കുപ്പമേനി ( പൂച്ചമയക്കി )


കുപ്പമേനി ( പൂച്ചമയക്കി )

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധ സസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു
തീപൊള്ളൽ.സ്ഥാവര ജംഗമ വിഷങ്ങൾ .വയറുവേദന.വാതം.രക്തമൂലം .ശരീരംചൊറിയുക.കുത്തിയള്ള വേദന.പീനസം .കഫാധിക്ക്യം.എന്നീ അനേക രോഗങ്ങൾക്ക് ഉപയോഗിക്കാം .
കുട്ടികൾക്ക് ഒരു ടീ സ്‌പൂൺ വാട്ടിപ്പിഴിഞ്ഞ ഇലയുടെ നീര് അകത്തേക്ക് കൊടുത്താൽ ഛർദ്ദിയുണ്ടാകും അതുമൂലം കഫം പുറത്തുപോകും .ഇതിന്റെ ഇല അരച്ച് തേച്ചാൽ മേഹവൃണം ശമിക്കും. ഇതിന്റെ ഇല അരച്ച് ചുണ്ണാമ്പ് കൂട്ടി തേച്ചാൽ വണ്ടുകടി.വേട്ടാളൻ.പഴുതാര എന്നീ കടീവിഷങ്ങൾ ഗുണമാകും .ഇതിന്റെ ഇല ഉപ്പു കൂട്ടി അരച്ച് തേച്ചാൽ ചൊറി ചിരങ്ങുകൾ തേയ്ക്കാം .ഇതിന്റെ ഇല ഉണക്കി പൊടിച്ചു ഇട്ടാൽ തീപൊള്ളൽഗുണമാകും .ശയ്യാവൃണം ശമിക്കും.ഇങ്ങനെ ഒരുപാട് രോഗങ്ങൾക്ക് ഉപകാരമുള്ള ഈ ചെടി സംരക്ഷിച്ചു പോകേണ്ട ഒന്നാണ് 

Comments