പടവലം അവശ്യഘടകമാണ്.
സാധാരണ പടവലത്തെ പോലെ കുഴിയുണ്ടാക്കി ജൈവ വളം ചേര്‍ത്ത് വിത്തിടണം. ചെടി പന്തലിട്ട് പടര്‍ത്തണം. രോഗ കീട ശല്യമില്ല. ചെടിയില്‍ നിന്നുള്ള കായ്കള്‍ ക്ക് പുറമെ, ചെടി സമൂലം ഉണക്കിയും വില്പന നടത്താം.
ഒരേക്കറില്‍ നിന്ന് 400 കിലോഗ്രാം വരെ വിളവ് കിട്ടും. പിത്ത ചികിത്സയിലും കാട്ടുപടവലം മികച്ച മരുന്നാണ്. പനി, മഞ്ഞപ്പിത്തം, എന്നിവയുടെ ശമനത്തിനും ഇത് ഉത്തമമാണ്. കാട്ട് പടവലത്തിന്റെ വിത്ത് ചില കര്‍ഷകര്‍ നല്‍കി വരുന്നുണ്ട്. ഔഷധ സസ്യകൃഷിയില്‍ വിപണിയാണ് ഉറപ്പാക്കേണ്ടത്.
വേർ ,തണ്ട് ,ഇല ,പുവ്വ് ,
കായ എന്നീവ കാട്ടുപടവലത്തിന്‍റെ ഔഷധ -യോഗ്യഭാഗങ്ങള് ആണ് ‍ ,തല വേദനക്ക് കാട്ടുപടവല ത്തിന്‍റെ വേര് അരച്ച്  നെറ്റിയില്‍ പുരട്ടാം ,കഷായം ചര്‍മ്മരോഗം കുഷ്ടം -വിഷം -രക്തപിത്തം 
മലബന്ധം എന്നിവ ശമിപ്പിക്കും .   ഇല അരച്ച് പുരട്ടിയാൽ നീരും വീക്കവും മാറും , കുരുക്കളിൽ  ഇട്ടാൽ കുരു പെട്ടന്ന് പൊട്ടി വേഗം ഉണങ്ങും .
കരളിലും പിത്താശയത്തിലും ഉള്ള കല്ലുകൾ ക്ക് ഉപയോഗിക്കുന്നു .പ്രമേഹം ശമിപ്പിക്കും . കരൾ സംരക്ഷിക്കും .രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുണ്ട് ,അത് കൊണ്ട് രോഗാ വസ്ഥയിൽ ഭക്ഷണത്തിന് ഒപ്പം നല്ലതാണ് . 
കേരളത്തിൽ മറയൂർ ഭാഗത്ത് കാട്ടു പടവലം ധാരാളമുണ്ട് . ഇവിടെ ഇതിന് കിലോക്ക് 120 രൂപ മുതൽ 170 രൂപ വരെ മൊത്ത വിൽപന വിലയുണ്ട് . കാട്ടു പടവലം കഫത്തെ ഇളക്കി കളയാൻ നല്ലൊരു എക്സ് പെറ്റോറൻ്റാണ് . കയ്പൻ പടവലം കൊടുത്ത ശേഷം നസ്യം ചെയ്താൽ ശിരസിലേയും നെഞ്ചിലേയും കഫം ഇളകിപ്പോകും. ഒരു ദിവസം മൂന്നു നേരം ഇത് സേവിച്ച ശേഷം പിറ്റേന്ന് രാവിലെ വയറിളക്കിയാൽ വയറ്റിലെ കഫം ഇളകി പോകും. 
