കീഴാർനെല്ലി
കീഴാർനെല്ലിയുടെ പച്ച വേര് പത്തു ഗ്രാം അരച്ചെടുത്ത് കറന്ന ചൂടോടെ ഉള്ള പാലിൽ പ്രഭാതത്തിൽ സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും . പച്ച കിട്ടാനില്ല എങ്കിൽ ഇല ഉണക്കി പൊടിച്ചത് ഒരു സ്പൂൺ വീതം പാൽ ചേർത് സേവിക്കാം,
കീഴാർനെല്ലി സമൂലം ചതച്ചു പിഴിഞ്ഞ നീര് മൂന്ന് ഔൺസ് ചൂടു പാലിൽ പ്രഭാതത്തിൽ കഴിച്ചാൽ അസ്ഥിസ്രാവവും രക്തസ്രാവവും മറ്റു ജനനേന്ദ്രിയ മൂത്രാശയ രോഗങ്ങളും ശമിക്കുന്ന താണ് .
കീഴാർനെല്ലി സമൂലം കഷായം വച്ച് സേവിച്ചാൽ പ്രമേഹവും നെഞ്ചു വേദനയും ചുമയും ശമിക്കും . ഈ കഷായം കവിൾ കൊണ്ടാൽ വായ്പുണ്ണ് ശമിക്കും. മഞ്ഞൾ കൂടി ചേർക്കുന്നതും നല്ലതാണ് .
കീഴാനെല്ലി ഉണക്കി പൊടിച്ച് കഞ്ഞിവെള്ളത്തിൽ കലക്കി വച്ചിരുന്ന ശേഷം പിറ്റേന്ന് ഈ തുള്ളി ( ചെറിയ ഉള്ളി ) ചതച്ചു പിഴിഞ്ഞ നീരും വെളിച്ചെണ്ണയും കുടി ചേർത് കാച്ചിയ രി ച്ച് തലയിൽ തേച്ചാൽ താരൻ നിശേഷം ശമിക്കും. വ്രണത്തിനും നന്ന്, ഇതിന് അൽപം ദുർഗന്ധം ഉണ്ടായിരിക്കും . കീഴാനെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ എന്ന കയ്പുള്ള ഘടകമാണ് വ്രണമുണങ്ങാൻ സഹായിക്കുന്നത് .
അജീർത്തത്തിനും പനിക്കും കീഴാർനെല്ലി ഫലപ്രദമാണ് .
അവ പുറത്തു കളയുകയും ചെയ്യുന്നു. അത് മുളച്ച് കീഴാനെല്ലി ഉണ്ടാകുന്നു. അങ്ങിനെ ആണ് കീഴാനെല്ലി വംശവർദ്ധന ഉണ്ടാക്കുന്നത്.
സിദ്ധ വൈദ്യ സങ്കൽപം അനുസരിച്ച് ഇരുമ്പ് ചെമ്പ് വെള്ളി അഭ്രം മുതലായ എല്ലാ ധാതുക്കളും അടങ്ങിയവ ആണ് ഔഷധ സസ്യങ്ങൾ . ഇരുട്ടു സിദ്ധ മുറ എന്ന പഴയ ഒരു മലയാള സിദ്ധവൈദ്യ ഗ്രന്ഥം പറയുന്നത് കീഴാർനെല്ലി ഏറ്റവുമധികം ഇരുമ്പ് അടങ്ങിയ മണ്ണിലേ വളരുകയുള്ളു . കടലാടി ഏറ്റവും കൂടുതൽ സ്വർണത്തിൻ്റെ അംശം ഉള്ള മണ്ണിലേ ഉണ്ടാവുകയുള്ളു. വിഷ്ണുക്രാന്തി അഭ്രം കൂടുതലുള്ള മണ്ണിലേ ഉണ്ടാവുകയുള്ളു. കീഴാനെല്ലിയിലെ ഇരുമ്പിൻ്റെ അംശം ആധുനിക ശാസ്ത്രത്തിന് കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ ഇതിൻ്റെ പിത്ത ഹര സ്വഭാവം ഇരുമ്പിൻ്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു.
