വെളുത്തുള്ളി


വെളുത്തുള്ളി

അതിപ്രാചീനകാലം മുതല്‍ക്കു തന്നെ ആഹാര സാധനങ്ങളില്‍ രുചിയുണ്ടാക്കാനും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഗുന്മം വാതം പ്രത്യേകിച്ച് ആമ വാതം എന്നിവയ്ക്ക് നല്ല ഫലം തരുന്നതാണ് വെളുത്തുള്ളി. 

ലശുനഃ ഉഗ്രഗന്ധാഃ ഭൂതഘ്ന മ്ലേച്ഛഗന്ധാ യവനേഷ്ടം രസോന എന്നിങ്ങനെ പലവിധ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്നു. 

മധുര ലവണ കടു തിക്ത കഷായ രസത്തിലും സ്നിഗ്ധ തീക്ഷ്ണ പിശ്ചില ഗുരു സര ഗുണത്തോടും ഉഷ്ണ വീര്യത്തോടും വിപാ കത്തില്‍ കടുവുമാണ്. 

ഇനി  ഗുണങ്ങൾ പറയാം..,  

വയറ്റിലുണ്ടാകുന്ന കൃമി വയറുവേദന ദഹക്കുറവ് എന്നിവയ്ക്ക് വെളുത്തുള്ളി വിഴാലരി കാട്ടുജീരകം തിളപ്പിച്ചോ ദിവസം രണ്ടു നേരം കഴിച്ചാൽ ശമനം കിട്ടും,

ചെവി വേദനക്ക് വെളുത്തുള്ളി തീയിൽ വാട്ടിപിഴിഞ്ഞ നീര് ഒഴിച്ചാല്‍ ശമനം കിട്ടും,

വെളുത്തുള്ളി നാല് ചുള ഒരു കഷ്ണം ഇഞ്ചി അല്പം ജീരകം  ഇവ അര ഗ്ലാസ് വെള്ളത്തിൽ ജൂസാക്കിയതില്‍ അല്പം ഉപ്പും ചെറുനാരങ്ങാ നീരും ചേർത്തു കുറേശ്ശെ കഴിക്കുക 
വയറുവേദന ഗ്യാസ് പുളിച്ചു തുകട്ടല്‍ എന്നിവ പമ്പ കടക്കും,

ഇനി അമിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയാം

കാഴ്ചക്കുറവുണ്ടാകാന്‍  സാധ്യതയുണ്ട്
അലര്‍ജിയുണ്ടാകാം.
വിയര്‍പ്പിന് രൂക്ഷ ഗന്ധം. ശരീര ദുര്‍ഗന്ധം നെഞ്ചെരിച്ചില്‍ എന്നിവയുണ്ടാകാം. അമിതമായ ഉപയോഗം നല്ലതല്ല.

Comments