ബലാ കൂവളാദി കഷായം

ബലാ കൂവളാദി കഷായം 

ബലാ കൂവളം മുദ്ഗവുംചുക്കജാജി 
വൃഷാ ലാജവും ചൂതത്തെട്ടും കരിമ്പും
സമം കൊണ്ടു രാത്രൗ കുടിക്കും കഷായം
ശമം ചേർക്കുമാശ്വാസ കാ സാരു ചീനാം

 കുറുന്തോട്ടിവേര് ,കൂവളത്തിന് വേർ ,ചെറുപയർ ,ചുക്ക് ,ജീരകം ,ആടലോടക വേര് ,മലര് ,മാവിലത്തെട്ട് കരിമ്പിൻ വേർ ഇവ സമം കഷായം വെച്ച് സേവിക്കുക .ശ്വാസം ,കാസം ,അരചി ഇവ ശമിക്കും 

മേമ്പൊടി: ധാന്വന്തരം / വായു ഗുളിക ചേർക്കാം !

Comments