തക്രം (മോര്)

തക്രം (മോര്)


ഗ്രഹണീ ദോഷിണാം തക്രം
ദീപന ഗ്രാഹി ലാഘവാൽ
പഥ്യം മധുര പാകിത്വാൽ
നച പിത്ത പ്രദൂഷണം
കഷായോ ഷ ണ വികാഷിത്വാൽ
രൂക്ഷ ത്വാച്ച കഫേ ഹിതം
വാ തേ സ്വാദ്യ മ്ല സാന്ദ്രത്വാൽ
സദ്യ സ്തം അ വി ദാഹി ച Il

അർത്ഥം : മോര് ദീപനവും ഗ്രാഹിയും ലഘുവുമാണ് . വി പാകത്തിൽ മധുരമായതുകൊണ്ട് പിത്തത്തെ ദുഷിപ്പിക്കുന്നില്ല .കഷായ രസം ,ഉഷ്ണവീര്യം ,വി കാഷി, രൂക്ഷം എന്നിവയാൽ കഫ വർദ്ധക മല്ല .
അമ്ല രസം .. മധുരവിപാകര സം ,സാന്ദ്ര ഗുണം എന്നിവയാൽ വാത വർദ്ധക മല്ല ! 
അതിനാൽ മോര് ഗ്രഹണീ ദോഷമുള്ളവർക്ക് 
പഥ്യമായിട്ടുള്ളതാണ് . മോര് ഉടനെ ഉപയോഗിക്കുന്നതായാൽ വിദാ ഹത്തെ ഉണ്ടാക്കുകയില്ല .

തൈരിന് മന്ദം , മധുരം ,അമ്ലം , അത്യമ്ലം എന്നീ  നാല് അവസ്ഥകൾ ഉണ്ട് .ഇതിൽ ഏത് അവസ്ഥയിലുള്ള തൈര് കടഞ്ഞിട്ടാണോ മോര് ഉണ്ടാക്കിയത്. ... ആ മോരിന് അതേ അവസ്ഥ കാണും 


ഘോല - വെണ്ണ വേർതിരിക്കാതെ   തൈരിനെ കടഞ്ഞ് ഉണ്ടാകുന്നത് 

മഥിത - വെണ്ണ വേർതിരിച്ചു ബാക്കി വന്നതിനെ കടഞ്ഞ് ഉണ്ടാക്കുന്നത് (വെള്ളം ചേർക്കാതെ ) 

തക്ര - നാലിൽ ഒന്ന് വെള്ളം ചേർത്ത് തൈരിനെ കടഞ്ഞ് എടുക്കുന്നത് 
ഉദശ്വിത് - പകുതി വെള്ളം ചേർത്ത് കടയുന്നത് 

ഛഛികാ - വെണ്ണ തിരിച്ച് , ബാക്കിവന്നതിൽ ധാരാളം വെള്ളം ചേർത്ത് ഉണ്ടാക്കുന്നത്.

Yogurt - കട്ടിതൈര്. 

Comments