ചിത്തിരപ്പാല /കുഴിനാഗപ്പാല (Euphorbia hirta Linn)


എന്റെ പേരാണ് "ചിത്തിരപ്പാല /കുഴിനാഗപ്പാല ". Bn-(Euphorbia hirta Linn). 
                 ഞാൻ ഇന്ത്യയിൽ ഉടനീളം വളരുന്നു. മഴയ്ക്ക്ശേഷം മിക്കവാറും എല്ലാ സ്ഥലങ്ങളിലും എന്നെ കാണാം. ഒന്നര അടിയോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി ഔഷധസസ്യമാണ് ഞാൻ. എന്റെ ശരീരം രോമാവൃതമാണ്. ധാരാളം ഉപശാഖകളോടെ നിവർന്നു മുകളിലേക്ക് വളരുന്ന എന്റെ എല്ലാഭാഗങ്ങളും ഔഷധയോഗ്യമാണ്. L ഇനോസിറ്റോൾ, സാൻദ്‌ധോർഹാംനിന് എന്നീ ക്ഷാരപദാർഥങ്ങൾ എന്നിൽ അടങ്ങിയിട്ടുണ്ട്., കൂടാതെ ഒരു ബാഷ്പ്പശീലതൈലവുമുണ്ട്. 
            എന്റെ കറ പതിവായി കുറച്ചുനാൾ പുരട്ടിയാൽ അരിമ്പാറ ഇല്ലാതാകും. കഫം, പിത്തം, രക്തദോഷം, വ്രണം, ചൊറി, പ്രമേഹം, കുഷ്ഠം, ആസ്മ, അരുചി, മൂത്രതടസം ഇവയുടെ ചികിത്സകളിലൊക്കെ ഞാൻ സഹായിയാണ്. ഞാൻ ശുക്ലം വർധിപ്പിക്കുന്നു, രാസായനീക സ്വഭാവവും എനിക്കുണ്ട്. 
        

Comments