ചില തൈല യോഗങ്ങൾ

ചില തൈല യോഗങ്ങൾ

നിർഗുണ്ഡ്യാദി തൈലം
(ആ .ര.കല്പദ്രുമം)
നിർഗുണ്ഡീപത്രസംഭൂത-
രസേ ലാക്ഷാവചാഹിമൈ: I
കടുകാരേചകീഭ്യാഞ്ച
സ്നേഹ: പക്വോപചീം ജയേൽ II

വചാദിതൈലം
(സ.യോ)
വചാഹരീതകീലാക്ഷാ
കടുരോഹിണി ചന്ദനൈ: l
നിർഗുണ്ഡീസ്വരസേ സിദ്ധം
തൈലമാശ്വപചീം ജയേൽ II

ബലാഹഠാദിതൈലം
(വൈദ്യപ്രിയ സ യോ)
ബലാഹഠാമൃതാമുദ്ഗ
മാഷക്വാഥേ തിലോദ്ഭവം I
പക്വം ശിരോരുജം ഹന്തി
ചന്ദനാമയയഷ്ടിഭി: II

ഭൃംഗാമലകാദി തൈലം
(വൈദ്യപ്രിയ സ.യോ.)
ഭൃംഗാമലകരസ പ്രസ്ഥെ
തൈലപ്രസ്ഥം പലം ച മധുകസ്യ ।
ക്ഷീരാഢകെവിപക്വം
വലാകാമപി കോകിലം കുരുതേ II
അന്ധമനന്ധം കുരുതേ
തഥാ ചപലദന്തം I
ഉപചിത പീനോരസ്ക്കോ
ഭവതിനരോമാസമാത്രേണ II

Comments