കറ്റാർവാഴ

കറ്റാർവാഴ 

രസം          - തിക്തം , മധുരം  
ഗുണം       -  ഗുരു സ്നിഘ്തം പിഛലം 
വീര്യം       -  ശീതം 
വിപാകം -  കടു. 

സംസ്കൃത നാമങ്ങൾ =  അഫല -  അചര - അമര - അംബുദിശ്രവ - കണ്ടകപ്രവൃത - കണ്ടകി - കന്യക - കപില - കുമാരി - കുമാരിക - ഗജവൃന്ദിക -  തനയ -  ദീർഘ പത്രിക - കൃതകുമാരി - കൃതകന്യ 

കാർവാഴ കേരളത്തിൽ ധാരാളം വളരുന്നുണ്ട്. ഭാരതത്തിൽ എല്ലായിടത്തും കറാർവാഴ കാണപെടു ന്നുണ്ട് . എന്നാൽ വ്യാവസായിക  ആവശ്യത്തിന് ധാരാളം കൃഷി ചെയ്യുന്നത് കർണാടകയിൽ ആണ്. . ഇത് സാധാരണ 30 cm to 50 cm ഉയരത്തിൽ കാണപ്പെടുന്നു. ഒരു ചെടിയിൽ 10 മുതൽ 20 വരെ മാംസളമായ ഇലകൾ ഉണ്ടായിരിക്കും  

ഔഷധ യോഗ്യ ഭാഗം ഇല 
കഫ പിത്ത വാത രോഗങ്ങളെ ശമിപ്പിക്കും. അധിക മാത്രയിൽ വിരേചനം ഉണ്ടാക്കും. സ്ത്രീ രോഗങ്ങളിലും സൗന്ദര്യ വർദ്ധക വസ്തുവായും ഇത് ഉപയോഗിച്ചു വരുന്നു.  ഇത് കേശ  സൗന്ദര്യവും മുഖസൗന്ദര്യവും വർദ്ധിപ്പിക്കും . 

കറാർവാഴയുടെ ഒന്നു രണ്ട് ഉപയോഗങ്ങൾ എങ്കിലും അറിയാത്തവർ കുറവാണ് . ഇതിൻ്റെ ജൽ എടുത്ത് എണ്ണ  കാച്ചി തലയിൽ തേക്കാൻ ധാരാളം പേർ ഉപയോഗിക്കുന്നു. 

കറ്റാർവാഴ മുറിച്ച് വച്ചാൽ ഒരു മഞ്ഞ ദ്രാവകം ഒഴുകി പോകുന്നതു കാണാം. ഈ ദ്രാവകം അൽപം പൊച്ചിൽ ഉണ്ടാക്കുന്നതാണ് . മഞ്ഞ ദ്രാവകം പോയ ശേഷം അതിലെ ജൽ എടുത്ത് ലേപനം ചെയ്താൽ സാമാന്യം ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എല്ലാം ശരിക്കും ഈ ജൽ അടിച്ചു ചേർത മോര് രുചികരവും ആരോഗ്യകരവും ആയ ഒരു പാനീയമാണ്. 


കറ്റാർവാഴ പോള നീര് എള്ളെണ്ണയിൽ കാച്ചി തേക്കുന്നത് കുട്ടികളിലെ ഡയപ്പർ റാഷസ് (ചുവന്ന നിറമാകുന്നതും , ചുവന്ന് തടിക്കുന്നതും) മാറാൻ ഉത്തമ പ്രതിവിധിയാണ്.

രക്തശ്രുതി അഥവ ബ്ലീടിംഗ് ടെൻറ്റൻസി ഉള്ളവരോ , ഉള്ളപ്പോഴോ കറ്റാർവാഴ പാനീയം കഴിക്കുന്നത് നല്ലതല്ല

എറ്റവും ഔഷധ ഗുണമുള്ളതായി കണക്കാക്കപ്പെടുന്നതും ഇപ്പോൾ എകദേശം വംശനാശത്തിൻ്റെ വക്കിൽ എത്തി നില്ക്കുന്നതുമായ ഒന്നാണ് ചുവപ്പ് കറ്റാർവാഴ.  ചുവപ്പ് നിറം തണ്ടിനും പൊട്ടിക്കുമ്പോൾ ചുവന്ന കറയുള്ളതുമായ ഇനം. ചുവപ്പ് കറ്റാർവാഴയെയാണ് പല ആചാര്യൻമാരും യഥാർത്ഥ കുമാരിയായി കണക്കാക്കുന്നത്. ശരിയായ കുമാര്യാസവത്തിൽ  ചേർക്കേണ്ടത്  ചുവന്ന കറ്റാർവാഴ ആണെന്ന് ചില    ആചാര്യ ർ അഭിപ്രായപ്പെടുന്നു. .


 കറ്റാർവാഴ സ്ത്രീ രോഗങ്ങളെ ശമിപ്പിക്കും. ആർതവ വിരാമ ശേഷം ഉള്ള വിഷാദ രോഗം  പാദ ദാഹം   (പാദം ചുടിച്ചിൽ ) മുള്ളുകുത്തുന്നതു പോലെ പാദം വേദനിക്കുക മുതലായവയിൽ എല്ലാം കറ്റാർവാഴ ഫലപ്രദമാണ്. അത്യാർതവത്തിലും ലുബ്ദാർതവത്തിലും കറ്റാർവാഴ പ്രയോഗിക്കാം. ക്രമ രഹിതമായ ആർതവ ചരത്തെ ക്രമമാക്കും. കുമാര്യാസ വത്തിലും അശോകാരിഷ്ടത്തിലും കറ്റാർവാഴ ചേരുന്നുണ്ട്. 

ദേഹത്ത് മുറിവുണ്ടായാൽ ഉടനേ തന്നെ കറ്റാർവാഴയുടെ ജല്ല് വച്ചുകെട്ടിയാൽ മുറിവ് വളരെ വേഗത്തിൽ ഉണങ്ങുന്നതാണ്. തീപ്പൊള്ളലിലും ഇത് ഫലപ്രദമാണ്. പഴകിയ വ്രണങ്ങളും കാറാർവാഴയുടെ ജൽ വച്ചുകെട്ടിയാൽ ശമിക്കുന്നതാണ്. 

 കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.

കറാർവാഴയിൽ നിന്നും നിർമിക്കുന്ന ഒരു ഉൽപന്നമാണ് ചെന്നി നായകം. ചരിത്രാതീത കാലത്ത് തന്നെ ചെന്നി നായകവും മീറയും  മർമ ചികിത്സയിൽ ഉപയോഗിച്ചിരുന്നു. 

Comments