വൻകടലാടി

വൻകടലാടി

(ശാസ്ത്രീയനാമം: Achyranthes aspera).

കടലാടി ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി എന്നിങ്ങനെ പല പേരുകളിൽ സംസ്കൃതത്തിലും, ചിർചര (चिरचरा) എന്ന് ഹിന്ദിയിലും, അപാങ്ഗ് എന്ന് ബംഗാളിയിലും നായുരവി എന്ന് തമിഴിലും അൽന്തിഷ തെലുങ്കിലും അഘാട(മറാത്തി), കുത്രി (പഞ്ചാബ്), ആഘേഡാ ഗുജറാത്ത്എന്നീ ഭാഷകളിലും അറിയപ്പെടുന്നു

നാട്ടിന്‍ പുറങ്ങളിലും വഴിയോരങ്ങളിലും കണ്ടു വരുന്ന കുറ്റിച്ചെടിയായി വളര്‍ന്ന് മനുഷ്യന് എക്കാലവും രോഗശാന്തിയേകുന്ന ഔഷധസസ്യമാണ് കടലാടി. അപാമാര്‍ഗ്ഗ, അധശല്യം, മയൂരകം, മര്‍ക്കടി, ദുര്‍ഗ്രഹ, കിണിഹി, ഖരമഞ്ജരി, എന്നീ അനേക നാമങ്ങളില്‍ സംസ്‌കൃത പണ്ഡിതാചാര്യന്‍മാര്‍ കടലാടിയെ വിവരിച്ചിരിക്കുന്നു. സിദ്ധവൈദ്യത്തില്‍, സിറുകടലാടി, നായ്ക്കരുവി, എന്നും വിളിക്കുന്നു.


കടലാടി വേരും, ഉങ്ങിന്‍ തൊലിയും, കടുക്കത്തോടും സമത്തൂക്കത്തില്‍ കഷായമാക്കി സേവിക്കുന്നത് രക്താര്‍ശസ്സിന് വളരെ വേഗം ശമനമുണ്ടാക്കും. ഇല അരച്ച് പിഴിഞ്ഞ നീരില്‍ സമം കറുക നീരും, ഇരട്ടി തേനും ചേര്‍ത്ത് സേവിക്കുന്നത് രക്തസ്രാവങ്ങളേതിനും, വിശേഷിച്ച് രക്ത പീനസത്തിന് ക്ഷിപ്ര ബന്ധനവുമാണ്.

സമൂലം കഷായമാക്കി കോലരക്ക് മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ത്വക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുകയും, മൂത്രാശയ രോഗികള്‍ക്ക് ആശ്വാസമുണ്ടാവുകയും ചെയ്യും. ഗര്‍ഭാവസ്ഥയിലും കുട്ടികള്‍ക്കും കടലാടി പ്രയോഗങ്ങള്‍ നിഷിദ്ധമാണ് എന്നറിയുകയും വേണം.


Comments