അജടാ നിംബ നിർഗുണ്ഡീ
സ്വരസേന വിപാതിതം
നിശാ കൽക യുതം തൈലം
ഓഷ്ഠ രോഗ വിനാശകം
കീഴാർനെല്ലി വേപ്പിൻ തൊലി കരു കൊച്ചി എന്നിവയുടെ നീരിൽ വരട്ടു മഞ്ഞൾ കൽകമായി കാച്ചിയ തൈലം വെള്ള പാണ്ഡടക്കം ചുണ്ടിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങളേയും ശമിപ്പിക്കും. അനുഭവം
കീഴാർനെല്ലിക്ക് മധുര തിക്ത കഷായ രസമാണ് ഉള്ളത്. രൂക്ഷ ലഘു ഗുണവും ശീത വീര്യവും മധുര വിപാകവും വ്യാപന പ്രഭാവവും ആണ് ഉള്ളത്. പിത്ത ഹര ഔഷധങ്ങൾ സാധാരണ കഫ വികാരങ്ങളെ ശമിപ്പിക്കില്ല. എന്നാൽ കീഴാർനെല്ലി പിത്തത്തേയും കഫത്തേയും ശമിപ്പിക്കും. മൂത്രം വർദ്ധിപ്പിക്കും. യകൃത്തിൻ്റെ പ്രവർത്തനം ത്വരിത പെടുത്തുകയും ശക്തി പെടുത്തുകയും ചെയ്യും. എല്ലാ വിധ വിഷ വ്യാപന ത്തെയും തടയും . രോഗാവസ്ഥയും ദേഹാവസ്ഥയും പരിഗണിച്ച് മാത്ര നിശ്ചയിച്ച് യോഗ്യനായ വൈദ്യൻ കീഴാർനെല്ലിയും മഞ്ഞളും കൂടി കൊടുത്താൽ ശരീരത്തിലെ വിഷാംശങ്ങൾ 80 % ഉം പുറത്തു പോകും.
കീഴാർനെല്ലി മൂന്നു മുതൽ ആറു ഗ്രാം വരെ അരിക്കാടിയിൽ കൊടുത്താൽ പ്രദരം ശമിക്കും എന്ന് ഗ്രന്ഥങ്ങളിൽ കാണുന്നു.
കീഴാർനെല്ലി അൽപം മഞ്ഞളും കുട്ടി അരച്ച് കൽക്കമായി തേങ്ങാപ്പാലും പശുവിൻ പാലും എണ്ണയും സമം ചേർത് കാച്ചിയ തൈലം തേച്ചാൽ മുടി പൊഴിച്ചിൽ ശമിക്കും .മുടി വളരും. മുടിക്ക് നല്ല കറുപ്പു നിറം ഉണ്ടാകും. തലയേട്ടിയിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങളും ശമിക്കും
ച്യവനപ്രാശം പോലുള്ള പല യോഗങ്ങളിലും നാട്ടുവൈദ്യൻമാർ കീഴാർനെല്ലി ഇരട്ടി ചേർക്കാറുണ്ട് . കേശ തൈലങ്ങളിലും കീഴാർനെല്ലിക്ക് വളരെ പ്രാധാന്യമുണ്ട് നിർഭാഗ്യകരമെന്നു പറയട്ടെ മോഡേൺ മെടിസിൻ്റെ വക്താക്കൾ എന്ന് അവകാശപെടുന്ന ചിലരും യുക്തിവാദികളും കീഴാർനെല്ലി ക്കെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. വൃണം ശമിക്കും
നാം കഴിക്കുന്ന ആഹാരം (അന്നം ) ആണ് നമ്മുടെ ശരീരം ആയി പരിണമിക്കുന്നത് . അതു കൊണ്ട് നാം കഴിക്കുന്ന ആഹാരത്തിനനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകും. നമ്മുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും നാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ട്. ശരീരാരോഗ്യത്തിന് നമ്മുടെ രക്തത്തിന് ഒരു നിശ്ചിത PH ആവശ്യമുണ്ട്. പല സ്രവങ്ങൾക്കു (ബോസി ഫ്ലൂയിഡ്സ് ) വ്യത്യസ്ഥ PH ആണ് ഉള്ളത് . ഇവ ആവശ്യാനുസരണം ശരീരം സ്വയം നിയന്ത്രിക്കുന്നു
