കോവയ്ക്ക

കോവയ്ക്ക

കുക്കുര്‍ബിറ്റേസി എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ് എന്നും സംസ്കൃതത്തില്‍ "മധുശമനി" എന്നും അറിയപ്പെടുന്നു.കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ് .

ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ് കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട.

ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. 

കോവൽ (വടക്കൻ കേരളതിൽ കോവ). സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി എന്നീ പേരുകൾ ഉണ്ടു്. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌.

രസാദി ഗുണങ്ങൾ

രസം:മധുരം

ഗുണം:ലഘു

വീര്യം:ശീതം

വിപാകം:മധുരം

ഔഷധയോഗ്യ ഭാഗം: സമൂലം

അറേബ്യന്‍ കോവക്ക അച്ചാര്‍
അറേബ്യയില്‍ വളരെ പ്രചാരത്തിലുള്ളയാണ് അച്ചാറുകള്‍. അല്പം വിനാഗിരിയും ഉപ്പു ചേര്‍ത്ത ലായിനിയില്‍ കോവക്ക വട്ടത്തില്‍ അരിഞ്ഞ് എടുത്ത് വെക്കുക. രണ്ടാഴ്ച്ചക്കു ശേഷം ഉപയോഗിച്ച് തുടങ്ങാം. ഇത് ആറ്മാസത്തില്‍ കൂടുതല്‍ കേടുകൂടാതെ ഇരിക്കും.


കോവൽ (Ivy Gourd)
ശാസ്ത്ര നാമം Coccinia Grandis.
എല്ലാ വീട്ടിലും നട്ട് സംരക്ഷിക്കണ്ട ഒന്നാണ് കോവൽ.
ഒരു ചെടി 5-8 വർഷം നില്ക്കും. വർഷം മുഴുവൻ വിളവു തരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood sugar) 16-18% കുറയ്ക്കും. പ്രമേഹ രോഗികൾ നാൾക്കു നാൾ

പെരുകിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വിഷ ലിപ്തമല്ലാത്ത കോവക്ക ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. കോവൽ പോഷക സമൃദ്ധമാണ്. ഇതിൽ ധാരാളം Beta Carotene ഉം വിറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു. ഇതിന്റെ തളിരില ഭക്ഷ്യ യോഗ്യമാണ്, അതീവ സ്വാദിഷ്ടവുമാണ്.
Nutritional facts in 100 gm.
ascorbic acid 1.4 mg
Ca 40 mg,
carbohydrate 3.1 g
energy 75 kJ (18kcal)
fat 0.1 g
Fe 1.4 mg
fiber 1.6 g
niacin 0.7 mg
P 30 mg
protein 1.2 g,
riboflavin 0.08 mg
thiamin 0.07 mg
water 93.5 g

Comments