ഞാവൽ പഴം


ഞാവൽ പഴം 

പണ്ടു കാലത്ത് പാതയോരത്തും തോട്ടുവരമ്പത്തും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്നതാണ് ഞാവല്‍ പഴം. ഞാവല്‍ പഴത്തിന്റെ ചേലാണെന്ന് സുന്ദരിയായ നായികയെ കവി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോട ഇന്ത്യയുടെ ഈ സ്വന്തം പഴം വീണ്ടും ശ്രദ്ധേയമാകുകയാണ്. നിരവധി പേരാണിപ്പോള്‍ ഞാവല്‍ പഴത്തിന്റെ തൈകള്‍ നടുന്നത്. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ മുഖേനയും തൈകള്‍ നടാനായി വിതരണം ചെയ്യുന്നുണ്ട്. 100 കൊല്ലത്തിലധികം ആയുസുള്ള ഞാവല്‍ പഴം വെള്ളക്കെട്ടിനെയും വരള്‍ച്ചയെയും അതിജീവിക്കും.

പ്രമേഹം, കൊഴുപ്പ്, അമിതവണ്ണം, രക്തസമ്മര്‍ദം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴം കഴിക്കുന്നതു സഹായിക്കുമെന്ന് അറിഞ്ഞതോടെയാണ് ഡിമാന്‍ഡ് കൂടിയത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇതു സഹായിക്കും. 

Comments