PH സ്കെയിൽ ഒന്നു മുതൽ പതിനാലു വരെ ആണ് ഇതിൽ ഏഴ് ന്യൂട്രൽ അവസ്ഥയെ കുറിക്കുന്നു. അതിനുതാഴെ ആസിഡ് വീര്യവും ( പുളിപ്പും ) മുകളിലേക്ക് ആൽ കലി വീര്യവും ആകുന്നു. നമ്മുടെ ശരീരത്തിൻ്റെ രക്തത്തിൻ്റെ ശരിയായ (നോർമലായ ) PH വാല്യം 7. 3 മുതൽ 7.4 വരെ ആണ്. നമ്മുടെ ശരീരത്തിൻ്റെ മെററബോളിക് ചെയ്ഞ്ചുകളുടെ ബൈ പ്രൊഡക്ററുകൾ എല്ലാം തന്നെ പലതരം ആസിഡുകൾ ആണ്. ഊർജോൽപാദനം മൂലം ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡിനും ആസിഡ് വീര്യം ആണ് ഉള്ളത്. കാർബൺ ഡൈ ഓക്സൈഡ് ശ്വാസകോശവും മറ്റു മാലിന്യങ്ങൾ വൃക്കയും പുറം തള്ളുന്നു . സാമാന്യമായി 25 to 30 വയസു വരെ ശരീരം ആൽ കലിക് ആയിരിക്കും അതു കഴിഞ്ഞാൽ അസിഡി ക് ആകാനുള്ള പ്രവണത കൂടുതൽ ആയിരിക്കും. നമ്മൾ ആൽകലിയൻ ഫുഡ് കൂടുതലായി കഴിച്ചാൽ അവ ആസിഡുകളെ നിർവീര്യമാക്കും. കാൽസിയം മഗ്നീഷ്യം അയഡിൻ പൊട്ടാസിയം മുതലായവ 12 - 13 - 14 PH ഉള്ളവ ആണ് . ഇവ ആസിഡുകളെ ന്യൂട്രൽ ആക്കും. നമ്മൾ തുടർച്ചയായി അസിഡിക്കായ ഭക്ഷണം കഴിച്ചാൽ കാസ്യം മുതലായ വയുടെ സ്റ്റോക് തീർന്നു പോകും. അങ്ങിനെ വന്നാൽ എല്ലിൽ നിന്നും പല്ലിൽ നിന്നും മിനറൽസ് എടുത് PH നോർമൽ ആക്കാൻ ശരീരം ശ്രമിക്കും. അതിൽ ആദ്യം എടുക്കുക കാസ്യം ആയിരിക്കും. അങ്ങിനെ വന്നാൽ എല്ലിൻ്റെ ബലം കുറയുകയും ( സന്ധികളിൽ ) എല്ലിന് തേയ്മാനം സംഭവിക്കുകയും ചെയ്യും. എല്ലിൽ നിന്നും ഒരു പരിധി വരെ മാത്രമേ കാത്സ്യം എടുക്കാൻ സാധിക്കുകയുള്ളു. കാസ്യത്തിൻ്റെ ലഭ്യത കുറയുമ്പോൾ കരളിൽ നിന്നും മഗ്നീഷ്യം എടുക്കും. അത് കരളിനെ ദുർബലപ്പെടുത്തും. ചിലപ്പോൾ Spleen -ൽ നിന്നും മിനറൽസ് എടുക്കാം . അത് Spleen നെ ദുർബലമാക്കും
രക്തത്തിൻ്റെ PH താഴുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. ആദ്യം രക്തം കട്ടിയാവും ഡിസ്ക് ആ കൃതി ഉള്ള ചുവന്ന രക്താണുക്കൾ പരസ്സരം ചേർന്ന് അടുക്കി വച്ച നാണയം പോലെ ആയിതീരും. ഇത് സൂക്ഷ്മ രക്ത നാസികളിലെ രക്തപ്രവാഹം തടയും. ഇതു മൂലം ആവശ്യമുള്ള സ്ഥലങ്ങളിൽ രക്തവും ഓക്സിജനും എത്താതെ വരും. ഇത് വലിയ ക്ഷീണവും തളർചയും ഉണ്ടാക്കും. പല സ്ഥലത്തും രക്തപ്രവാഹം കുറയുമ്പോൾ ഇൻഫക്ഷന് സാദ്ധ്യത ഉള്ളതുകൊണ്ട് അവിടെ വെളുത്ത രക്താണുക്കൾ ധാരാളം വന്നു കുടും, ഇതുമൂലം അവിടെ ചവപ്പു തടിപ്പും ഉണ്ടാകും. ഈ അവസ്ഥയിൽ കോശ പുനരുദ്ധാരണത്തി ലേക്ക് ശ്രദ്ധ തിരിയുന്നതിനാൽ ദഹനം മുതലുള്ള എല്ലാ പ്രവർത്തങ്ങളും മന്ദീ ഭവിക്കും.