കാട്ടു പടവലത്തിൻ്റെ എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമാണ്. കാട്ടു പടവലം രക്തത്തെ ശുദ്ധമാക്കും. സോറിയാസിസ് എക്സീമ കുഷ്ടം വെൺ കുഷ്ടം മുതലായ എല്ലാ ത്വക് രോഗങ്ങളിലും കാട്ടു പടവലം ഫലപ്രദമാണ്.  ഇത് സ്വര സമായോ കഷായ മായോ തോരനായോ എങ്ങിനെ കഴിച്ചാലും രക്തശുദ്ധിക്ക് ഉത്തമമാണ് . കഷായമായി കഴിക്കുമ്പോൾ കരിങ്ങാലി മഞ്ചട്ടി കാർകോലരി കണികൊന്ന യുടെ തൊലി എന്നിവ ചേർത് കഷായം വച്ച് സേവിക്കുന്നതുത്തമം. ഇത് രക്തം ശുദ്ധമാക്കുകയും എല്ലാത്തരം ത്വക് രോഗങ്ങളും ശമിപ്പിക്കുകയും ചെയ്യും കൂടാതെ മലബന്ധം അകറ്റുകയും ഗ്യാസ് ട്രബിളും  അസിഡിറ്റിയും  ഇല്ലാതാക്കുകയും ചെയ്യും. ദഹനം വർദ്ധിപ്പിക്കും. വയറ്റിൽ കൊളുത്തി പിടിക്കും പോലെ വേദനയുണ്ടാക്കുന്ന ആന്ത്രശൂല ശമിപ്പിക്കും. ആന്ത്ര ശൂലയിൽ സിദ്ധ വൈദ്യത്തിലെ ചില ലവണങ്ങൾ കൂടി ചേർക്കുന്ന പതിവുണ്ട്. 
കാട്ടു പടവലം സമൂലം കരിക്കിൻ വെള്ളത്തിൽ ഇട്ട് ഒരു രാത്രി വച്ചിരുന്ന് രാവിലെ മിക്സിയിൽ അടിച്ച് പിഴിഞ്ഞരിച്ച് തേൻ ചേർത്  കുടിച്ചാൽ ആർതവ വേദന ഇല്ലാതാവും. ആർതവത്തിന് മുൻപായി രണ്ടു മൂന്നു ദിവസം കഴിക്കുക. രണ്ടു മൂന്നു മാസം ആവർത്തിക്കുക. 
കാട്ടു പടവലം ചതച്ചു പിഴിഞ്ഞ നീര് നെറ്റിയിൽ പുരട്ടിയാൽ കൊടിഞ്ഞി ശമിക്കും. വേരാണെങ്കിൽ ഗുണം കൂടുതൽ ഉണ്ടാവും.  
കുഷ്ടഘ്ന ഔഷധമാണ് കാട്ടു പടവലം .കു്ഷ്ഠ ഘ്ന ക്വാഥത്തിലെ പ്രധാന ചേരുവയാണ് കാട്ടു പടവലം 
പടവലപത്രം പിത്തഘ്നം 
തദ്വല്ലീ കഫനാശനം 
ഫലം തൃദോഷ ശമനം 
മൂലം തസ്യ വിരേചനം 
പടവലത്തിൻ്റെ ഇല പിത്തവികാരം ശമിപ്പിക്കും ഇതിൻ്റെ വള്ളി കഫത്തെ ശമിപ്പിക്കും. ഫലം തൃദോഷങ്ങളേയും ശമിപ്പിക്കും കിഴങ്ങ് വിരേചന കാരിയാണ് - കൂടാതെ അത് വിഷത്തെ ശമിപ്പിക്കുന്നതും ആണ്.  പടവല കടുകുരോഹിബ്യാദി കഷായം വിധിപ്രകാരം ഉണ്ടാക്കിയ കൈര ശോര ഗുൽഗുലു ചേർത് കൊടുത്താൽ കൊഴുപ്പ് ശമിക്കുന്നതാണ് . കൊഴുപ്പ് ശമിച്ച ശേഷം തൃദോഷങ്ങളിൽ ആധിക്യം ഏതാണെന്ന് മനസിലാക്കി  പ്രമേഹത്തിന് ഔഷധം കൊടുത്താൽ വേഗത്തിൽ ഫലം കിട്ടുന്നതാണ് . 
കുഷ്ട ഗണത്തിൽ ' വരുന്ന കഫ പ്രധാനമായ രോഗമാണ് സോറിയാസിസ് .

Post a Comment

0 Comments