Random Post

ചേർ മരം ( Semecarpus anacardium Linn)



ചേർ മരം ( Semecarpus anacardium Linn)

മരങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും ഭീകരതയോടെ ഓര്‍ക്കുന്ന ഒരു പേരാണ് ചേര് മരം.നാട്ടിന്‍പുറങ്ങളിലെ തോട്ടിന്‍കരയിലും കാവുകളിലും കുന്നിന്‍ ചെരിവുകളിലും ചേലോടെ തഴച്ച് വളരുന്ന ചെടിയാണ് ചേര്. ഇതിന് അലക്കുചേര്, തെങ്ങുകോട്ട എന്നീ പേരുകളുമുണ്ട്. നമ്മുടെ നാട്ടിന്‍ പുറങ്ങളിലും തോട്ടിന്‍കരയിലും കാവുകളിലും എല്ലാം ചേര് മരം ധാരാളമായി ഉണ്ടാവും. ഏത് വേനലിലും ശക്തിയായി തഴച്ച് വളരുന്ന ഒന്നാണ് ചേര് മരം. ചേര് മരത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളും നമുക്ക് ചുറ്റും നിലനില്‍ക്കുന്നുണ്ട്.
ചേര് മരം വീടിന് പരിസരത്ത് വെക്കുന്നത് പൈശാചിക ശക്തികളെ ആകര്‍ഷിക്കുമെന്നാണ് പണ്ട് കാലം മുതലുള്ള വിശ്വാസം. അത് ഐശ്വര്യക്ഷയത്തിനും ആപത്ത്, എന്നിവക്കും കാരണമാകും. നെഗറ്റീവ് ശക്തികളെ ആകര്‍ഷിക്കാന്‍ ചേര് മരത്തിന് കഴിയും എന്നാണ് വിശ്വാസം. എന്നാല്‍ ചേര് ദേഹത്തായാല്‍ രണ്ടാഴ്ചയോളം ഇതിന്റെ ചൊറിച്ചില്‍ ഉണ്ടാവുന്നു. അതിലുപരി വീര്‍ത്ത് കുമിളകളായി ഭീകരവാസ്ഥയിലാവുന്നു പലപ്പോഴും ശരീരം.
പണ്ട് കാലത്ത് തന്നെ ക്ഷുദ്ര പ്രയോഗങ്ങള്‍ക്ക് ചേര് മരം ഉപയോഗിച്ചിരുന്നു. ദൃഷ്ടിദോഷം വരുത്താനും ചേരിന് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കഴിവതും ചേര് മരം വീടിന്റെ പരിസരങ്ങളിലോ ചുറ്റുപാടോ വെക്കാന്‍ കാരണവന്‍മാര്‍ സമ്മതിക്കാറില്ല. തൊട്ടാല്‍ ചൊറിഞ്ഞ് തടിച്ച് വ്രണമാകുന്നത് എന്ന അര്‍ഥത്തില്‍ ഇതിനെ അരുഷ്‌കാരം എന്ന് സംസ്‌കൃതത്തിലും വിളിക്കും.താന്നിക്കാതോട് കഷായം വെച്ചുകൊടുത്താല്‍ വിഷം നിര്‍വീര്യമാകുമെന്ന് വിശ്വസിക്കുന്നു. പുറത്തുള്ള മുറിവിന് രക്തചന്ദനം അരച്ച് പുരട്ടിയാല്‍ ഗുണം ചെയ്യും.

Post a Comment

0 Comments