ശരീരത്തിലെ ചയാപചയ പ്രവർത്തകർ അധികവും നടക്കുന്നത് പലതരം മിത്ര ബാക്റ്റീരിയകളുടെ സഹായത്തിലാണ് . അവ എത്രയിനം ഉണ്ടെന്ന് ഇനിയും കണ്ടെത്തി കഴിഞ്ഞിട്ടില്ല. ആരോഗ്യവാനായ ഒരു മനുഷ്യൻ്റെ ശരീരത്തിൽ മൂന്നു കിലോയോളം മിത്ര ബാക്റ്റീരിയകൾ ഉണ്ടായിരിക്കും എന്നാണ് ഗവേഷകർ പറയുന്നത്. രക്തത്തിൻ്റെ PH കുറഞ്ഞാൽ മിത്ര ബാക്റ്റീരിയകൾ നശിക്കുകയും രോഗകാരികളായ ബാക്റ്റീരിയകളും വൈറന്നുകളും ഫംഗസുകളും വിരകളും ശരീരത്തിൽ അധികരിക്കാൻ തുടങ്ങുകയും ചെയ്യും.
കീഴാർനെല്ലി പ്രധാനമായും രണ്ടിനമാണ് ഉള്ളത് . ചെറിയ ഇലകളോടു കൂടിയ ഫിലാത്തസ് നിരൂരിയും കുറച്ചു കൂടി വലിപ്പവും ചുവപ്പു നിറവു ഉള്ള ഫിലാന്തസ് അമരസും നെല്ലിയോട് സാമ്യമുള്ള ഇലയും കായും ഉള്ളതുകൊണ്ടാകാം. കീഴാർനെല്ലി എന്ന പേരുണ്ടായത്. കീഴാർ നെല്ലി തിക്ത കഷായ മധുര രസവും ലഘു രൂക്ഷ ഗുണവും ശീതവീര്യവും വിപാകത്തിൽ മധുരവും ആണ്.
കരൾ രോഗങ്ങൾ പ്രമേഹം വൈറൽ പനികൾ ഹൃദ്രോഗങ്ങൾ അൾസർ ദഹനപ്രശ്നങ്ങൾ ആർതവ പ്രശ്നങ്ങൾ മൂത്രസംബന്ധമായ രോഗങ്ങൾ കേശ തൈലങ്ങൾ ശ്വാസ രോഗങ്ങൾ രക്തപിത്തം ത്വക് രോഗങ്ങൾ എന്നിവയിൽ എല്ലാം കീഴാർ നെല്ലി ഉപയോഗിച്ചു വരുന്നു. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് പിത്ത കഫങ്ങളെ ശമിപ്പിക്കുന്നതും വാതത്തെ വർദ്ധിപ്പിക്കുന്നതും ആകുന്നു. അതു കൊണ്ടാകാം പിത്ത പ്രധാനമായ കരൾ രോഗങ്ങളിൽ കീഴാർ നെല്ലി ഉപയോഗിക്കുന്നത്. കഫവികാരം ശമിപ്പിക്കുന്നതു കൊണ്ട് ശ്വാസ രോഗങ്ങളെ ശമിപ്പിക്കുന്നു.
പുരാതന ഗ്രന്ഥങ്ങളിൽ കീഴാനെല്ലി പിത്തത്തെ ശമിപ്പിക്കും എന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും മഞ്ഞപിത്തത്തിന് (ഇഫക്റ്റീവ് ജോണ്ടി സ് ) പ്രതിവിധിയായി നിർദേശിച്ചു കാണുന്നില്ല.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW